കേരളത്തിൻ്റെ മുക്കിലും മൂലയിലും ഒരു മനുഷ്യനും സുബോധം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവർ മദ്യവും മറ്റു ലഹരികളും നിർബാധം ഒഴുക്കും; രാഷ്ട്രീയക്കാരായാലും ഭീകരപ്രവർത്തകരായാലും അങ്ങനെ തന്നെ!
ഭീകരപ്രസ്ഥാനങ്ങൾക്ക് സംരക്ഷണം നല്കാനും യഥാർത്ഥ പ്രശ്നങ്ങളെ മറച്ചുപിടിക്കാനും വിഷയം സമുദായവത്കരിക്കാനുമുള്ള കോൺഗ്രസ്സിൻ്റെയും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും ഈ ഉത്സാഹം കാണുമ്പോൾ ഇനി മുസ്ലീംസമുദായം ഉൾപ്പെടെയുള്ള പൊതുജനം നേരിട്ടിറങ്ങിയാലേ കേരളത്തിന് രക്ഷയുള്ളൂ എന്നാണർത്ഥം.
അതിനു നേതൃത്വം കൊടുക്കാൻ സഭയ്ക്കു തീർച്ചയായും കഴിയും. പാലാ പിതാവ് തുടക്കംകുറിച്ചത് അത്തരമൊരു നീക്കത്തിനു തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. സ്വസ്ഥതയും സുസ്ഥിതിയും ആഗ്രഹിക്കുന്ന കേരളജനതയ്ക്ക് വലിയ പ്രതീക്ഷയും ആശ്വാസവും നല്കുന്ന നീക്കം!
ഫാ .ജോഷി മയ്യാറ്റിൽ