വത്തിക്കാൻ ; രാമനാഥപുരം രൂപത ഹോളി ട്രിനിറ്റി കത്തീഡ്രൽ ഇടവകാംഗവും ജീസസ് യൂത്തിന്റെ സജീവ പ്രവർത്തകയുമായ ഡോ. ഫ്രേയ ഫ്രാൻസിസ്, അന്തർദേശീയ യുവജന ഉപദേശക സമിതിയിലേക്ക് (IYAB) തിരഞ്ഞെടുക്കപ്പെട്ടു.ഇതിന്റെ പ്രഖ്യാപനം വത്തിക്കാനിലെ അല്മായർക്കും, കുടുംബങ്ങൾക്കും,ജീവനും വേണ്ടിയുള്ള കാര്യാലയത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ കെവിൻ ഫാരെൽ നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപത് അംഗങ്ങൾ ഉൾപ്പെടുന്ന ഈ സമിതിയിൽ ഇന്ത്യയിൽ നിന്നുളള ഏക പ്രതിനിധിയാണ്.ഡോ.ഫ്രെയാ ഫ്രാൻസിസ്.

യുവജനങ്ങളുടെ വിശ്വാസം വളർത്തിയെടുക്കുന്നതിൽ ജീസസ് യൂത്തിൻ്റെ സംഭാവനകളോടുള്ള സഭയുടെ വിലമതിപ്പ് ഈ നിയമനം ഉയർത്തിക്കാട്ടുന്നു. 2024 സെപ്‌റ്റംബർ 25 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം.വത്തിക്കാന്റെ യുവജന മന്ത്രാലയത്തിലെ പ്രധാന വിഷയങ്ങളിൽ കൂടിയാലോചനാ നടത്തി ഉപദേശങ്ങൾ നല്കുക എന്നതാണ് പ്രധാന ദൗത്യം.

ജീസസ് യൂത്തിന്റെ കോയമ്പത്തൂർ സോൺ മുൻ കോഡിനേറ്ററും,ഇപ്പോൾ തമിഴ്നാട് റീജണൽ അസിസ്റ്റൻറ് കോർഡിനേറ്ററായി പ്രവർത്തിച്ചുവരുന്ന ഡോ.ഫ്രേയ ഫ്രാൻസിസ് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രൽ ഇടവകാംഗം ചാലയ്ക്കൽ സി സി ഫ്രാൻസിസിന്റെയും ജസ്റ്റി ഫ്രാൻസിസിന്റയും ഇളയ മകളാണ്.