ഉണ്ണീശോയുടെ / വിശുദ്ധ കൊച്ചുത്രേസ്യായെ / അഗാധമായ സ്നേഹത്താലും / നിഷ്കളങ്കതയാലും / സ്വർഗ്ഗീയമായ ആനന്ദത്താലും / അങ്ങയുടെ / ഈ ലോക ജീവിതം / ഉത്‌കൃഷ്ടമായിരുന്നുവല്ലോ.

/ നിന്റെ നന്മകളിൽ / പ്രസാദിച്ച / ദൈവം / നിന്നെ മഹത്വമണിയിക്കുകയും / നിഷ്കളങ്കതയുടെ / മാതൃകയായി / ഞങ്ങൾക്ക് / നൽകുകയും ചെയ്തു.

/ എന്റെ സ്വർഗ്ഗ വാസം / ഭൂമിയിൽ / നന്മ ചെയ്യുന്നതിനായി / ഞാൻ ചിലവഴിക്കുമെന്നും / കാലത്തിന്റെ അവസാനം വരെ / ആ ജോലിയിൽ നിന്ന് / ഞാൻ വിരമിക്കുകയില്ലെന്നുമുള്ള / നിന്റെ വാഗ്ദാനം / അനുസ്മരിച്ചു / ഞങ്ങളുടെ / പ്രത്യേകമായ ഈ ആവശ്യം ( നമ്മുടെ നിയോഗങ്ങൾ മൗനമായി സമർപ്പിക്കാം )

നിന്റെ ദിവ്യമണവാളനായ / ഈശോയിൽ നിന്നും / ഞങ്ങൾക്ക് സാധിച്ചു തരേണമേ.

/ നിന്നെ പോലെ / ദൈവത്തെയും / മനുഷ്യരെയും / സേവിച്ചു / ശുശ്രൂഷിച്ചു / വിശ്വാസ തികവോടെ / ജീവിതം നയിക്കുവാൻ / ഞങ്ങൾക്കുവേണ്ടി / യേശുനാഥനോട് / പ്രാർത്ഥിക്കേണമേ. / ആമ്മേൻ

ഏവർക്കുംതിരുനാൾ ആശംസകൾ

നിങ്ങൾ വിട്ടുപോയത്