കൊച്ചി.സംസ്ഥാനത്ത് കോവിഡ് വ്യാപകമാകുമ്പോൾ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് പ്രത്യേക പരിഗണന നൽകണമെന്ന് കെസിബിസി പ്രോ ലൈഫ് സമിതി ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകർക്ക് പ്രത്യേക പരിഗണന നൽകി വാക്സിൻ നൽകുവാൻ സർക്കാർ നിർദേശം നൽകണം.
നിരവധി മാധ്യമ പ്രവർത്തകർ കോവിഡും കോവിഡാനന്ദര പ്രശ്നങ്ങളും അഭിമുഖികരിക്കുന്നു. നിരവധി പേർ ചികൽസയിലും ക്വാറൻ്റീനിലും ആണ് .കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന പരിഗണന മാധ്യമ പ്രവർത്തകർക്കും നൽകണം. കോ വിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി വാർത്താ ശേഖരണത്തിന് ആശുപത്രികളിൽ ഉൾപ്പെടെ മാധ്യമ പ്രവർത്തകർ കയറിയിറങ്ങേണ്ടിവരുന്നു. നൂറു കണക്കിന് മാധ്യമ പ്രവർത്തകരുടെയും അവരുടെ കുടുംബങ്ങളുടെയും ആശങ്ക അകറ്റുവാനും ആത്മവിശ്വാസം നൽകുവാനും പ്രത്യേക ഇൻഷുറൻസ് അടക്കമുള്ള പരിരക്ഷ നൽകുന്നതും സർക്കാർ പരിഗണിക്കണമെന്ന് സമിതി സംസ്ഥാന പ്രസിഡണ്ട് സാബു ജോസ്ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് സർക്കാർ നിർദേശങ്ങളും മുന്നറിയിപ്പുകളും മുൻ കരുതൽ സന്ദേശങ്ങളും ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ കാണിക്കുന്ന ഉൽസാഹം കണ്ടില്ലന്ന് വയ്ക്കരുത്.കോവിഡ് ജാഗ്രതയിൽ മാധ്യമങ്ങൾ പുലർത്തുന്ന ശ്രദ്ധ എടുത്തു പറയേണ്ടതാണ്.മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും സമൂഹത്തിന്റെ സമ്പത്താണന്ന് വിസ്മരിക്കരുതെന്നും പ്രോ ലൈഫ് സമിതി ചൂണ്ടിക്കാട്ടി.