ദൈവത്തോട് നന്ദി പറയുകയാണ്, ഹൃദയം നിറഞ്ഞ നന്ദി…..

ഇതുപോലൊരു സ്വർഗ്ഗീയ ശബ്ദം സമ്മാനിച്ചതിന്…

പ്രിയപ്പെട്ട കെസ്റ്ററിലൂടെ ജനകോടികളുടെ ഹൃദയങ്ങളിലേക്ക് ആ നാദധാര വർഷിച്ചതിന്…. എത്രയോ ഹൃദയങ്ങളിലേക്കാണ് ശാന്തിയും, സമാധാനവും, ദൈവസ്നേഹവും പകർന്ന് ആ ശബ്ദം ഒഴുകി ഇറങ്ങിയത്….

1995 ൽ തോപ്പുംപടിയിലുള്ള സാന്താ സിസിലിയ റെക്കോർഡിങ് സ്റ്റുഡിയോയിൽ വച്ചാണ് ആദ്യമായി കെസ്റ്ററിനെ ഞാൻ പരിചയപ്പെടുന്നത്. അവിടെ തുടങ്ങിയ സൗഹൃദം, നൂറുകണക്കിന് ഗാനങ്ങൾ ഒരുക്കുവാൻ ഉതകും വിധം ദൈവം കൃപ ചൊരിഞ്ഞു…..

“പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ…..”

“എൻറെ മുഖം വാടിയാൽ ദൈവത്തിൻ മുഖം വാടും…..”

“ഈശോയുടെ അതിദാരുണമാം പീഡാസഹനങ്ങളെ ഓർത്തെന്നും……” “ഇലപൊഴിയും കാലങ്ങൾക്കപ്പുറം തളിരണിയും കാലമുണ്ടെന്ന് ഓർക്കണം…..”മുൾമുടി അണിഞ്ഞു കൊണ്ട് ഈശോ എൻ മുഖത്ത് ഒരു മുത്തം നൽകി……” “ഉള്ളം നൊന്തു നീ തേങ്ങുമ്പോൾ ഉള്ളം കയ്യിൽ താങ്ങാം ഞാൻ ….”

“അമ്മ മടിയിൽ ചേർത്തിരുത്തി അന്ന് എന്നോട് പറഞ്ഞു ഈ അമ്മ നിന്നെ മറന്നാലും ദൈവം നിന്നെ മറക്കില്ല….”ഇങ്ങനെ പോയാൽ എത്രയോ ഗാനങ്ങൾ…..

പ്രിയപ്പെട്ട കെസ്റ്റർ ജീ…. ഇനിയും ഇനിയുംഉണരട്ടെ ശബ്ദ നാദ താള ശ്രുതി ലയ ഭാവങ്ങളോടെ ആസ്വരം ജനകോടികൾക്ക് അഭിഷേകമായി….

അനുഗ്രഹമായി… നേരുന്നു …..

ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ….

പ്രാർത്ഥനകളോടെ….. മംഗളങ്ങളോടെ…..

. സ്നേഹാദരങ്ങളോടെ…

May be an image of 2 people and people smiling

ബേബി ജോൺ കലയന്താനി

All reactions:

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം