ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്പത്തനാപുരം:

ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്.

കെഎൽസിയെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി പുല്ലൂർ പത്തനാപുരം ആനിമേഷൻ സെന്ററിൽ വച്ച് നടത്തിയ കെഎൽസിയുടെ സുവർണ്ണചരിതം പരിപാടി ഔപചാരികമായി പുനലൂർ രൂപത ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയുണ്ടായി അതോടൊപ്പം പുനലൂർ രൂപത കെഎൽസിയെ രൂപത പ്രസിഡണ്ട് ക്രിസ്റ്റഫർ എന്നിവർ സംസാരിച്ചത് അനുസരിച്ച് പുനലൂർ രൂപതയിലെ ലത്തീൻ കത്തോലിക്ക സമുദായത്തിൽ ജീവിച്ചു വരുന്നവർക്ക് വില്ലേജ് ഓഫീസുകളിൽ നിന്നും ഗവൺമെന്റ് ഓഫീസുകളിൽ നിന്നും ജാതി സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുവാൻ അനാസ്ഥ കാണിക്കുന്നതിനെക്കുറിച്ച് വളരെ ശക്തമായ ഭാഷയിൽ സംസാരിച്ചു.

ഇതിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കർമ്മ പദ്ധതിയുടെ പ്രകാശന കർമ്മം നിർവഹിക്കുന്ന വേദിയിൽ കേരളത്തിന്റെ അഭിമാനമായ ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പ്രസ്തുത വകുപ്പു മന്ത്രിയുമായി ബന്ധപ്പെട്ട് ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഉടൻതന്നെ പരിഹാരം കാണുമെന്നും ഇനി അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് ഈ പൊതുവേദിയിൽ കെ എൽ സി അംഗങ്ങൾക്കായി ഉറപ്പ് നൽകി. ഈ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ഷെറി ജെ തോമസ്, സംസ്ഥാന കെ എൽ സി ജനറൽ സെക്രട്ടറി ബിജു ജോസി ബഹുമാനപ്പെട്ട കോന്നി എംഎൽഎ ശ്രീ ജനീഷ് കുമാർ പുനലൂർ രൂപത ചാൻസിലർ ഡോക്ടർ റോയ് ബി സിംസൺ കെഎൽസിഎ രൂപത ഡയറക്ടർ ആന്റണി ഫെർണാണ്ടസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ബേബി ഭാഗ്യോദയം, രൂപത ജനറൽ സെക്രട്ടറി ശ്രീ ജോർജ് തണ്ടളം പത്തനാപുരം ഫയൻ വികാരി ഫാദർ ജോസ് വർഗീസ് ചാനൽ ചീഫ് കോഡിനേറ്റർ ഫാദർ ബെനഡിക്ട് ജെ തേക്കുവിള, കെഎൽസിയെ ട്രഷറർ ശ്രീ റോബർട്ട് എന്നിവർ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്