ഫെബ്രുവരി 13 |ജ്വലിക്കുന്ന യുവജന പ്രസ്ഥാനത്തിന്റെ 64-ാം സ്ഥാപക ദിനംചരിത്രം

അറിയാം…പിന്നിട്ട വഴികളിലൂടെ..

Part : 01

Since : 19571956 JULY 20

മാർ ജോസഫ് പാറേക്കാട്ടിൽ എറണാകുളം അതിരൂപത മെത്രാപ്പോലീത്ത ആകുന്നു.

1957 : അഭിവന്ദ്യ പിതാവ് ഫാ. എബ്രഹാം കരേടനെ യുവജനങ്ങളെ സംഘടിപ്പിക്കാനുള്ള ചുമതല ഏൽപ്പിക്കുന്നു.തുടർന്ന് എറണാകുളം കളമശ്ശേരി മേഖലകളിലെ തുണിമില്ലുകളിലും മറ്റ് വ്യവസായ ശാലകളിലും പണിയെടുക്കുന്ന കത്തോലിക്കരായ യുവജനങ്ങളെ കരേടൻ അച്ചൻ സംഘടിപ്പിക്കുന്നു.

1959 February 13

കളമശ്ശേരിയിലെ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രമായി എറണാകുളം അതിരൂപതയുടെ യുവജനപ്രസ്ഥാനം രൂപീകൃതമായി.അന്നത്തെ ബോംബെ ആർച്ചുബിഷപ്പ് വലേറിയൻ ഗ്രേഷ്യസ് ഭാരതത്തിലെ പ്രഥമ സംഘടിത കത്തോലിക്ക യുവജന പ്രസ്ഥാനമായ എറണാകുളം കാത്തലിക് യൂത്ത് അസോസിയേഷൻ (ECYA) ഉദ്ഘാടനം ചെയ്ത് ഇങ്ങനെ പ്രസംഗിച്ചു. ” ഇത് ഭാരത സഭയുടെ ആദ്യ പരീക്ഷണമാണ് ഇത് വിജയിച്ചാൽ കേരളത്തിലെ മറ്റ് രൂപതകളിലേക്കും യുവജന പ്രവർത്തനം വ്യാപിപ്പിക്കാം”പ്രസിഡന്റ്ശ്രീ കെ.എം ജോസഫ്ജനറൽ സെക്രട്ടറിശ്രീ സി.ഓ പോൾഖജാൻജിശ്രീ ഈപ്പൻ വളമംഗലം

1965 December 08

രണ്ടാം വത്തിക്കാൻ കൗൺസിൽ സമാപന സമ്മേളനത്തിൽ ലോകമെമ്പാടും കത്തോലിക്കാ യുവജന പ്രസ്ഥാനങ്ങൾ ആരംഭിക്കാനുള്ള ആഹ്വാനം ഉണ്ടാവുന്നു.

1969 November 15

അതിരൂപതാ സഹായമെത്രാനായി മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവിനെ പോൾ ആറാമൻ മാർപാപ്പ നിയമിച്ചു.

1972 : എറണാകുളം കാത്തലിക് യൂത്ത് അസോസിയേഷൻ (ECYA) കൂടുതൽ വ്യാപകമാകുന്നതിന്റെ ഭാഗമായി കാത്തലിക് യൂത്ത് ഫെഡറേഷൻ (CYF) എന്ന പേരിൽ പുനസംഘടിപ്പിച്ചു.

1973 : കെ.സി.ബി.സി യൂത്ത് കമ്മീഷൻ മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു.

1973 – 1975 :

വിവിധ ഫൊറോനകളിൽ നിരവധി പരിശീലന ക്യാമ്പുകൾ നടത്തി.

1975 January 12

കർദിനാൾ ജോസഫ് പാറേക്കാട്ടിൽ പിതാവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.വൈ.എഫ് (CYF) ചിട്ടപ്പെടുത്തിയ പുതിയ നിയമാവലിയുടെ അടിസ്ഥാനത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റെശ്രീ എ.പി മാത്യുജനറൽ സെക്രട്ടറിശ്രീ പി.ജെ സിറിയക്ക്ഡയറക്ടർഫാ എബ്രഹാം കരേടൻജോയിൻ ഡയറക്ടർഫാ ജോസ് തച്ചിൽ

1976 :

യുവജനങ്ങൾക്ക് വേണ്ടി ആദ്യമായി ഇടവക , ഫൊറോന, അതിരൂപത തലത്തിൽ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു.

1976 : എറണാകുളം അതിരൂപത ഡയറക്ടർ ഫാ എബ്രഹാം കരേടൻ പ്രോഗ്രാം കൺവീനറായി സംസ്ഥാനതല പ്രഥമ യുവജനോത്സവം തൃശ്ശൂരിൽ സംഘടിപ്പിച്ചു.

.Part : 02

19571978 December 28

കേരളസഭയുടെ പതിറ്റാണ്ടുകളുടെ മോഹം കെ.സി.വൈ.എം ന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തോടു കൂടി സഫലമായി. ശ്രീ ബോസ് കെ തച്ചിൽ (പറവൂർ) എറണാകുളം അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ടു .സി വൈ എഫ് (CYF) കെ സി ബി സി യുടെ ഔദ്യോഗിക യുവജനസംഘടനയായ കെ.സി.വൈ.എം (KCYM) എൽ ഫെഡറേറ്റ് ചെയ്യപ്പെട്ടു (അംഗ സംഘടനയായി മാറി).

