കത്തോലിക്ക കോൺഗ്രസ് 105 മത് ജന്മവാർഷിക സമുദായ സമ്മേളനവും കർഷക ജ്വാലയും
മാനന്തവാടിയിൽ ഏപ്രിൽ 22,23 തീയതികളിൽ.
കൊച്ചി : കത്തോലിക്ക കോൺഗ്രസ് 105-ാം ജന്മ വാർഷികവും സമുദായ സമ്മേളനവും കർഷക ജ്വാലയും ഏപ്രിൽ 22,23 തീയതികളിൽ ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി രൂപത സമിതിയുടെ ആതഥെയത്വത്തിൽ ദ്വാരകയിൽ ഷെവലിയാർ തര്യത് കുഞ്ഞിതൊമ്മൻ നഗറിൽ നടക്കും.
ജന്മദിന സമ്മേളനത്തിന്റെ ഭാഗമായി ഏപ്രിൽ 20 ന് കുറവിലങ്ങാട് വെച്ച് കത്തോലിക്കാ കോൺഗ്രസിന്റെ പ്രഥമ അൽമായ പ്രസിഡന്റ് ജോൺ നിധിരിയുടെ കബറിടത്തിൽ നിന്ന്,മുൻ സംസ്ഥാന പ്രസിഡൻറ് ശ്രീ ജോൺ കച്ചിറമറ്റം ഇപ്പോഴത്തെ പ്രസിഡന്റ് അഡ്വ ബിജു പറയന്നി ലത്തിന് ദീപശിഖ കൈമാറി. വിവിധ രൂപതകളിലൂടെ പ്രയാണം ചെയ്യുന്ന ദീപശിഖ 22 ന് വൈകിട്ട് മൂന്നുമണിക്ക് ലക്കിടിയിൽ വച്ച് മാനന്തവാടി രൂപതാ ഭാരവാഹികൾ സ്വീകരിക്കും.
തുടർന്ന് കൽപ്പറ്റ ,മീനങ്ങാടി , കേണിച്ചിറ ,നടവയൽ, പനമരം ,മാനന്തവാടി വഴി ദ്വാരകയിൽ എത്തിച്ചേരും
തുടർന്ന് സമ്മേളനഗരിയിൽ ദീപശിഖ സ്ഥാപിക്കും.
സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനക്കു ശേഷം പതാക ഉയർത്തൽ നടത്തും.തുടർന്ന് ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി ചേരുന്നതാണ്.
ഏപ്രിൽ 23 ഞായറാഴ്ച രാവിലെ 10.30 ന് ഗ്ലോബൽ പ്രതിനിധി സഭാ സമ്മേളനം നടക്കും. ഇന്ത്യയിലെ സീറോ മലബാർ രൂപതകളിലെ കത്തോലിക്കാ കോൺഗ്രസ് നേതാക്കളും , ഇന്ത്യക്ക് പുറത്തുള്ള കത്തോലിക്ക കോൺഗ്രസ് സമിതികളുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. മാനന്തവാടി രൂപതാ വികാരി ജനറാൾ മോൺ.പോൾ മുണ്ടോളിക്കൽ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യും.
23 ന് ഉച്ചയ്ക്ക് 2 ന് മാനന്തവാടി രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള സമുദായ ദ്വാരകയിൽ എത്തി എത്തിചേരുന്നതും കാർഷിക പ്രതിസന്ധികളും വന്യ മൃഗ വിഷയങ്ങളും ഉന്നയിച്ച് കർഷക ജ്വാല തെളിയിക്കുന്നതുമാണ്. മാനന്തവാടി രൂപയുടെ മെത്രാൻ മാർ.ജോസ് പൊരുന്നേടം കർഷക ജ്വാല തെളിയിച്ച് ഉത്ഘാടനം ചെയ്യുന്നതാണ്.
തുടർന്ന് സമുദായ നേതാക്കൾ റാലിയായി സമ്മേളനഗരിയിലേക്ക് നീണ്ടും .
തുടർന്ന് നടക്കുന്ന സമുദായ സംഗമത്തിൽ പ്രസിഡണ്ട് അഡ്വ ബിജു പറയനിലം അധ്യക്ഷത വഹിക്കുന്നതും മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പെരുന്നേടം അനുഗ്രഹ പ്രഭാഷണം നിർവഹിക്കുന്നതുമാണ്.രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ജന്മവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ ,ഗ്ലോബൽ ഡയറക്ടർ ഫാ ജിയോ കടവി,
ഫാ ജോബി മുക്കാട്ടുകാവുങ്കൽ,പ്രൊഫ ജോസ് മല്ലികശ്ശേരി,ഡോ കെ പി സാജു, സെബാസ്റ്റ്യൻ പുരക്കൽ,ഡോ ജോബി കാക്കശ്ശേരി,ഡോ ജോസ്‌കുട്ടി ഒഴുകയിൽ,
രാജേഷ് ജോൺ,ബെന്നി ആന്റണി,ടെസ്സി ബിജു,അഡ്വ ഗ്ലാഡിസ് ചെറിയാൻ, ട്രീസാ ലിസ് സെബാസ്റ്റ്യൻ, സ്വാഗതസംഘം ജനറൽ കൺവീനർ ജോൺസൺ തൊഴുത്തുങ്കൽ,വിവിധ രൂപത ഡയറക്ടർമാർ, പ്രസിഡന്റുമാർ, ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും.
സീറോ മലബാർ സഭയുടെ എല്ലാ രൂപതകളിലും 44 രാജ്യങ്ങളിലും പ്രവർത്തിക്കുന്ന കത്തോലിക്ക കോൺഗ്രസ് സമുദായത്തിന്റെ വിവിധ പ്രശ്നങ്ങളിൽ ഇടപെടുകയും കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു. സഭാ നേതൃത്വത്തെയും വൈദികരെയും സന്യസ്ഥരെയും നിരന്തരമായി മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതിനെതിരെ ശക്തമായി നിലപാടുകൾക്ക് സമ്മേളനം രൂപം നൽകും .ക്രൈസ്തവർ വിശുദ്ധമായി കരുതുന്ന വസ്തുക്കളെയും സ്ഥലങ്ങളെയും അപമാനിക്കുന്നവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. ലഹരിക്കെണിയും പ്രണയക്കെണിയും ഒരുക്കുന്നവർക്കെതിരെ സംഘടിതമായ ചെറുത്ത് നിൽപ്പ് ഉണ്ടാകും.കാർഷിക, രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ പ്രഖ്യാപിക്കുന്നതാണ്
കാർഷിക മേഖലയിലെ വിലതകർച്ച,വന്യജീവി ആക്രമണം, ബഫർ സോൺ , സമുദായം നേരിടുന്ന പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കുന്നതാണ്