Daniel worshiped only his God. (Daniel 14:4) ✝️

ദാനീയേൽ പ്രവാചകന്റെ അദ്ധ്യായത്തിൽ നബുക്കദ്‌നേസര്‍ രാജാവ് പ്രതിഷ്ഠിച്ച സ്വര്‍ണബിംബത്തെ ആരാധിക്കണം എന്ന നിയമം ബാബിലോൺ രാജ്യത്ത് നിലവിൽ വന്നു എന്നാൽ സ്വന്തം ജീവന്റെ നിലനിൽപ്പ് പോലും വകവയ്ക്കാതെ ദാനീയേൽ പ്രവാചകൻ ദൈവമായ കർത്താവിനെ മാത്രം ആരാധിച്ചു അത് ദാനിയേലിന് അനുഗ്രഹത്തിന് കാരണമായി. നാം എത്രമാത്രം ഉന്നതരും ശക്തരുമായിക്കൊള്ളട്ടെ, എല്ലാം സർവ്വശക്തനായ ദൈവത്തിന്റെ ദാനമെന്ന് തിരിച്ചറിയുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യുക. പണ്ടുകാലങ്ങളിൽ ദൈവത്തിനു പകരമായി രാജാവിനെ ആരാധിക്കണമെന്ന് ആയിരുന്നെങ്കിൽ ഇന്ന് ദൈവത്തെ ആരാധിക്കുന്നതിനു പകരമായി ലോകത്തിൻറെ മോഹങ്ങളെ ആരാധിക്കണം എന്നാണ് സാത്താൻ നമ്മോട് ആവശ്യപ്പെടുന്നത്

ജീവിതത്തിൽ സ്വന്തം ഇഷ്ടങ്ങൾക്കുപരിയായി ദൈവത്തെ ആരാധിക്കുകയും ദൈവേഷ്ടം നിറവേറ്റാൻ സന്നദ്ധത കാട്ടുമ്പോഴാണ് നമ്മൾ യേശുവിന്റെ അനുയായികളാകുന്നത്. ദൈവത്തെ ആരാധിക്കുന്നവരെ ദൈവം അനുഗ്രഹിക്കും എന്നാണു യേശു വാഗ്ദാനം നൽകുന്നത്. “ഞങ്ങളുടെ ദൈവവും കർത്താവുമായ അവിടുന്നു മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ അർഹനാണ്. അങ്ങു സർവ്വവും സൃഷ്ടിച്ചു. അങ്ങയുടെ ഹിതമനുസരിച്ച്‌ അവയ്ക്ക് അസ്ഥിത്വം ലഭിക്കുകയും ചെയ്തു” (വെളിപാട് 4:11). ഈ ദൈവത്താൽ ബഹുമാനിതനാകുന്നതിനാണ് സ്വന്തം ഇഷ്ടങ്ങൾ മാറ്റിവച്ചു ദൈവത്തെ ആരാധിച്ചു ദൈവഹിതമനുസരിച്ചു ജീവിക്കാൻ യേശു നാം ഓരോരുത്തരെയും ഉദ്ബോധിപ്പിക്കുന്നത്‌.

ദൈവത്തെ ആരാധിക്കുന്നവരുടെ മുൻപിൽ നടന്ന് എല്ലാം ക്രമീകരിക്കുന്നവനാണ് ദൈവം. അവിടുന്ന് അവരുടെ പിന്നിൽ സഞ്ചരിച്ച് എല്ലാ ആപത്തുകളിൽ നിന്നും സംരക്ഷിക്കുന്നു. അവരുടെ മുകളിൽ സഞ്ചരിച്ച് അവരെ സദാ അനുഗ്രഹിക്കുകയും ചെയ്യുന്നു. ദൈവസന്നിധിയിൽ പ്രത്യേക സ്ഥാനമുണ്ടായിരുന്ന അബ്രാഹത്തെയും മോശയേയും ദാവീദിനെയുമൊക്കെ ദൈവം എങ്ങിനെ ബഹുമാനിച്ച് ജനമദ്ധ്യത്തിൽ ഉയർത്തിയെന്നു പഴയനിയമ പുസ്തകങ്ങൾ വ്യക്തമായി വിവരിക്കുന്നുണ്ട്. അവരെല്ലാവരും മറ്റെന്തിലുമുപരിയായി ദൈവഹിതം അനുവർത്തിക്കുവാനും ദൈവത്തെ ആരാധിക്കുവാനും താല്പര്യം കാണിച്ചവരായിരുന്നു. നാം ഒരോരുത്തർക്കും പൂർണ്ണ ഹൃദയത്തോടെ ദൈവത്തെ ആരാധിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ❤️

നിങ്ങൾ വിട്ടുപോയത്