യൂറോപ്പിൽ എങ്ങനെയാണ് ചികിത്സ സൗജന്യമായി ലഭിക്കുന്നത്?കഴിഞ്ഞ ദിവസങ്ങളിൽ ഫാ. ഡേവിസ് ചിറമേൽ നന്മമരങ്ങളുമായി ചേർന്ന് പ്രഖ്യാപിക്കകുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത “ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റലിന്റെ” പേരിൽ നടന്ന നല്ലതും ചീത്തയുമായ ചർച്ചകളുടെ വെളിച്ചത്തിലാണ് ഈ കുറിപ്പ്:
യൂറോപ്പിൽ ജീവിക്കുന്നവരും, ഫ്രീ ചികിത്സയ്ക്കു അർഹരായവർ പോലും “ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റലിന്റെ” കാര്യം വലിയ രീതിയിൽ പ്രചരിപ്പിക്കുകയും, ഇങ്ങനെയൊരു ഹോസ്പിറ്റൽ യാഥാർഥ്യമാകുമോ എന്ന സംശയമുന്നയിച്ചവരെ എയറിൽ നിറുത്തി പോരുന്നതും കണ്ടിരുന്നു. അതേസമയം എങ്ങനെയാണ് യൂറോപ്പിൽ ഫ്രീ ചികിത്സ ഓരോരുത്തർക്കും ലഭിക്കുന്നതെന്ന് സോഷ്യൽ മീഡിയ ഗുണ്ടയായി മാറിയ പലർക്കും അറിവുള്ളതായും കണ്ടില്ല. കുറെ പേരെങ്കിലും വിശ്വസിക്കുന്നത് യൂറോപ്പിൽ മറ്റു കാര്യങ്ങൾ നല്കുന്നതുപോലെ ചികിത്സയും സൗജന്യമായി ഒരു “ഹ്യുമാനിറ്റേറിയൻ ഗ്രൗണ്ടിൽ” നൽകുകയെന്നാണ്.
ഓസ്ട്രിയ, ജർമ്മനി തുടങ്ങി യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ആരോഗ്യ ഇൻഷുറൻസ് സംവിധാനം സാവധാനം വികസിച്ച് , ഫ്രീ – നിർബന്ധിത ഹെൽത്ത്കെയർ എന്ന ആശയം പൂർണ്ണമാകുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ്. ഇതെല്ലാം അതിശയകരമായ രീതിയിൽ യൂറോപ്പിൽ പ്രവർത്തിക്കുന്നു. അതിനാൽ തന്നെ നാം വിചാരിക്കുന്നത് ഇതെല്ലം വെറുതെ ഫ്രീ ആയി കിട്ടുന്നുവെന്നാണ്.
ലോകത്തിൽ ഒരിടത്തും ആരോഗ്യം പരിരക്ഷിക്കാൻ ചികിത്സ ഫ്രീ അല്ല. ആരെങ്കിലും അതിനു പണം നൽകുന്നുണ്ട്. എന്ന് പറഞ്ഞാൽ 100 % ഫ്രീ ആയി ഒന്നും ഇല്ല എന്നർത്ഥം. ഇതാണ് വാസ്തവം.യൂറോപ്പിലെ സാമൂഹ്യ ഇൻഷുറൻസ് സമ്പ്രദായത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അത്ഭുതങ്ങൾ ഏതെങ്കിലുമൊരു മതസ്ഥാപനമോ, ആത്മീയ നേതാവോ, ജീവകാരുണ്യ കൂട്ടായ്മയോ, സിവിൽ സൊസൈറ്റിയോ ഇടപെട്ടതിന്റെ ഫലമല്ല.
But it is the common people who are showing and practicing the virtue of solidarity in order to preserve everyone’s health. They are contributing to each other for this reason and the government has a system that incorporates these contributions in the form of insurance or a monthly premium. All those who are insured have to pay to this Social System a monthly contribution based on their monthly salary or any other support or income they receive. For eg. in the UK, the health system (NHS) is financed by a premium that people pay through taxes or different other methods created by the government.
