2024 ൽ പാരീസിൽ വച്ച് നടക്കുന്ന മുപ്പത്തിമൂന്നാമത് ഒളിമ്പിക്സിലാണ് ഫ്രാൻസിലെ ലിയോൺസ് സഹായമെത്രാനായ ബിഷപ്പ് ഇമ്മാനുവേൽ ഗോബില്ലാർഡിനെ ഇതിനായി നിയമിക്കുന്നത്.
53 വയസുള്ള ബിഷപ്പ് ഇമ്മാനുവേൽ ജുഡോ, ഫുട്ബോൾ, ടെന്നീസ് എന്നിവയിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്. 2018 ൽ റോമിൽ വച്ച് ആഗോളയുവജന സിനഡ് നടന്നപ്പോൾ പങ്കെടുത്ത മെത്രാൻമാരും യുവജനങ്ങളും തമ്മിൽ ഫുട്ട്ബോൾ മൽസരം സംഘടിപ്പിക്കാൻ നേതൃത്വം നൽകിയത് ബിഷപ്പ് ഇമ്മാനുവേൽ ആയിരുന്നു.
കഴിഞ്ഞ ദിവസം ടോക്കിയോയിൽ വച്ച് നടക്കുന്ന ഒളിമ്പിക്സിനെ പറ്റി ഫ്രാൻസിസ് പാപ്പ പറഞ്ഞത് ഈ കൊറോണ സഹാചര്യത്തിൽ വലിയ പ്രത്യാശയുടെ സന്ദേശമാണ് നൽകിയത് എന്നാണ്.
2024 ൽ പാരിസ് ഒളിമ്പിക്സിലേക്ക് മെത്രാനെ നിയമിക്കുന്നത് വഴി അത് രാജ്യങ്ങൾ നമ്മിലുള്ള സാഹോദര്യം വളർത്താനും, ലോക സമാധാനത്തിനും ഇടയാകും എന്നാണ് വത്തിക്കാൻ കണക്കാക്കുന്നത്. ബിഷപ്പ് ഇമ്മാനുവേലിന്റെ കൂടെ പാരിസ് സഹായമെത്രാനായ ബിഷപ്പ് ഫിലിപ്പ് മാർസെത്ത്, ആർച്ച്ബിഷപ്പ് ലൂക്ക് റാവെലും വിവിധ വിഭാഗങ്ങളിലായി സഹായത്തിന് ഉണ്ടാക്കും എന്ന് ഫ്രഞ്ച് മൊതാൻസമിതി അറിയിച്ചു. ഫ്രഞ്ച് കത്തോലിക്ക പത്രമായ “ല ക്രോയ്സ്” ആണ് ഈ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
ഒരു മനുഷ്യനെ രൂപപെടുത്തുന്നതിൽ സ്പോർട്ട്സ്, വിശ്വാസം, ചുറ്റുപാടുകൾ എന്നിവക്കെല്ലാം അതിന്റെതായ പങ്കുണ്ടെന്നും, ഇതും ഒരു സുവിശേഷവൽക്കരണം ആണെന്നും ബിഷപ് ഇമ്മാനുവേൽ പറഞ്ഞു. ഒളിമ്പിക്സ് മൽസരങ്ങൾ ആരംഭിക്കാൻ കാരണമായത് തന്നെ ഫ്രഞ്ച് ഡൊമിനിക്കൻ വൈദികനായ പിയെറെ ദെ കുബെർട്ടിൻ ആണെന്നും അദ്ദേഹം പറഞ്ഞു.
റോമിൽ നിന്ന് ഫാ ജിയോ തരകൻ