ജപമാലയ്ക്ക് ശക്തിയുണ്ടോ?
വചനം ആവർത്തിച്ചു പറയുമ്പോൾ നമ്മുടെ ഉള്ളിൽ വിശുദ്ധികരണം നടക്കുന്നു എന്ന് സ്വർഗം വെളിപ്പെടുത്തിയിട്ടുള്ളതാണ്.
ജപമാലയിൽ ഉരുവിടുന്ന ഓരോ പ്രാർഥനയും വചനമാണ്.
(യോഹന്നാൻ 15:3)”ഞാൻ നിങ്ങളോട് പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ളവരായിരിക്കുന്നു”
“ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.”യോഹന്നാന് 1:1.
“ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല.
”റോമാ 9:6.“അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.”സങ്കീര്‍ത്തനങ്ങള്‍ 119:105
നന്മ നിറഞ്ഞ മറിയമേ – (ലൂക്കാ 1:28)
സ്ത്രീകളിൽ അങ്ങ് അനുഗ്രഹീതയാകുന്നു – (ലൂക്കാ 1:42)
നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. (ലൂക്കാ 1:45).
പരിശുദ്ധ മറിയമേ – (ലൂക്കാ 1:43)
പാപികളായ ഞങ്ങൾക്ക് വേണ്ടി – (യോഹന്നാൻ 2:3-4)
ജപമാല ചൊല്ലുന്നത് വഴി ദൈവ മാതാവിനെ നമ്മൾ ആരാധിക്കുകയല്ല, വണങ്ങുകയാണ് ചെയ്യുന്നത്.ആരാധന എപ്പോഴും ദൈവത്തിന് മാത്രമാണ്.
Santhosh Thomas(GodsMusic)