കേരളത്തിൽ, പ്രത്യേകിച്ച്, നമ്മുടെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഈ ആചാരം കൂടുതലായി കണ്ടുവരുന്നത്.

രാത്രിയാകുമ്പോൾ ദേവസ്തവിളി സംഘം വലിയ കുരിശുമായി നിശബ്ദമായി ദേവാലയമുറ്റത്തോ ഭവനങ്ങളുടെ മുൻപിലോ അല്ലെങ്കിൽ പൊതുസ്ഥലത്തോ എത്തിച്ചേർന്ന് അവിടെവച്ചാണ് ദേവസ്തുവിളി നടത്തുന്നത്.

ഈശോയുടെ പെസഹാ രഹസ്യമാണ് ഇതിന്റെ പ്രധാന ഉള്ളടക്കം, അതായത്, അവിടുത്തെ പീഡാസഹനവും കുരിശുമരണവും ഉത്ഥാനവും. രണ്ടാമത്തെ പ്രധാന ഉള്ളടക്കം മനുഷ്യന്റെ അന്ത്യങ്ങളെക്കുറിച്ചാണ്.

മനുഷ്യന്റെ അന്ത്യങ്ങൾ നാല് എന്നാണ് നമ്മൾ പഠിക്കുന്നത്. മരണം, വിധി, സ്വർഗ്ഗം, നരകം.ഇക്കാര്യങ്ങളെക്കുറിച്ചുള്ള ധ്യാനവും പ്രാർത്ഥനയുമാണ് പ്രധാനമായും ദേവസ്തവിളി. ഉറക്കെയുള്ള ഈ പ്രാർത്ഥനാ ഗീതികൾ അവ എത്തുന്ന സ്ഥലങ്ങളിൽ പൈശാചികമായ ശക്തികളിൽ നിന്നുള്ള മോചനത്തിനുള്ള ഒരു കാരണമായിത്തീരുന്നു എന്നുകൂടെ നമ്മൾ വിശ്വസിക്കുന്നു.

നിങ്ങൾ വിട്ടുപോയത്