“Behold, blessed is the one whom God reproves; therefore despise not the discipline of the Almighty. (Job 5:17)
ദൈവം നൽകുന്ന രക്ഷ അമൂല്യമാണ്. മനുഷ്യനിൽ ദൈവത്തിന്റെ വേല എത്ര വലുതാണോ, മനുഷ്യന്റെ ക്ലേശങ്ങളും അത്ര വലുതായിരിക്കും. ഒരുവശത്ത്, ദൈവം വരുത്തുന്ന പരീക്ഷകളിലൂടെ സ്വന്തം കുറവുകൾ അറിയാൻ മനുഷ്യന് സാധിക്കുന്നു, താൻ നിസ്സാരനും നിന്ദ്യനും താണവനും ആണെന്നും തനിക്ക് ഒന്നുമില്ലെന്നും, താൻ ഒന്നുമല്ലെന്നും മനുഷ്യൻ മനസ്സിലാക്കുന്നു; മറുവശത്ത്, പരീക്ഷാവേളയിൽ ദൈവം മനുഷ്യനുവേണ്ടി വ്യത്യസ്ത സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു, അത് ദൈവത്തിന്റെ മഹത്വം അനുഭവിക്കാൻ മനുഷ്യനെ കൂടുതൽ പ്രാപ്തനാക്കുന്നു.
ജീവിതത്തിൽ പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ, ഹൃദയവേദന വളരെ വലുതാണെങ്കിലും ചിലപ്പോൾ അസഹനീയം ആണെങ്കിലും ഹൃദയഭേദകമായ ദുഃഖത്തിന്റെ തലത്തിലേക്ക് എത്തുമ്പോൾ പോലും അത് അനുഭവിച്ചുകഴിയുമ്പോൾ, നമ്മിലെ ദൈവത്തിന്റെ വേല എത്ര മഹത്വമുള്ളതാണെന്ന് മനുഷ്യൻ മനസ്സിലാക്കുന്നു. ഈ അടിസ്ഥാനത്തിൽ മാത്രമാണ് മനുഷ്യന് ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം ജനിക്കുന്നത്. സമാധാനപരമായ കുടുംബജീവിതത്തോടെയോ മറ്റ് ഭൗതിക അനുഗ്രഹങ്ങളോടെയോ നാം ദൈവത്തിന്റെ കൃപ ആസ്വദിക്കുക മാത്രമേ ചെയ്യുന്നുള്ളുവെങ്കിൽ, നമ്മൾ ദൈവത്തെ പൂർണ്ണതയോടെ നേടിയിട്ടില്ല, ദൈവത്തിലുള്ള നമ്മുടെ വിശ്വാസം വിജയകരമെന്ന് കരുതാനുമാവില്ല.
ജീവിതത്തിലെ ഓരോ വർഷവും നാം വ്യത്യസ്ത ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ, ‘യേശു എനിക്ക് ആരാണ്?’ എന്ന ചോദ്യത്തിന് നാം നൽകുന്ന ഉത്തരവും വ്യത്യസ്തമായിരിക്കും. എന്നാൽ ഏതു സാഹചര്യത്തിലും വി പത്രോസ് പറഞ്ഞതുപോലെ ജീവനുള്ള ദൈവത്തിന്റെ പുത്രനാണെന്ന് പറയാൻ സാധിക്കണം.
ക്രിസ്തീയ ജീവിതത്തിൽ നാം പൂർണ്ണനാകണമെങ്കിൽ ദൈവത്തിന്റെ ശാസനയെ അവഗണിക്കരുത്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