കൊച്ചി- കേരള പബ്ല്ിക് സര്‍വ്വീസ് കമ്മീഷന് അംഗങ്ങളെ നിയമിച്ചതില്‍ ലത്തീന്‍ സമുദായത്തിന് പ്രാതിനിത്യം നല്കാതിരുന്നതില് പ്രതിഷേധിച്ച് കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 320(3) പകാരമുള്ള ഭരണഘടനാ സംവിധാനമാണ് പബ്ല്ിക് സര്‍വ്വീസ് കമ്മീഷന്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാതിനിത്യം നല്കി പൊതു തൊഴില്‍ നിയമനരീതികള്‍ സുതാര്യമാക്കുകയാണ് പബ്ല്ിക് സര്‍വ്വീസ് കമ്മീഷന്റെ പ്രധാന ചുമതല. അത്തരത്തിലുള്ള കമ്മീഷന് നിയമനത്തില്തന്നെ അര്‍ഹമായ പ്രാതിനിധ്യം എല്ലാവിഭാഗങ്ങള്‍ക്കും നല്‍കുകയെന്നത് സാമൂഹിക നീതിയുടെ ഭാഗമാണ്. അത്തരത്തിലുള്ള സാമൂഹിക നീതി സമുദായത്തിന് നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണ് എന്ന് ചൂണ്ടിക്കാട്ടി കെഎല്‍സിഎ സംസ്ഥാന സമിതി മുഖ്യമന്ത്രിക്ക് കത്ത് നല്കി.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ്, എബി കുന്നേപറമ്പില്, ഇ ഡി ഫ്രാന്‍സീസ്, ജെ സഹായദാസ്, ജോസഫ് ജോൺസൺ, ടി എ ഡാല്‍ഫിന്‍, എസ് ഉഷാകുമാരി, അജു ബി ദാസ്, ബിജു ജോസി, എം സി ലോറന്‍സ്, ജസ്റ്റീന ഇമ്മാനുവല്‍, പൂവം ബേബി, ജോണ്‍ ബാബു, ജസ്റ്റിന് ആന്റണി, വിന്‍സ് പെരിഞ്ചേരി, അഡ്വ ജസ്റ്റിന് കരിപ്പാട്ട്, ജോര്‍ജ് നാനാട്ട്, ഷൈജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.