ഒരാൾ ജോലി ചെയ്തോ മറ്റു ഏതെങ്കിലും തരത്തിൽ വരുമാനം ഉണ്ടാക്കുകയും ചെയ്താൽ അതിന്റെ ഒരു വിഹിതം “നിർബന്ധമായും” സർക്കാരിന്റെ ഹെൽത്ത് ഇൻഷുറൻസ് വിഭാഗത്തിലേയ്ക്ക് നല്കണം. ഒരാൾ 10 വർഷം ചികിത്സ ഒന്നും തേടിയിലെങ്കിലും ഇത് നൽകികൊണ്ടിരിക്കണം. കാരണം, it is based on the principle of solidarity and coexistence: അത് ആ വ്യക്തിയ്ക്കോ, അയാളുടെ കുടുംബത്തിനോ മരണം വരെ ലഭിക്കേണ്ട ആരോഗ്യ പരിരക്ഷയായി മാറുന്നു. (രോഗാവസ്ഥ മാത്രമല്ല, ഗര്ഭധാരണം മുതൽ പ്രസവം കഴിഞ്ഞുള്ള കാര്യങ്ങൾ വരെ സൗജന്യ ചികിത്സയിൽപ്പെടും)
നോക്കൂ, എത്ര മഹത്തരമായ ആശയമാണ്. അത് വർക്ക് ഔട്ട് ആകുന്നതു സർക്കാരിന്റെ കൈകളിലൂടെയും. അറിഞ്ഞോ അറിയാതെയോ എല്ലാവരും എല്ലാവരുടെയും ആരോഗ്യ സംരക്ഷണത്തിൽ സർക്കാരിന്റെ പദ്ധതിയിലൂടെ ഭാഗമാകുന്നു. കാശ് ഉള്ളവരും ഇല്ലാത്തവരും എല്ലാവർക്കും ഈ സേവനം തുല്യമായി ലഭിക്കുന്നു. ഈ സിസ്റ്റത്തിൽ നന്മമരങ്ങൾ എന്നുപറയുന്നത് സർക്കാരിലേക്ക് പ്രീമിയം അടയ്ക്കുന്ന ഓരോ സാധാരണക്കാരനുമാണ്. പൂർണ ആരോഗ്യമുള്ളവരായി ജീവിച്ചവരോ അപൂർവം മാത്രം ചികിത്സ വേണ്ടിവന്നവരോ ഒന്നും ഒരിക്കലൂം ഒരു റീഫണ്ട് ആവശ്യപ്പെടാറില്ല കാരണം അവരിലൂടെ ആരെക്കെങ്കിലുമൊക്കെ ഈ സേവനം ലഭിച്ചട്ടുണ്ടെന്നാണ് അതിന്റെ അർഥം.
എങ്ങനെയാണ് സർക്കാർ ഇത് നടപ്പിലാക്കുന്നത്?
ആരോഗ്യ ഇൻഷുറൻസ് സംവിധാനം ഡോക്ടർമാരുമായി വ്യക്തിഗത കരാറുകൾ, കൗൺസിൽ ഓഫ് ഡോക്ടർസ്മായി പൊതു കരാറുകൾ, മറ്റു ജോലിക്കാരുടെ വകുപ്പുകളുമായുള്ള പൊതു കരാറുകൾ, മെഡിക്കൽ ഷോപ്പുകളുടെ ഉടമകളും അവരുടെ കൗൺസിലുമായുള്ള പൊതു കരാറുകൾ, ആരോഗ്യ പരിരക്ഷയുടെയും സഹായ ഉപകരണങ്ങളുടെയും ഉടമകളുമായുള്ള പൊതു കരാറുകൾ, അടിയന്തിര സാഹചര്യങ്ങളിൽ രോഗികളുടെ ഗതാഗത സൗകര്യങ്ങളുടെ ഉടമകളുമായുള്ള പൊതു കരാറുകൾ എന്നിവ വളരെ കർശനമായും കാലോചിതമായും ഉണ്ടാക്കി അവ മേല്പറഞ്ഞ എല്ലാ വിഭാഗങ്ങൾക്കും INVOICE ചെയ്താണ് രോഗബാധിതർക്കെല്ലാം ആവശ്യം അനുസരിച്ചു എല്ലാത്തരം ചികത്സകളും സൗജന്യമായി നൽകുന്നത്.
