ചിക്കാഗോ സിറോ മലബാർ രൂപതയുടെ ദ്വിതീയ മൊതാനായി മാർ ജോയ് ആലപ്പാട്ട് പിതാവ് സ്ഥാനം ഏറ്റെടുത്തു. ഭാരതത്തിന് പുറമെ രൂപം കൊണ്ട ആദ്യ സീറോ മലബാർ രൂപതയാണ് ചിക്കാഗോ ആസ്ഥാനമായുള്ള രൂപത. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവ് രൂപത സ്ത്ഥാപനം മുതൽ രൂപതക്കുണ്ടായ അജപാലന ആത്മീയ മേഖലയിലെ വളർച്ചയെ പറ്റി ദൈവത്തിന് നന്ദി പറഞ്ഞു.

വി. പൗലോസ് ശ്ലീഹ പറഞ്ഞത് വിവരിച്ച് പൗലോസ് നട്ടു; അപ്പോളോസ്‌ നനച്ചു; എന്നാല്‍, ദൈവമാണു വളര്‍ത്തുന്നത് എന്ന് സ്ഥാനാരോഹണത്തിന് ഒരുമിച്ച് കൂടിയ മെത്രാൻമാരോടും, വൈദികരോടും, സന്യസ്ത്ഥരോടും, ദൈവജനത്തോടും പങ്കുവെച്ചു.

ചിക്കാഗോയിലെ മാർത്തോമാ ശ്ലീഹാ കത്തീഡ്രലിൽ വച്ച് മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ആയിരുന്നു തിരുകർമ്മങ്ങൾ നടന്നത്. 19 പരം മെത്രാൻമാരും 100 അധികം വൈദികരും, സന്ന്യസ്ഥരും, ആയിരക്കണക്കിന് വിശ്വാസികളും കേരളത്തിൽ നിന്നും, അമേരിക്കയിലെ പല സീറോ മലബാർ ഇടവകകളിൽ നിന്നും പങ്കെടുത്തു. മാർ ജോയ് ആലപ്പാട്ടിനെ പുതിയ ഇടയനായി നിയമിച്ചു കൊണ്ട് പാപ്പായുടെ ഉത്തരവ് അമേരിക്കലെ അപ്പസ്‌തോലിക് ന്യുൺഷ്യോ ആർച്ച്ബിഷപ്പ് ക്രിസ്റ്റോഫ് പിയർ വായിക്കുകയും, ഡിട്രോയിറ്റിലെ കൽദായ കത്തോലിക്കാ രൂപതാധ്യക്ഷൻ ബിഷപ്പ് ഫ്രാൻസിസ് കലബത്ത് വചനസന്ദേശം നൽകുകയും ചെയ്തു. യൂറോപ്പിലെ അസ്തോലിക്ക് വിസിറ്റേറ്റർമാർ സ്റ്റീഫൻ ചെറപ്പണത്ത് സഹകാർമ്മികനും, മാർ ജോയ് ആലപ്പാട് പിതാവിന്റെ ബന്ധുവും, ആത്മീയ ഗുരുവുമായ റവ ഫാ. സെബാസറ്റ്യൻ അരിക്കാട്ട് തിരുകർമ്മങ്ങൾക്ക് ആർച്ച് ഡീക്കനുമായിരുന്നു.

വിശ്രമ ജീവിതത്തിനായി ഒരുങ്ങുന്ന മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് തന്റെ കാലഘട്ടത്തിൽ തനിക്ക് തന്ന സ്നേഹത്തിനും സഹകരണത്തിന്നും, പ്രാർത്ഥനകൾക്കും എല്ലാവരോടും നന്ദി പറഞ്ഞു. ഇനി ഞാൻ നിങ്ങൾക്ക് വേണ്ടി കൂടുതൽ പ്രാർത്ഥിക്കുമെന്നും, പിതാവിനെ പ്രാർത്ഥനയിൽ ഇനിയും ഓർക്കണം എന്നും മാർ ജേക്കബ്ബ് പിതാവ് പറഞ്ഞു. 1993 ലാണ് അജപാലന ശുശ്രൂഷയ്ക്കായി മാർ ജോയ് ആലപ്പാട്ട് അമേരിക്കയിൽ നിയോഗിക്കപ്പെട്ടത്. 2014 സെപ്തംബർ 27 മുതൽ ചിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായമെത്രാനുമായിരുന്നു. എട്ടു വർഷം സഹായാ മെത്രാനായി പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് മാർ ആലപ്പാട്ട് പിതാവ് ചിക്കാഗോ രൂപതയുടെ സ്ഥാനം ഏറ്റെടുക്കുന്നത്.

ഇരിങ്ങാലക്കുട രൂപതയിലെ പറപ്പുക്കര ഇടവകയിൽ നിന്നുള്ള മാർ ജോയ് ആലപ്പാട്ട് പിതാവ് 1981 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. ഇരിങ്ങാലക്കുട രൂപതയിലും, ചെന്നെ മിഷനിലും സേവനം ചെയ്ത പിതാവ് ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ദൈവശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും വാഷിംഗ്ണിലെ ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്ലിനിക്കൽ പാസ്റ്ററൽ എഡ്യൂക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

ചിക്കാഗോയിൽ നിന്ന് ഫാ. ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്