പ്രണാമം-
നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡണ്ടും ദീർഘകാലം ട്രഷററും ആയിരുന്ന ആരാധ്യനായ അഡ്വക്കേറ്റ് നരേന്ദ്രനാഥൻനായർ സാർ വിടവാങ്ങി. അദ്ദേഹം 1976ൽ തിരുവല്ല മുനിസിപ്പായിരുന്ന സമയത്താണ് ഞാൻ എൻറോൾ ചെയ്ത് അഭിഭാഷകനായത്.
പിറ്റേദിവസം സീനിയർ എന്നെ അദ്ദേഹത്തിൻ്റ ചേമ്പറിൽ കൊണ്ടുപോയി പരിചയപ്പെടുത്തി. നവാഗതനായ എനിക്ക് വിലപ്പെട്ട നല്ല ഉപദേശങ്ങൾ തന്നു.നവാഗതരായ അഭിഭാഷകർക്ക് പ്രയോജനമാകുന്ന അനുഭവങ്ങൾ, പരമ്പരയായി ഞാൻ എഴുതുന്ന കുറിപ്പുകളിലും, പ്രകാശനം ചെയ്യുവാൻ പോകുന്ന എൻ്റ നർമ്മകഥകൾ അടങ്ങുന്ന” വക്കീലിന്റെ ഏകലോചന വിദ്യകൾ “എന്ന പുസ്തകത്തിലും അദ്ദേഹത്തെപറ്റി പ്രധാന സ്ഥലങ്ങളിൽ അതീവ ബഹുമാനത്തോടെയും വിധേയത്തോടെയും പരാമർശിച്ചിട്ടുണ്ട്.
ഞാൻ ആലപ്പുഴയിലേക്ക് പ്രാക്ടീസ് മാറ്റിയപ്പോൾ അവിടെ അദ്ദേഹം സബ്ജഡ്ജി ആയിരുന്നു. അപ്പോഴും ആ സ്നേഹബന്ധം തുടർന്നു.ഔദ്യോഗിക ജോലിയിൽനിന്ന് ജില്ലാജഡ്ജിയായി തിരുവനന്തപുരത്തുനിന്നാണ് വിരമിച്ചത്. 1984 ൽ പത്തനംതിട്ട ജില്ല രൂപീകൃതമായപ്പോൾ അവിടേക്ക് എൻ്റ പ്രാക്ടീസ് മാറ്റേണ്ടിയത് അനിവാര്യതയായി. അദ്ദേഹത്തിൻ്റ റിട്ടയർമെന്റിനുശേഷം പത്തനംതിട്ട ജില്ലാ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു .
പഴയ സ്നേഹബന്ധം ഒന്നുകൂടി ദൃഢമായി. ബാർ കൗൺസിൽ ഇലക്ഷനെ ഞാൻ നേരിട്ടപ്പോൾ,അദ്ദേഹം എൻ്റ വിജയത്തിന് മറ്റൊരു പ്രധാന വ്യക്തിയായി.ഒരു പിതാവിതുല്യം എന്നെ സ്നേഹിച്ച അദ്ദേഹത്തിൻ്റ വേർപാട് എനിക്ക് വലിയ നഷ്ടമാണ്. അതുപോലെ സമൂഹത്തിനും.
അങ്ങേയ്ക്ക് എന്റെ പ്രണാമം
പൊന്നച്ചൻ വക്കീൽ .
19 -7-22 .പാലാരിവട്ടം.