ഇതൊരു സിസ്റ്റമാണ്- സർക്കാർ ഉണ്ടാക്കിയിരിക്കുന്ന ഒരു പൊതു സംവിധാനം. ഒരു ഡോക്ടർക്കോ, ഒരു ഗ്രൂപ്പിനോ, യൂണിയന്റെ പേരിലോ ഒക്കെ ഈ കരാറുകൾ തടസപ്പെടുത്താൻ സാധ്യമല്ല. മാറ്റണമെങ്കിൽ സർക്കാർ തീരുമാനിക്കണം. ഇന്ന് ലോകത്തിൽ ഇത് ഏറ്റവും ഭംഗിയായി നടക്കുന്നത് യുറോപ്പിലാണ്. അമേരിക്കയിൽ പോലും കാര്യങ്ങൾ ഇത്രെയും കൃത്യമല്ല. (PLEASE NOTE: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസ് സ്വന്തം സമ്പത്തുകൊണ്ടു വാങ്ങി ഇഷ്ടമുള്ള രീതിയിൽ ചികിത്സ നടത്തുന്നവരുടെ കാര്യമല്ല ഇവിടെ പറയുന്നത്)
ഇനി ഈ ഫ്രീ ചികിത്സയിലെ പ്രധാന തത്വങ്ങൾ:
മുകളിൽ സൂചിപ്പിച്ചതുപോലെ പരസ്പരമുള്ള ഐക്യദാര്ഢ്യത്തിന്റെ തത്വംഡോക്ടർമാർ ചികിത്സിച്ച് (പ്രാക്ടീസ്) അനുവദിച്ചാൽ മാത്രമേ ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിക്കാൻ അനുവദിക്കൂ.
സ്ഥിരമായ ഒരു ചികിത്സ അനിവാര്യമാണെങ്കിൽ മാത്രമാണ് ആശുപതികളിൽ കിടന്ന ചികിത്സിക്കാനുള്ള അനുവാദമുള്ളൂ.ആശുപത്രിചികത്സയുടെ നീളം ഒരിക്കലും അനാവശ്യമായി നീട്ടരുത്; ഹോം നഴ്സിംഗ് പ്രോത്സാഹിപ്പിക്കപ്പെടും.മരുന്നുകൾ നൽകുന്നതിലും ഡോക്ടർമാർ നിർദ്ദേശങ്ങളും ഒരേ രോഗത്തിന് പല കമ്പനികളുടെ മരുന്ന് ഉണ്ടെങ്കിൽ ഏറ്റവും ഇക്കണോമിക് ആയ മരുന്നുകൾ (Generic drugs) പ്രിസ്ക്രൈബ് ചെയ്യും.വിലയേറിയ റേഡിയോളജിക്കൽ രോഗനിർണയത്തിനും ഇത് ബാധകമാണ്.ആരോഗ്യ സംവിധാനം അല്ലെങ്കിൽ ആ വകുപ്പ് ഇത്തരം കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നു.
എന്ന് പറഞ്ഞാൽ ഫ്രീ നൽകാൻ കഴിയുന്നത് സർക്കാരിന്റെ അശ്രാന്തമായ പരിശ്രമത്തിലൂടെയാണ്. സർക്കാർ മാറി മാറി വന്നാലും, ഈ സിസ്റ്റം വളരെ ഭംഗിയായി ഇവിടെ തുടരുന്നു. അല്ലാതെ ഏതെങ്കിലും നല്ല മനസുള്ള വൈദികരോ, സാമൂഹ്യ പരിഷ്കർത്താതാക്കളോ, അതിരൂപതയോ, ആര്യസമാജമോ, ഏതെങ്കിലും നന്മമരങ്ങളോ, ജീവകാരുണ്യ സംഘടനകളോ ഒക്കെ വിചാരിച്ചാൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരേ രീതിയിൽ സൗജന്യ ചികിത്സ ലഭ്യമാകില്ല. ഇവരൊക്കെ കുറച്ചുപേരെയൊക്കെ ഒന്നോ രണ്ടോ തവണത്തേയ്ക്കു സൗജന്യമായി ചികിത്സിക്കാം.
ഫ്രീ വേണമെങ്കിൽ സർക്കാർ തന്നെ വിചാരിക്കണം! കേരളത്തിൽ എങ്കിലും എന്തെങ്കിലും ഒരു സിസ്റ്റം സർക്കാരിന്റെതാക്കി തുടങ്ങാൻ പറ്റിയാൽ, ഈ മേഖലയിൽ നിലനിൽക്കുന്ന അനീതി (ആരോഗ്യ ബിസിനസ് മുഴുവൻ) ഒരു പരിധിവരെ നിയന്ത്രിക്കാൻ പറ്റും.
പ്രധാന വിവരങ്ങൾക്ക് കടപ്പാട്:
ദീർഘകാലം വിയന്ന സോഷ്യൽ ഇൻഷുറൻസ് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന Mag. Varghese Panjikaran
Joby Antoney