സമൂഹത്തിൽ തിന്മ പ്രവർത്തിക്കുന്നവർ യാതൊരു സഹനങ്ങളുമില്ലാതെ സുഖലോലുപതയിൽ ജീവിക്കുന്നതു കാണുമ്പോഴുമൊക്കെ ഒട്ടേറെപ്പേർക്കുണ്ടാകുന്ന ഒരു ചോദ്യമാണ്, എന്തുകൊണ്ടാണ് ദൈവം ഇതെല്ലാം കണ്ണടച്ച് അനുവദിച്ചു കൊടുക്കുന്നത് എന്ന്? ദൈവം താൻ സൃഷ്ടിച്ച ഒന്നിനെയും നശിപ്പിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നില്ല. പിശാചിനെയും തന്നോട് അനുസരണക്കേട് കാട്ടിയ മറ്റു മാലാഖാമാരെയും നശിപ്പിക്കുകയല്ല, മറിച്ചു അവരുടെ ഇഷ്ടമനുസരിച്ച് ദൈവത്തിന്റെ സാന്നിധ്യം ഇല്ലാത്ത ഒരു സ്ഥലം നിർമ്മിച്ച് അവരെ അങ്ങോട്ടയക്കുകയാണ് ദൈവം ചെയ്തത്
വ്യവസ്തകളില്ലാത്ത സ്നേഹമാണ് ദൈവത്തിന്റെത്. അതുകൊണ്ടുതന്നെ, നാമാരും തന്നെ ദൈവത്തെ സ്നേഹിക്കണമെന്നു ദൈവം നിർബ്ബന്ധം പിടിക്കുന്നുമില്ല. പാപം ചെയ്ത് തിൻമയിൽ ഒരു വ്യക്തി അകപ്പെടുമ്പോൾ, അയാളെ ഉടനെ തന്നെ ശിക്ഷിക്കുകയോ, പിഴുതെറിയുകയോ അല്ല ദൈവം ചെയ്യുന്നത്. അങ്ങനെയുള്ളവരെയും നല്ലവർക്കൊപ്പം തന്റെ സംരക്ഷണത്തിന്റെ ചിറകിൻകീഴിൽ വളരാൻ അനുവദിക്കുകയാണ് ദൈവം ചെയ്യുന്നത്. പാപം ചെയ്യുന്നവർ ഏതവസരത്തിലും പാപം ഉപേക്ഷിച്ചു തന്നിലേക്ക് തിരികെ വന്നെക്കാമെന്നുളള പ്രത്യാശയാണ്, ക്ഷമയോടെ കാത്തിരിക്കാൻ ദൈവത്തെ പ്രചോദിപ്പിക്കുന്നത്. എന്നാൽ വചനം പറയുന്നു ദൈവം നമ്മളോടു കാണിക്കുന്ന ദീർഘ ക്ഷമയെ നാം പരീക്ഷിക്കരുത് എന്ന്
മനുഷ്യരായ ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട്, നിങ്ങളോട് ദീർകക്ഷമ കാണിക്കുന്നുവേന്നെയുള്ളൂ. കർത്താവിന്റെ ദിനം കള്ളനെപ്പോലെ വരും എന്ന് 2 പത്രോസ് 3:9,10 ൽ പറയുന്നു. ഭൂമിയും അതിലെ സമസ്തവും കത്തിനശിക്കുന്ന ആ ദിനത്തിൽ, പാപത്തിൽ ജീവിക്കുന്നവരെ തീയിൽ ചുട്ടുകളയും എന്നാണു ദൈവചനം പഠിപ്പിക്കുന്നത്. ആയതിനാൽ നിത്യനരകത്തിൽ പതിക്കാതെ നമ്മുടെ ദൈവമായ കർത്താവിന്റെ അടുക്കലേയ്ക്ക് നമുക്കു മടങ്ങി പോകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.