1977 – 1979

പ്രസിഡന്റ്‌ശ്രീ ബോസ് കെ തച്ചിൽജനറൽ സെക്രട്ടറിശ്രീ സെബാസ്റ്റ്യൻ വടാശ്ശേരിഡയറക്ടർഫാ ജോസ് തച്ചിൽഎന്നിവർ അതിരൂപതാ ഭാരവാഹികളായി.

1980 – 1982

പ്രസിഡന്റ്‌ശ്രീ വക്കച്ചൻ കടവിൽജനറൽ സെക്രട്ടറിശ്രീ സെബാസ്റ്റ്യൻ വടാശേരിഡയറക്ടർഫാ ജോസ് തച്ചിൽ എന്നിവർ അതിരൂപതാ ഭാരവാഹികളായി

1980 : ശ്രീ സെബാസ്റ്റ്യൻ വടശ്ശേരി (ഇടപ്പള്ളി) സംസ്ഥാന പ്രസിഡന്റ്‌യി തിരഞ്ഞെടുക്കപ്പെട്ടു

1981: ഫാ ജോസ് തച്ചിൽ സംസ്ഥാന ഡയറക്ടറായി നിയമിതനായി.

1982 – 1984പ്രസിഡന്റ്‌ശ്രീ സെബാസ്റ്റ്യൻ വടാശ്ശേരിജനറൽ സെക്രട്ടറിശ്രീ ജേക്കബ് മേരിലാൻഡ്ഡയറക്ടർഫാ ജോസ് തച്ചിൽ എന്നിവർ അതിരൂപതാ ഭാരവാഹികളായി

1983 : അതിരൂപത യുവജന പ്രസ്ഥാനത്തിന്റെ രജതജൂബിലി വർഷാചരണം

1984 – 1986

പ്രസിഡന്റ്‌ശ്രീ സെബാസ്റ്റ്യൻ വടശ്ശേരിജനറൽ സെക്രട്ടറിശ്രീ ഫ്രാൻസിസ് മൂലൻഡയറക്ടർഫാ ജോസ് തച്ചിൽ എന്നിവർ അതിരൂപതാ ഭാരവാഹികളായി.

1986 – 1987

പ്രസിഡന്റ്‌ശ്രീ ഫ്രാൻസിസ് മൂലൻജനറൽ സെക്രട്ടറിശ്രീ ആൻറണി പട്ടശ്ശേരിഡയറക്ടർഫാ ജോസ് തച്ചിൽ എന്നിവർ അതിരൂപതാ ഭാരവാഹികളായി.

1987 : ശ്രീ ജേക്കബ് മേരിലാൻഡ് (വൈക്കം) സംസ്ഥാന പ്രസിഡന്റെ.

1987 July

അതിരൂപത ജനറൽ കൗൺസിൽ തീരുമാനപ്രകാരം കാത്തലിക് യൂത്ത് ഫെഡറേഷൻ (CYF) എന്ന പേരുമാറ്റി കേരള കാത്തലിക് യൂത്ത് മൂവ്മെൻറ് (KCYM) എറണാകുളം അങ്കമാലി അതിരൂപത എന്ന പേര് സ്വീകരിച്ചു കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ പതാകയും, ചിഹ്നവും സ്വീകരിച്ചു.

സ്വർഗീയ മധ്യസ്ഥൻ :വി. തോമസ്

മൂർമുദ്രാവാക്യം :“സഭയ്ക്കും സമൂഹത്തിനും വേണ്ടി”പതാക :മുകളിൽ ചുവപ്പും, മദ്ധ്യത്തിൽ വെള്ളയും, താഴെ മഞ്ഞയും സമ അളവിൽ. മദ്ധ്യത്തിൽ കെ.സി.വൈ.എം എംബ്ലം ചുവപ്പുനിറത്തിൽ മുദ്രണം ചെയ്തിട്ടുള്ളതാണ് കെ.സി.വൈ.എം ഔദ്യോഗിക പതാക.

ചുവപ്പ് : ക്രിസ്തുവിന്റെയും, മറ്റു വിശുദ്ധരുടേയും, നീതിമാന്മാരുടെയും രക്തസാക്ഷിത്വത്തിന്റെ അടയാളം. സത്യത്തിനും, നീതിക്കും, ഈശ്വരവിശ്വാസത്തിനും വേണ്ടി രക്തം ചിന്തുവാനുള്ള പ്രചോദനം

വെള്ള : നൈർമല്യം, നിഷ്കളങ്കത, വിശുദ്ധി എന്നിവയുടെ പ്രതീകം

മഞ്ഞ : സഹനം, ഈശ്വരവിശ്വാസം എന്നിവയുടെ പ്രതീകം.

കേരള കാത്തലിക് യൂത്ത് മൂവ്മെൻറ് എറണാകുളം അതിരൂപത സമിതി സംസ്ഥാനതലത്തിൽ കെ.സി.വൈ.എം സംസ്ഥാന സമിതിയായും ദേശീയതലത്തിൽ ഐ.സി.വൈ.എം (ICYM) ആയും അന്താരാഷ്ട്രതലത്തിൽ മിജാർക്ക് (MIJARC – International Movement of Catholic Agricultural and Rural Youth) അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

1987 -1989

പ്രസിഡന്റ്‌ശ്രീ ആൻറണി പട്ടശ്ശേരി (ചേർത്തല)ജനറൽ സെക്രട്ടറിശ്രീ എം ടി ജോസഫ് (വൈക്കം)ഡയറക്ടർഫാ ജോബ് കൂട്ടുങ്ങൽ എന്നിവർ അതിരൂപതാ ഭാരവാഹികളായി…

.തുടരും…

കെ.സി.വൈ.എം എറണാകുളം – അങ്കമാലിമേജർ അതിരൂപത

നിങ്ങൾ വിട്ടുപോയത്