കോവിഡ് ബാധിച്ചു 25 – 05 മരിച്ച ശ്രീ ശ്രീനിവാസന്റെ മൃതദേഹം വെള്ളക്കെട്ട് കാരണം വീട്ടിൽ സംസ്കരിക്കാൻ കഴിയാതെ ബുദ്ധിമുട്ടിയപ്പോൾ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുവാൻ അനുവദിച്ചുകൊണ്ട് എടത്വ പള്ളി മാതൃകയായി.
ഇതായിരുന്നു കേരളം, ഇതാണ് കേരളം, ഇങ്ങനെയാവണം കേരളം. ഈ മാതൃകയാണ് നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്നത്. മനുഷ്യജീവിതം അത് നിഴൽപോലെ കടന്നുപോകുന്നു. ലോകത്തിൽ ആയിരിക്കുമ്പോൾ പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കുക.