പരിശോധിക്കണമെന്നു പറഞ്ഞാണ് നേഴ്സ് വേഷത്തിൽ എത്തിയ ഇവർ അമ്മയിൽ നിന്നും കുഞ്ഞിനെ വാങ്ങി കടന്നു കളഞ്ഞത്. ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ നഴ്സിങ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കി.
എന്നാൽ നഴ്സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ മാതാപിതാക്കൾ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഗാന്ധി നഗർ പോലീസിന്റെ സമയോജിതമായ ഇടപെടലാണ് കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്. വിവരമറിഞ്ഞയുടനെ സമീപത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. വാഹനങ്ങളും പരിശോധിച്ചു. ഇതിനിടെ ഹോട്ടലിൽ കുഞ്ഞുമായി ഒരു സ്ത്രീയുണ്ടെന്ന വിവരം ലഭിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ അമ്മയുടെ കയ്യിൽ ഏൽപിച്ചു.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇത്തരം സംഭവങ്ങൾ ഞെട്ടിക്കുന്നത് .

കുഞ്ഞുങ്ങളെ മോഷ്ട്ടിക്കുന്നവർ ആശുപത്രിയിൽപ്പോലും എത്തുന്നത് ,പോലീസ് ,സമൂഹം വളരെ ഗൗരവമായി കാണണം .
കുട്ടികളെ തട്ടിയെടുക്കുന്ന ,സാമൂഹ്യദ്രോഹികൾ വര്‍ധിക്കുന്നുവെന്ന വസ്തുതത വെളിപ്പെടുന്നു .ആശുപത്രികളിൽ വീടുകളിൽ വലിയ ജാഗ്രത ആവശ്യമാണ് .
സി സി ടീവി , നിർബന്ധമായും സർക്കാർ ആശുപത്രികളിൽ വേണം .സെക്യുരിറ്റി ജീവനക്കാർ വലിയ ജാഗ്രത പുലർത്തണം .
പോലീസ് വളരെ വേഗത്തിൽ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയതിൽ സന്തോഷം .അനുമോദനങ്ങൾ