ഇന്ന് 40-ാംവെളളി.
എന്റെ മുൻഇടവകാംഗമായ മേരിഗിരിയിലെ ജസ്റ്റിൻ, മാരകമായ രക്താർബുദവുമായി അവസാനയുദ്ധം നടത്തുന്നെന്നറിഞ്ഞ് വി.കുർബ്ബാനയുമായി ഞാൻ ആശുപത്രിയിലെത്തി. അസഹനീയമായ വേദനകൾക്കിടയിലും ആ പതിനെട്ടു വയസുകാരൻ പ്രകടിപ്പിച്ച വിശ്വാസം എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു.
“ഞാൻഎല്ലാ ദിവസവും അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെഅവസാന ഭാഗത്തിന്റെ പ്രാധാന്യം അച്ചൻ പറഞ്ഞതു ഞാൻ ഓർക്കുന്നു: ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ!” ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് ജസ്റ്റിൻ എന്റെ തലയിൽ കൈവച്ച് എനിക്കുവേണ്ടിപ്രാർത്ഥിച്ചു.
എന്റെ അൾത്താരസംഘക്കാരൻ ഒരു വിശുദ്ധനായിമാറുന്നതു കണ്ട സംതൃപ്തിയോടെ ഞാൻ ആ മുറിവിട്ടിറങ്ങി!
Rev Dr Paul Kaiparambadan