🧚‍♂️🌹🧚‍♀️ ദൈവം എനിക്ക് എന്തിന് 2022 നൽകുന്നു.

” കൃഷിക്കാരന്‍ അവനോടു പറഞ്ഞു: യജമാനനേ, ഈ വര്‍ഷം കൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്റെ ചുവടുകിളച്ചു വളമിടാം. മേലില്‍ അതു ഫലം നല്‍ കിയേക്കാം. ഇല്ലെങ്കില്‍ നീ അതു വെട്ടിക്കളഞ്ഞു കൊള്ളുക.
ലൂക്കാ 13 : 8-9

ദൈവം അവിടത്തെ വലിയ ജ്ഞാനത്തിൽ ഇല്ലായ്മയിൽ നിന്ന് നാമോരുത്തർക്കും രൂപം നൽകിയത് അവിടത്തെ പദ്ധതികൾ ഈ ഭൂമിയിൽ നിറവേറ്റാൻ വേണ്ടിയായിരുന്നു. അത് നമ്മുടെ നാശത്തിനുള്ളതല്ല, നമ്മുടെ നന്മയ്ക്കായുള്ള ദൈവീക പദ്ധതി നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.
ജറെമിയാ 29 : 11

” ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്‌. ആര്‌ എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുകയില്ല.
യോഹന്നാന്‍ 15: 5

” നാം ദൈവത്തിന്റെ കരവേലയാണ്‌; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്‌പ്രവൃത്തികള്‍ക്കായി യേശുക്രിസ്‌തുവില്‍ സൃഷ്‌ടിക്കപ്പെട്ടവരാണ്‌.
എഫേസോസ്‌ 2 : 10

ദൈവത്തിന്റെ കരവേലയായ എന്റെ ജന്മലക്‌ഷ്യം സൃഷ്ടാവായ അവിടത്തെ ഹിതം നിറവേറ്റുക എന്നതാണല്ലോ. ഇങ്ങനെ ഫലം പുറപ്പെടുവിക്കുന്നത് വഴിയാണ് നമ്മൾ പിതാവിനെ മഹത്വപ്പെടുത്തണ്ടത്.
” നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്‍മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ്‌ മഹത്വപ്പെടുന്നു. പിതാവ്‌ എന്നെ സ്‌നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്‌നേഹിച്ചു. നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കുവിന്‍. ഞാന്‍ എന്റെ പിതാവിന്റെ കല്‍പനകള്‍ പാലിച്ച്‌ അവിടുത്തെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നതു പോലെ, നിങ്ങള്‍ എന്റെ കല്‍പനകള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കും.
യോഹന്നാന്‍ 15 : 8-10

💥ദൈവഹിതത്തിനു വിരുദ്ധമായതെല്ലാം ഉശ്ചിഷ്ടം പോലെ വലിച്ചെറിഞ്ഞ വിശുദ്ധ പൗലോസിനെ പോലെ ദൈവത്തോട് ഒന്നായിത്തീരാൻ വേണ്ടി അവിടത്തേയ്ക്ക് ചേരാത്തതെല്ലാം വലിച്ചെറിയാം.

…..അവനെപ്രതി ഞാന്‍ സകലവും നഷ്‌ടപ്പെടുത്തുകയും ഉച്‌ഛിഷ്‌ടംപോലെ കരുതുകയുമാണ്‌. ഇത്‌ ക്രിസ്‌തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ.
ഫിലിപ്പി 3 : 8-9

ദൈവത്തെ മഹത്വപ്പെടുത്തുന്നവനിൽ പരിശുദ്ധാല്മ ഫലമായ പരിശുദ്ധ സ്നേഹം നിറഞ്ഞുനിൽക്കുന്നത് ദർശിക്കാനാകും.
🔥പരിശുദ്ധാല്മ അഭിഷേകം ലഭിച്ചവന്റെ ലക്ഷണം അവൻ എല്ലാവരെയും സ്നേഹിക്കുന്നവൻ ആയിരിക്കും എന്നതാണ്.
💓എല്ലാവരെയും ഉൾക്കൊള്ളാൻ തക്കവിധം അവരുടെ ഹൃദയത്തിനു വിശാലത കൈവരിച്ചിരിക്കും.

Human fetus inside the womb

” സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്‌. കൊലപാതകിയില്‍ നിത്യജീവന്‍ വസിക്കുന്നില്ല എന്നു നിങ്ങള്‍ക്കറിയാമല്ലോ.
1 യോഹന്നാന്‍ 3 : 15

” ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്‍മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്‌.”
1 കോറിന്തോസ്‌ 13 : 1

അതിനാൽ 💓2022ൽ ഹൃദയം പരിശുദ്ധ സ്നേഹത്തിൽ നിലനിറുത്തിക്കൊണ്ട് എല്ലാവരെയും വ്യവസ്ഥയില്ലാതെ സ്നേഹിക്കാനുള്ള വർഷം ആയിത്തീരട്ടെ എന്ന് ആശംസിക്കുന്നു. അതിനായി നമുക്ക് പരസ്പരം പ്രാർത്ഥിച്ചു സഹോദരങ്ങളെ ശക്തിപ്പെടുത്താം.

❤ഹാപ്പി ന്യൂ ഇയർ പറയുന്നതിനേക്കാൻ സ്നേഹത്തോടെയുള്ള 🌹ഒരു പുഞ്ചിരി, 🌷ഒരു വാക്ക്, 🌻ഒരു പ്രവർത്തി വഴി നമ്മുടെ ആശംസകൾ പകരാം.

വിശുദ്ധ യൗസേപ്പ് പിതാവിനെ പോലെയും പരിശുദ്ധ അമ്മയെയും പോലെ ദൈവഹിതം നിറവേറ്റുക മാത്രമായിരിക്കട്ടെ 2022ൽ നമ്മുടെ ജീവിതലക്ഷ്യം.
അപ്പോൾ നമ്മിലൂടെ ദൈവം മഹത്വപ്പെടുകയും ദൈവരാജ്യം വിസ്തൃതമാകുകയും ചെയ്യും…..


🧚‍♂️ജീവന്റെ ശുശ്രുഷയിൽ താല്പരരായ എല്ലാവർക്കും ദൈവഹിതം നിറവേറ്റികൊണ്ട് 🧚‍♀️ദൈവീകഫലം പുറപ്പെടുവിക്കാൻ ഈ പുതിയ വർഷം കൃപ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.🌹🌷


എബ്രഹാം പുത്തൻകളം
ചങ്ങനാശ്ശേരി

ആശംസകൾ

നിങ്ങൾ വിട്ടുപോയത്