മനില; ഫിലിപ്പൈന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണ് നിരവധിപേര്‍ മരിച്ചു. സൈനികരുമായി പോയ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.

85ഓളം പേരാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 40 പേരെ രക്ഷപ്പെടുത്തിയതായി സൈനിക തലവന്‍ വ്യക്തമാക്കി.

ഫിലിപ്പൈന്‍സ് വ്യോമസേനയുടെ സി-130 വിമാനമാണ് തകര്‍ന്നു വീണത്. സുലോ പ്രവിശ്യയിലെ ജോലോ ദ്വീപിലായിരുന്നു അപകടം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരിച്ചവരുടെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. വിമാനം തകര്‍ന്നു വീണു തീപിടിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നിങ്ങൾ വിട്ടുപോയത്