എന്റെ മൂത്ത അമ്മാവൻ ആണ് ഇത് .. സാധാരണ നാട്ടിൻ പുറത്തെ കർഷകൻ… വയസ്സ് 60. . ഇത്തവണ പുള്ളിക്കാരൻ വലിയ സന്തോഷത്തിലാണ്.. കാരണം ജീവിതത്തിൽ ആദ്യമായി ആണ് ഇത്രയും വലിയ രീതിയിലുള്ള വിളവ് ലഭിക്കുന്നത്.. സ്വന്തം സ്ഥലമല്ല… വാരത്തിനു എടുത്തതാണ്… ഒരു ചുവടു കപ്പ തന്നെ 30 അല്ലെങ്കിൽ 35 കിലോ ഉണ്ട്… നാടൻ അമ്പക്കടൻ കൊള്ളി ആണ് ഇട്ടത്… 35 വർഷമായി റബര്‍ ആയിരുന്നു… പുള്ളിക്കാരൻ ആ പറമ്പു മുഴുവൻ സ്വയം കിളച്ചു സ്വയം നട്ടതാണ്….
എന്നെ വിളിച്ചു പറഞ്ഞു… എടാ നല്ല കപ്പയാണ്… കടക്കാരൊന്നും എടുക്കുന്നില്ല… കപ്പയുടെ വലുപ്പം കാണുമ്പോൾ ഇതു കൃത്രിമ വളം ചേർത്തതാണ് എന്നു പറഞ്ഞു ആരും വാങ്ങുന്നില്ല എന്നു… ഞാൻ പോയി നാലു ചുവടു കൊണ്ടു വന്നു.. 104 കിലോ…. പിന്നെ എനിക്ക് തോന്നി… ഇതു ശരിയല്ലല്ലോ… പുള്ളിയെ നാലാള് അറിയണം….കാരണം… കൃഷി പണി എടുത്തും കൂലി പണി എടുത്തും മാത്രമാണ് രണ്ടു മക്കളെ വളർത്തിയത്… അവർ രണ്ടുപേരും ഇന്ന് eauropil ആണ്...
വേണമെങ്കിൽ ഒരു പണിയും എടുക്കാതെ സുഖമായി ജീവിക്കാൻ ഉള്ളതു മക്കൾ നൽകുന്നുണ്ട്…..
എന്നാലും.... ആ കർഷക മനസ്സിന് ഒരു അഭിനന്ദനം കൊടുക്കാതിരിക്കാനാവുന്നില്ല..
…പേര് ജോയ് , സ്ഥാലം പയ്യാവൂർ, കണ്ണൂർ
Junesh Sheny Mannakulathil