കൂടുതൽ മക്കളെ ജനിപ്പിക്കുന്ന കുടുംബങ്ങളിലെ മാതാപിതാക്കൾ ജീവന്റെ സുവിശേഷത്തിന് സാക്ഷികളാണ്. മരണ സംസ്കാരം പരത്തുന്ന ആധൂനിക കാലത്ത് ഇവർ ലോകത്തിന് മാതൃകകളാണെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് നാലും അതിന് മുകളിലുള്ള കുഞ്ഞുങ്ങളുടെ മാമോദീസ കർമ്മം നിർവ്വഹിച്ചുകൊണ്ട് പറഞ്ഞു.
തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ കുടുംബപ്രേഷിത ശുശ്രൂഷ പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ജീവന്റെ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാലും അതിന് മുകളിലുള്ള കുഞ്ഞുങ്ങളുടെ മാമോദീസ കർമ്മം അഭിവന്ദ്യ പിതാക്കന്മാരുടെ കാർമ്മികത്വത്തിൽ നടത്തുന്നതിന് തുടക്കം കുറിച്ചു. 2021 ആഗസ്റ്റ് 23 തിങ്കളാഴ്ച വെള്ളയമ്പലം സെന്റ്. തെരേസ ദൈവാലയത്തിൽ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ കാർമികത്വത്തിൽ വെള്ളയമ്പലം ഇടവകയിലെ ബിനോജ് മണി, ബ്രിന്ദ ദമ്പതികളുടെ ഏഴാമത്തെ കുഞ്ഞിനും പൂന്തുറ ഇടവകയിലെ മാർക്കോസ് സ്റ്റെല്ല ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിനും മാമോദീസ കർമ്മം നടന്നു.
ചടങ്ങിൽ കുടുംബശുശ്രൂഷ ഡയറക്ടർ ഫാ. എ ആർ ജോൺ, വെള്ളയമ്പലം ഇടവക വികാരി ഫാ. ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
Trivandrum Media Commission