ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ നീണ്ടു നിൽക്കുന്ന ഒരു മാസകാലയളവാണ്‌ ഈ റിവിഷൻ പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. സയൻസ്, മാത്തമാറ്റിക്ക്സ് ഉൾപ്പടെയുള്ള എല്ലാ വിഷയങ്ങളും ഈ റിവിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി വർഷങ്ങളായി അധ്യാപന രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച വിദഗ്‌ധരായ അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. വിദ്യാർഥികളുടെ സ്‌കൂൾ പഠനത്തേയും കായിക പരിശീലനത്തെയും ട്യൂഷൻ ക്ലാസുകളെയും ദോഷകരമായി ബാധിക്കാത്ത രീതിയിലാണ് ഫൈനൽ വിസിലിന്റെ ടൈം ടേബിൾ തയ്യാറാക്കിയിട്ടുളളത്. രാത്രി 8 മണി മുതൽ മാത്രമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. എറണാകുളം നിയോജകമണ്ഡലത്തിലെ ഹൈസ്‌കൂൾ പ്രധാനാധ്യാപകരുമായി നടത്തിയ ചർച്ചയിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഈ പദ്ധതി കൂടുതൽ ഉപകാരപ്പെടുമെന്നും അഭിപ്രായമുയർന്നു.

ഈ പദ്ധതിയിൽ പങ്കുചേരുന്നതിനു 94969 49929 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് സന്ദേശമയക്കുക.

T.J Vinod MLA

നിങ്ങൾ വിട്ടുപോയത്