കൊച്ചി. കാലം ചെയ്‌ത മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡൽഹി ഗുഡ്ഗാവ് രൂപതയുടെ പ്രഥമ അധ്യക്ഷൻ ബിഷപ്പ് ഡോ. ജേക്കബ് മാർ ബർണബാസ് മെത്രാപ്പൊലിത്താ കാരുണ്യജീവിതത്തിന്റെ ഉത്തമ മാതൃകയായിരുന്നുവെന്നു കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ്‌ സാബു ജോസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.


വടക്കേ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ സഭയിലും സമൂഹത്തിലും പാർശവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ വന്ന്യ പിതാവിന് സാധിച്ചു.
ഭാരതത്തിന്റെ തലസ്ഥാന നഗരത്തിൽ” വിശക്കുന്നവർക്ക് ആഹാരം “എത്തിക്കുന്ന സ്നേഹ -സേവന പദ്ധതി ആരംഭിക്കുകയും വിജയകരമായി കോവിഡ് കാലഘട്ടത്തിലും നടപ്പിലാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു .

കോവിഡ് കാലഘട്ടത്തിലെശുശ്രുഷകൾക്കിടയിൽ വേർപ്പെട്ട അദ്ദേഹത്തിന്റെ ആത്മാവിന് കെസിബിസി പ്രൊ ലൈഫ് സമിതി നിത്യശാന്തി നേരുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്യുന്നു.

നിങ്ങൾ വിട്ടുപോയത്