എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്
ആരെയും ഞാന്‍ ഉലകില്
കാണുന്നില്ലാ മേലാലും ഞാന്‍ കാണുകയില്ലാ
സുന്ദരനാം മനോഹരാ
നിന്നേപ്പിരിഞ്ഞി ലോകയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
1. സർവാംഗ സുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന് സര്‍വ്വ സുഖസൗകര്യങ്ങള്‍ അര്‍പ്പിക്കുന്നെ ഞാന്‍… സുന്ദരനാം..
2. യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാപകല്‍ പ്രീയനോടുള്ളനുരാഗം കവര്‍ന്നീടുകില്‍… സുന്ദരനാം
3. ലോകസുഖ സൗകര്യങ്ങളാകുന്ന പ്രതാപങ്ങള്‍ മോടിയോടു കൂടെയെന്നെ മാടിവിളിച്ചാല്‍… സുന്ദരനാം
4. വെള്ളത്തിന് കുമിളപോലെ മിന്നി വിളങ്ങീടുന്ന ജഡികസുഖങ്ങളെന്നെ എതിരേല്‍ക്കുകില്‍… സുന്ദരനാം
5. പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെ പ്രീയനോടു ചേരുവാന്‍ നാളുകള്‍ ഞാനെണ്ണിയെണ്ണി ജീവിച്ചീടുന്നേ…
സുന്ദരനാം