ഈശോയുടെ രാജത്വ തിരുനാളാശംസകൾ.ഈശോയെ ഞങ്ങളുടെ കുടുംബങ്ങളിൽ അങ്ങു രാജാവായി വാഴണമേ.
പ്രഭാത പ്രാർത്ഥന..
സീയോൻ പുത്രീ..അതിയായി ആനന്ദിക്കുക..ജറുസലേം പുത്രീ..ആർപ്പു വിളിക്കുക..ഇതാ നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു..അവൻ പ്രതാപവാനും ജയശാലിയുമാണ്..(സഖറിയ:9/9)
സൈന്യങ്ങളുടെ കർത്താവേ..ഞങ്ങളുടെ ദൈവമേ..കെരൂബുകളിൻമേൽ സിംഹാസനസ്ഥനായിരിക്കുന്നവനേ..അങ്ങാണ്..അങ്ങു മാത്രമാണ് സർവ്വലോകത്തിന്റെയും അത്യന്തം സ്നേഹിക്കപ്പെട്ടവനായ രാജാവ്..ഒരിക്കലും വറ്റാത്ത കരുണയാലും..ഇനിയും സ്നേഹിച്ചു തീരാത്ത സ്നേഹത്താലും ഞങ്ങളുടെ ഹൃദയങ്ങളെ കീഴടക്കുകയും..ഇന്നും ഞങ്ങളിൽ ജീവിച്ചു വാഴുകയും ചെയ്യുന്നവൻ..
കർത്താവേ..സർവ്വശക്തനും ബലവാനുമായവനേ..ഞങ്ങളുടെ ജീവിതത്തിലെ എല്ലാ അധികാരങ്ങളുടെയും അധിപത്യങ്ങളുടെയും ശക്തികളുടെയും മേൽ രാജാവായി ഇന്നുമെന്നേക്കും അങ്ങ് ഉപവിഷ്ടനാകണമേ.
.അനീതിയും അക്രമങ്ങളും..ചതിയും വഞ്ചനയും കൊണ്ട് കലുഷിതമായ ഞങ്ങളുടെ ജീവനെയും ജീവിതങ്ങളെയും അടക്കി ഭരിക്കുന്ന എല്ലാ അന്ധകാരശക്തികളെയും അവിടുന്നു നിഷ്പ്രഭമാക്കുകയും..
അവിടുത്തെ സത്യവും നീതിയും ജ്വലിച്ചുയരാൻ വേഗത്തിൽ അങ്ങ് ഇടയാക്കുകയും ചെയ്യണമേ..
എല്ലാറ്റിലുമുപരിയായി എല്ലാ ഹൃദയങ്ങളും അവിടുത്തെ തിരുരാജത്വത്തെ അംഗീകരിക്കുകയും..
സ്വർഗത്തിലെപ്പോലെ ഭൂമിയിലെങ്ങും അങ്ങേ തിരുമനസ്സു നിറവേറുന്നതും..സമാധാനം പുലരുന്നതുമായ ദൈവരാജ്യം സ്ഥാപിതമാക്കുകയും ചെയ്യണമേ..ആമേൻ..
ഏവർക്കും ക്രിസ്തുരാജത്വ തിരുന്നാളിന്റെ പ്രാർത്ഥനാശംസകൾ