ഒന്നല്ല, നാല്.
സിഎംഐ സഭയുടെ മേജർ സെമിനാരിയായ ബാംഗ്ലൂർ ധർമ്മാരാം കോളേജിൽ ഇത്തവണ ചെന്നപ്പോൾ ഒരു പുതുമ – സിഎംഐ സഭാ സ്ഥാപകരുടെ പ്രതിമകൾ (Bust) സെമിനാരിയുടെ അകകെട്ടിലെ നാലു വശങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു – സഭയെ താങ്ങി നിറുത്തുന്ന നാല് സ്തൂപങ്ങൾ പോലെ. അതെ ഒന്നല്ല, നാല്.
അനാവശ്യ തെറ്റിദ്ധാരണകൾ ഉള്ളവർക്കും ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കും വ്യക്തമായി കാണുമെന്ന് കരുതുന്നു. ആ നാല് പേർ, വി. കുരിയാക്കോസ് ഏലിയാസ് ചാവറയച്ചൻ, തോമസ് പാലക്കലച്ചൻ, തോമസ് പോരൂക്കരയച്ചൻ, കണിയാന്തറ യാക്കോബ് സഹോദരൻ.
ധർമ്മാരാം സമൂഹത്തിന്റെ കൂട്ടായചിന്തയിൽ നിന്ന് ഉയിന്ന് വന്നതാണ് ഈ സ്ഥാപക പ്രതിമകളുടെ ആശയമെന്നാണ് റെക്ടറച്ചൻ പറഞ്ഞത്. സഭയുടെ നാലു സ്ഥാപകരെ സമുചിതം സമാദരിച്ച ധർമ്മാരാം സമൂഹത്തിന് അഭിനന്ദനങ്ങൾ.
Jaison Mulerikkal
A Carmelite of Mary Immaculate.