ഇന്ന് 26/05/2021,
എന്റെ പപ്പാ അഡ്വ. ജോസ് വിതയത്തിലിന്റെ നാല്പത്തിയൊന്നാം ചരമദിനമാണ്. എനിക്ക് ഓർമ്മ വച്ച കാലം മുതൽ എന്റെ അഭിമാനവും എന്റെ എല്ലാമെല്ലാം ആയിരുന്നു എന്റെ പപ്പാ. ഏറ്റെടുത്ത ചുമതലകൾ ഏതും ആയിക്കോട്ടെ സർക്കാർ ചുമതലകളായാലും സഭ അൽമായ നേതൃത്വത്തിലെ ചുമതലകളായാലും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലായാലും എല്ലാത്തിനോടും 100% നീതി പുലർത്താൻ പപ്പക്ക് കഴിഞ്ഞു എന്ന് തന്നെയാണ് എനിക്ക് എന്നും തോന്നിയിട്ടുള്ളത്. ഇത്രയും ദിവസം കഴിഞ്ഞിട്ടും പപ്പ ഈ ലോകത്തിൽ ഇല്ല എന്നുള്ള യാഥാർത്ഥ്യം ഉൾക്കൊള്ളുവാൻ എന്റെ മനസ്സിന് കഴിയുന്നില്ല…..
.My pappa never told me how to live. He lived and let me watch him do it. It was an honour to be your son!!!!!!!!
Leon Jose Vithayathil
അഡ്വ. ജോസ് വിതയത്തിൽ (വി. വി. ജോസ്) പലപ്പോളായി വഹിച്ചിരുന്ന സ്ഥാനങ്ങളും പദവികളും.-
കേരള സർക്കാരിന്റെ കർഷക കടാശ്വാസ കമ്മീഷൻ അംഗം, തിരുവനന്തപുരം – കേരള കൺസ്യൂമർ തർക്ക പരിഹാര കമ്മീഷൻ മെമ്പർ, തിരുവനന്തപുരം- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സീനിയർ അസിസ്റ്റന്റ്- അഡ്വക്കേറ്റ്, നോർത്ത് പറവൂർ കോടതി- പ്രസിഡന്റ്, ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി- സ്റ്റേറ്റ് പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (INTUC)- എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം- സെക്രട്ടറി പ്ലാനിങ് ഫോറം, മഹാരാജാസ് കോളേജ് എറണാകുളം- സെക്രട്ടറി, ഗവണ്മെന്റ് ലോ കോളേജ് യൂണിയൻ എറണാകുളം- നാഷണൽ സെക്രട്ടറി, ഓൾ ഇന്ത്യ കത്തോലിക്ക യൂണിയൻ, ഡൽഹി- ജനറൽ സെക്രട്ടറി, അഖില കേരള കത്തോലിക്ക കോൺഗ്രസ്(എ.കെ.സി.സി), കോട്ടയം- അൽമായ കമ്മീഷൻ സെക്രട്ടറി, സിറോ മലബാർ സഭ- അൽമായ കമ്മീഷൻ സെക്രട്ടറി, കെ.സി.ബി.സി- പാസ്ട്രൽ കൗൺസിൽ സെക്രട്ടറി, എറണാകുളം അങ്കമാലി അതിരൂപതാ