പാല . പ്രവാസി സീറോ മലബാർ കത്തോലിക്കരും കേരളത്തിലെ മാതൃസഭയും ഒന്നാണെന്ന ബോധ്യം ഉണ്ടാകാൻ പൗരസ്ത്യ സുറിയാനി വേരുകളിൽ നിന്ന് ഊർജ്ജം സ്വീകരിക്കണമെന്ന് ഫാ. ടോം ഓലിക്കരോട്ട് .
അഞ്ചാമത് സീറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ പ്രബന്ധം അവതരിപ്പിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. സുറിയാനി ഭാഷക്കും സുറിയാനി ഗീതങ്ങൾക്കും പ്രത്യേകം പ്രാധാന്യമുണ്ടെന്നും അദ്ദേഹം അസംബ്ലിയെ ഓർമ്മിപ്പിച്ചു.
മലയാളവും കേരളാചാരങ്ങളും ആണ് പ്രവാസി സീറോ മലബാർ സമൂഹങ്ങൾ തങ്ങളുടെ പാരമ്പര്യമായി അവതരിപ്പിക്കുന്നതെങ്കിൽ പ്രവാസികളുടെ രണ്ടാം തലമുറ മുതൽ സഭയോട് വിട പറയുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.