വര്‍ഷങ്ങള്‍ക്ക് മുന്‍പ് 5 പേരെ ചേർത്ത് കൊണ്ട് ബൈബിൾ വായന ആരംഭിച്ച ‘എഫ്ഫാത്ത മിനിസ്ട്രി’, ഇന്ന് ലോകമെമ്പാടുമായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ വായിക്കുന്ന ശുശ്രൂഷയായി മാറിയിരിക്കുന്നു. ദൈവാത്മാവ് നയിക്കുന്ന ഈ പ്രത്യേക ശുശ്രൂഷയിലൂടെ അനുഗ്രഹം ലഭിച്ചതാകട്ടെ പതിനായിരക്കണക്കിന് ക്രൈസ്തവരും അക്രൈസ്തവരുമായ വ്യക്തികൾക്കും.

ഇന്ന് എഫ്ഫാത്ത മിനിസ്ട്രിയെ ലോകമാസകലമുള്ള അനേകര്‍ ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക. വിവിധ രാജ്യങ്ങളിലെ അഡ്മിന്‍മാരുടെ നേതൃത്വത്തില്‍ അനുദിനം വായിക്കേണ്ട ദൈവവചന ഭാഗങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയാണ് പതിവ്. അതോടൊപ്പം തന്നെ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി എല്ലാ ദിവസവും ജപമാല ചൊല്ലുകയും ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ഓൺലൈൻ ശുശ്രൂഷകൾ നടത്തുകയും ചെയ്യുന്നു. അഡ്മിന്‍സിനു ഗ്രൂപ്പ് മെമ്പേഴ്‌സില്‍ നിന്നും ലഭിക്കുന്ന അനേകം സാക്ഷ്യങ്ങളില്‍ ഒരു സാക്ഷ്യം വീതം ദിവസേന ഈ ഗ്രൂപ്പുകളില്‍ പങ്ക് വെയ്ക്കുകയും ചെയ്യുന്നു. ഇത് കൂടുതല്‍ ആളുകള്‍ക്ക് ദൈവവചനം വിശ്വാസത്തോടെ ആഴത്തില്‍ വായിക്കാന്‍ പ്രചോദനമാകുന്നു. ഈ സാക്ഷ്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് ദിവസവും നൂറു കണക്കിന് ആളുകള്‍ പുതിയതായി ബൈബിൾ വായനക്കായി എഫ്ഫാത്തയിൽ ജോയിന്‍ ചെയ്യുന്നുണ്ട്. ഈ ഗ്രൂപ്പില്‍ ചേര്‍ന്ന് വചനം വായിക്കുന്നവര്‍ക്കും അവരുടെ നിയോഗങ്ങള്‍ക്കും വേണ്ടി ബഹുമാനപ്പെട്ട വൈദികര്‍ മുടങ്ങാതെ അനുദിനം വിശുദ്ധ ബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു.. കൂടാതെ, 3000 ല്‍ അധികം അംഗങ്ങളുള്ള മധ്യസ്ഥ പ്രാര്‍ത്ഥനാകൂട്ടായ്മയുടെ പ്രാര്‍ത്ഥനയും ഈ ശുശ്രൂഷക്ക് ബലം പകരുന്നു.

നിരവധി അത്ഭുത സാക്ഷ്യങ്ങളാണ് ബൈബിളിലെ ഒന്നാം അധ്യായം വായിക്കുമ്പോൾ മുതൽ ഈ ശുശ്രൂഷയിലൂടെ ദൈവം പ്രവർത്തിക്കുന്നത്. അത്ഭുത സാക്ഷ്യങ്ങളുടെ പെരുമഴ കൊണ്ട് എഫ്ഫാത്താ കൂട്ടായ്മയെ ഈശോ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു. അനേക വർഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത നൂറുകണക്കിന് ദമ്പതികൾക്ക് കുഞ്ഞുങ്ങളെ നൽകിക്കൊണ്ടും, കാൻസർ പോലെയുള്ള മാരക രോഗങ്ങൾ സുഖപ്പെടുത്തിയും, ദുശീലങ്ങളുടെ അടിമത്തത്തിൽ നിന്ന് വിടുതൽ നൽകിക്കൊണ്ടും, തഴക്ക ദോഷങ്ങളിൽ നിന്ന് മാനസാന്തരങ്ങൾ നൽകിക്കൊണ്ടും, കടബാധ്യതതയിൽ നിന്ന് വിടുതൽ നൽകിക്കൊണ്ടും, അങ്ങനെ അനേക അത്ഭുതങ്ങളാണ് വചനത്തിന് സാക്ഷ്യം നൽകിക്കൊണ്ട് ഈശോ എഫ്ഫാത്തായിലൂടെ പ്രവർത്തിക്കുന്നത്.

പതിവുപോലെ ഈ വർഷവും ഒക്ടോബർ മാസത്തിലാണ് ബൈബിള്‍ വായന ‘എഫ്ഫാത്ത ഗ്രൂപ്പുകളിൽ ആരംഭിക്കുന്നത്. ഫാ. ടോണി കട്ടക്കയം C.Ss.R., ഫാ. ആന്റോ ഡയോനീസിയസ് SJ, ഫാ. ജോൺസൺ നെടുമ്പുറത്തു SDB, ബ്രദര്‍ ജോസഫ് മാത്യു എന്നിവര്‍ ഈ ശുശ്രൂഷയ്ക്ക് ആത്മീയ നേതൃത്വം നല്‍കുന്നു. ഈ വരുന്ന ഒക്ടോബർ 7 ന് ആരംഭിക്കാനിരിക്കുന്ന എഫ്ഫാത്താ ഗ്രൂപ്പ് ഇനി അറിയപ്പെടുക എഫ്ഫാത്താ ഗ്ലോബൽ മിനിസ്ട്രി എന്ന പേരിലായിരിക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ മറ്റു ഭാഷകളിലേക്കും ഈ ശുശ്രൂഷ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചുള്ള പ്രാർത്ഥനയിലും ആലോചനയിലുമാണ് ഇതിന്റ ഭാരവാഹികൾ.

പ്രാർത്ഥനയോടെ
ടീം എഫ്ഫാത്താ

നിങ്ങൾ വിട്ടുപോയത്