വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരായ ക്രിസ്ത്യാനികൾ രാജ്യത്തിന്റെ റവന്യൂ നിയമങ്ങൾ പാലിക്കാത്തവരും നികുതി അടയ്ക്കാത്തവരും
നിയമവിരുദ്ധ മാർഗങ്ങളിലൂടെ
മുങ്ങി നടക്കുന്നവരുമാണ് എന്ന്
ക്രിസ്ത്യൻ സമുദായത്തിലെ സർക്കാർ ജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട പൊതു വിദ്യാഭ്യാസ ഡയറക്ടർ ആരുടെ കുഴലൂത്തുകാരനാണ് എന്ന് സർക്കാർ അന്വേഷിക്കണം.
സമാധാനപൂർണ്ണമായ സാമൂഹ്യ ജീവിതം തകർത്തു സമുദായങ്ങൾ തമ്മിൽ സംശയവും വിദ്വേഷവും വളർത്താൻ ബോധപൂർവം ശ്രമം നടക്കുന്നതായി സംശയിക്കത്തക്ക കാര്യങ്ങളാണ് സംസ്ഥാനത്തു ചിലർ നടത്തുന്നത്.
ആഗോള ഭീകര നേതാക്കളുടെ കട്ടൗട്ടുകൾ ആനപ്പുറത്തെഴുന്നള്ളിക്കുന്നതുപോലുള്ള സംഭവങ്ങളിലൂടെ,
ഇതര സമുദായങ്ങളെ ഭയചകിതരാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള കാര്യങ്ങൾ സംസ്ഥാനത്തു വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണ്.
ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ക്രിസ്ത്യൻ സമുദായത്തിലെ സർക്കാർ ജീവനക്കാരെ സംബന്ധിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണയും അവമതിപ്പും സൃഷ്ടിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക്,
സർക്കാർ സംവിധാനങ്ങളെത്തന്നെ കൂട്ടുപിടിക്കാനും മറയാക്കാനും കഴിയുന്നു എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
ഇതിനു പിന്നിൽ നടന്നിട്ടുള്ള ഗൂഡലോചനയും അതിൽ ഉൾപ്പെട്ടവരുടെ ലക്ഷ്യങ്ങളുമെന്ത് എന്ന് ഉത്തരവാദപ്പെട്ട ഏജൻസികൾ അന്വേഷിക്കണം.
ഇത്തരം പ്രവർത്തനങ്ങൾക്ക് വളം വച്ചുകൊടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ, ആരുടെ താല്പര്യമാണ് സംസ്ഥാനത്തു നടപ്പാക്കാൻ ശ്രമിക്കുന്നത് എന്നു കേന്ദ്ര സർക്കാരും ഉത്തരവാദപ്പെട്ട സംസ്ഥാന ഭരണാധികാരികളും ഏജൻസികളും അന്വേഷിക്കണം.
കേരളത്തിന്റെയും ഇന്ത്യയുടെയും വിദ്യാഭ്യാസ മേഖലയിൽ ഗണ്യമായ സംഭാവനകൾ നൽകുന്ന ഒരു സമുദായത്തെ,
സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ബോധപൂർവ്വമുള്ള ശ്രമങ്ങളുടെ ഭാഗമായി മാത്രമേ,
ക്രിസ്ത്യൻ ജീവനക്കാർക്കെതിരേ അന്വേഷണം നടത്താനുള്ള കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിനെ കാണാൻ കഴിയൂ.

ഫാ. വർഗീസ് വള്ളിക്കാട്ട്