ഡിസംബർ 03 ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലൻ വി. ഫ്രാൻസിസ് സേവ്യറിന്റെ തിരുന്നാൾ…
1969 ൽ വട്ടായിൽ കുടുംബത്തിൽ വർഗ്ഗീസ് – ത്രേസ്യ ദമ്പതികളുടെ ഏഴു മക്കളിൽ ആറാമത്തെ മകനായി മണ്ണാർക്കാട് പള്ളികുറുപ്പ് എന്ന സ്ഥലത്ത് ബഹു. സേവ്യർ ഖാൻ വട്ടായിലച്ചൻ ജനിച്ചു.
1984 ൽ പള്ളികുറുപ്പ് ശബരി ഹൈസ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കയ അച്ചൻ അതേ വർഷം പാലക്കാട് രൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്ന് വൈദീക പരിശീലനം ആരംഭിച്ചു. 1987 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പ്രീഡിഗ്രിയും 1990 ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിൽ ഡിഗ്രിയും പൂർത്തീകരിച്ചു. 1994 ൽ മങ്കലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും തിയോളജി പഠനം പൂർത്തീകരിച്ച ബഹു. സേവ്യർ ഖാൻ വട്ടായിലച്ചൻ 1994 ഏപ്രിൽ 28 ന് പാലക്കാട് രൂപതയുടെ അന്നത്തെ മെത്രാനായിരുന്ന അഭിവന്ദ്യ മാർ ജോസഫ് ഇരുമ്പൻ പിതാവിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു.
തുടർന്ന് അച്ചൻ പാലക്കാട് രൂപതയുടെ അട്ടപ്പാടിയിലുള്ള കാരറ സെന്റ് ജോസഫ്സ് ഇടവകയുടെ വികാരിയായി സേവനം ആരംഭിച്ചു. ആ നാളുകളിൽ പാവപ്പെട്ടവരെ ഹൃദയത്തോട് ചേർത്ത അച്ചൻ അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു. കള്ളുഷാപ്പുകൾ അടപ്പിക്കുക, പാവപ്പെട്ടവർക്ക് കൃഷിക്കും മറ്റുമായി ലോണുകൾ ശരിയാക്കികൊടുക്കുക, റോഡുകൾ നിർമ്മിക്കുക, രോഗികൾക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി പ്രവർത്തിക്കുക തുടങ്ങി സാമൂഹിക സേവന പ്രവർത്തന മേഖലകളിൽ വിശ്രമമില്ലാതെ അധ്വാനിച്ചു. എങ്കിലും അവരിൽ ദൈവത്തിന്റെ വചനം ഇനിയും ആഴമായി പതിയേണ്ടിയിരിക്കുന്നു എന്ന് പരിശുദ്ധാത്മാവ് അച്ചന് വെളിപ്പെടുത്തി.
സെഹിയോന്റെ ഉത്ഭവം-
—-ആ നാളുകളിൽ അദ്ദേഹം കരിസ്മാറ്റിക് പ്രാർത്ഥനാ അനുഭവത്തിലേക്കും വചന ശുശ്രൂഷ രംഗത്തേക്കും കടന്നുവന്നു. പ്രാർത്ഥനാ ഗ്രൂപ്പുകളും കരിസ്മാറ്റിക് ശുശ്രൂഷകളും ഭവനസന്ദർശനങ്ങളും അച്ചന്റെ ജീവിതത്തിന്റെ ഭാഗമായി. ഏതാനും അൽമായരും സിസ്റ്റേഴ്സും അച്ചനോടൊപ്പം ചേർന്നു. അങ്ങനെ ഇരിക്കെ അട്ടപ്പാടി താവളം ഹോളി ട്രിനിറ്റി ഫൊറോന ദൈവാലയത്തോടു ചേർന്ന് അടഞ്ഞുകിടന്ന ബോയ്സ് ഹോം അച്ചന്റെ ശ്രദ്ധയിൽ പെട്ടു.
പാലക്കാട് രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവിന്റെ അനുഗ്രഹാശിസുകളോടെ ഏതാനും മുളം കമ്പുകളും മെടഞ്ഞെടുത്ത ഓലകളും പ്ളാസ്റ്റിക് പടതകളുമായി അച്ചൻ താവളത്തെത്തി. അവിടെ കുത്തിനാട്ടപ്പെട്ട മുളം കംമ്പുകൾക്ക് ഇടയിലിയുന്ന് പ്രാർത്ഥിച്ച് ദൈവീക ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചു.
1998 ഏപ്രിൽ 28 ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് സെഹിയോൻ ധ്യാനകേന്ദ്രം ആശീർവദിച്ച് ദൈവജനത്തിന് സമർപ്പിച്ചു. ബഹു. സേവ്യർ ഖാൻ വട്ടായിലച്ചൻ ആദ്യത്തെ ഡയറക്ടറായി നിയമിക്കപ്പെട്ടു.
ഒന്നുമില്ലായ്മയിൽനിന്ന് കാട്ടു മൃഗങ്ങളുടേയും പ്രകൃതി ക്ഷോപങ്ങളുടേയും വാഹന ദൗർലഭ്യങ്ങളുടേയും പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് ബഹു. സേവ്യർ ഖാൻ വട്ടായിലച്ചന്റെ ലളിതമായ ജീവിത ശൈലിയിലൂടെയും തീക്ഷ്ണമായ പ്രാർത്ഥനയിലൂടെയും അധ്വാനത്തിലൂടെയും ഒപ്പം നിന്ന് ഒരേ മനസോടെ പ്രവർത്തിച്ച വൈദീകരും സിസ്റ്റേഴ്സും അൽമായരുമായ സഹോദരങ്ങളുടെ ത്യാഗപൂർവ്വമായ പ്രവർത്തനങ്ങളിലൂടെയും സർവ്വ ശക്തനായ ദൈവം സെഹിയോൻ ധ്യനകേന്ദ്രത്തെ വളർത്തി. കഴിഞ്ഞ 24 വർഷം പിന്നിടുമ്പോൾ മുപ്പതോളം മിനിസ്ട്രികളും അറുപതോളം കമ്യൂണിറ്റികളുമായി Sehion Anointing Fire Catholic Ministries ആയി ലോകം മുഴുവൻ വ്യാപിച്ചു കഴിഞ്ഞു.
ലോക സുവിശേഷ വൽക്കരണം എന്ന ഒറ്റ ലക്ഷ്യത്തോടെ സ്ഥാപിതമായിരിക്കുന്ന ‘Preachers of Divine Mercy’ (PDM), Abhishekagni Sisters of Jesus and Mary (ASJM) എന്നീ സന്യാസ സമൂഹങ്ങളുടെ സ്ഥാപക പിതാക്കൻമാരിൽ ഒരാളായ ബഹു. സേവ്യർ ഖാൻ വട്ടായിലച്ചൻ അദ്ദേഹത്തിന്റെ പേരിന് കാരണമായ ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലൻ വി. ഫ്രാൻസിസ് സേവ്യറിന്റെ തീക്ഷണതയോടെ ലോക സുവിശേഷ വിൽക്കണത്തിനായി വിശ്രമമില്ലതെ അധ്വാനിച്ചുകൊണ്ടിരിക്കുന്നു.
പൗരോഹിത്യത്തിൽ 29 വർഷങ്ങൾ പൂർത്തീകരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സേവിയർ ഖാൻ വട്ടായിൽ അച്ചന് നാമഹേതുക തിരുനാൾ മംഗളങ്ങൾ…
. Joe Ben Elohim
Joe Ben Elohiim (Joe Paul)