ഫ്രാൻസിസ് മാർപാപ്പയെ അനുസരിക്കാതെ ആർക്കെങ്കിലും കത്തോലിക്കാ സഭയിൽ തുടരുവാൻ കഴിയുമോ?
അദ്ദേഹത്തിൻെറ നിർദേശങ്ങളെ അംഗീകരിക്കാതെ വിശ്വാസികളെ നയിക്കുവാൻ ആരെങ്കിലും ശ്രമിക്കുമോ ?
മാർപാപ്പയ്ക്ക് തെറ്റുപറ്റി തിരുത്താം ..എന്ന് പറയുന്നവരുടെ മനസ്സിൻെറ താളം തെറ്റി ,അവർക്കായി ആത്മാർത്ഥമായി പ്രാർത്ഥിക്കാം .
|കത്തോലിക്കാ സഭയുടെ കൃപയും കരുത്തും വേണ്ടതുപോലെ മനസ്സിലാക്കുവാൻ എല്ലാ വിശ്വാസികൾക്കും കഴിയട്ടെ .
മനുഷ്യജീവനെ സ്നേഹിക്കുവാൻ ,ആദരിക്കുവാൻ , സംരക്ഷിക്കുവാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്ന ദൈവജനം . നയങ്ങളും നിലപാടും എവിടെയും എപ്പോഴും ഒന്നായിരിക്കും …
അത് ഭൂമിയിലെ മുഴുവൻ മനുഷ്യരെയും സ്നേഹിക്കുന്നതും കരുതുന്നതുമാണ് .
ആരെയും അവഗണിക്കുന്നതോ ,മാറ്റിനിർത്തുന്നതോ അല്ല.
കത്തോലിക്കാ സഭയിൽ ജനിക്കുവാൻ ,ജീവിക്കുവാൻ കഴിയുന്നതിൽ സന്തോഷിക്കാം ,അഭിമാനിക്കാം .
സഭയുടെ ദർശനം എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്നതാണ് .
സഭയിൽ ഭിന്നത ,അസ്വസ്ഥതകൾ സൃഷ്ടിക്കുവാൻ ശ്രമിക്കുന്നവർക്ക് മാനസാന്തരമുണ്ടാകുവാൻ പ്രാർത്ഥിക്കാം .✝️
സാബു ജോസ് ,എറണാകുളം.