ഹോട്ട് സ്റ്റാർ വെബ് സീരീസ് 1000 ബേബീസ് മനസ്സിലൊരു ബേബി ഉള്ളവർ കാണരുത് .മലയാള വെബ് സീരീസുകൾ ഏത് ദിശയിലേക്കാണ് ഇനി ഒഴുകാൻ പോകുന്നതിന്റെ സാക്ഷ്യം കൂടിയാണ് ഈ ബേബീസ് .കൊടും ക്രൂരതകളും കുറ്റവാസനകളും ആകർഷകമായി ചിത്രീകരിക്കാൻ വേണ്ടി തട്ടി കൂട്ടിയ കൃത്രിമവും അവിശ്വസനീയവുമായ ഒരു കഥയാണ് ആ സീരിസിന്റെ ഏറ്റവും

വലിയ ന്യുനത .നല്ല പിതാവിനും മാതാവിനും പിറന്നതിന്റെ ജന്മഗുണം ഇതിലെ കില്ലർ കാണിക്കുന്നില്ലെന്ന വൈരുദ്ധ്യം കൂടി

ശ്രദ്ധിക്കേണ്ടതുണ്ട്.പുതിയ കാല ലഹരികൾ ഉപയോഗിക്കുന്നതിന്റെ

ഡെമോൺസ്‌ട്രേഷൻ ഗംഭീരമായി ചെയ്തിട്ടുണ്ട് .അക്രമങ്ങൾ വിശദമായി കാണാം. വല്ലാത്ത പ്രസവ മുറി കണ്ട്‌ പെണ്ണുങ്ങൾ പേടിക്കാതിരിക്കട്ടെ . .മനസ്സിൽ ക്രിമിനൽ ഭാവത്തിന്റെ തോത് കൂടുതലുള്ളവർക്ക് ഈ സീരീസ് ഒരു വിരുന്നാകും.

ചാനലുകൾ രാത്രിയിൽ സംപ്രേഷണം ചെയ്യുന്ന ക്രൈം വാർത്തകൾ എന്നും കണ്ട് ത്രില്ലടിക്കുന്നവർ ഇത് നന്നായി ആസ്വദിക്കും.സഞ്ജു ശിവരാമെന്ന നടനുണ്ടായിയെന്നതാണ് ശ്രദ്ധിച്ച നേട്ടം. യവനികയും, കരിയിലക്കാറ്റു പോലെയുമൊക്കെ കണ്ട്‌ വളർന്നത് കൊണ്ടായിരിക്കും ഈ ബേബിയെ കുറിച്ച് ഇങ്ങനെയൊക്കെ തോന്നുന്നത്. ഇമ്മാതിരി സീരീസുകളുടെ ആരാധകർ പൊറുക്കുക .ഇതിലെ കില്ലറെ പോലെ പോസ്റ്റിട്ടവനെ കൊല്ലാൻ പ്ലാനിടാതിരിക്കുക. എ റേറ്റിങ്ങ് ഉണ്ട്.

ദയവായി പിള്ളേരെ കാണിക്കാതിരിക്കുക .

( ഡോ .സി. ജെ .ജോൺ )

നിങ്ങൾ വിട്ടുപോയത്