കേവലം മുപ്പതു വെള്ളിക്കാശിന് വേണ്ടി സ്വന്തം ഗുരുവിനെ ഒരു ചുംബനംകൊണ്ട് ഒറ്റികൊടുത്തതിലൂടെ ലോകത്തിലെ ഏറ്റവും നീചനായ മനുഷ്യൻ എന്ന പരിവേഷം യൂദാസിന് പകർന്നു കിട്ടി.

തുടർന്നുള്ള രണ്ട് സഹസ്രാബ്ദങ്ങളിൽ യൂദാസ് എന്ന പേര് തന്നെ വെറുപ്പിന്റെയും ചതിയുടെയും പര്യായം ആയി മാറി. കുട്ടികളെ ആ പേരിന്റെ കാരണത്താൽ മറ്റുള്ളവർ പരിഹസിക്കുന്നത് തടയാനായി യൂദാസ് എന്ന പേര് കുട്ടികൾക്ക് ഇടുന്നത് പല രാജ്യങ്ങളും നിയമവിരുദ്ധം ആക്കി എന്ന് പറയുമ്പോൾ എത്രമാത്രമാണ് ആ വെറുപ്പിന്റെ ആഴം എന്ന് ഊഹിക്കാൻ കഴിയും.

പക്ഷെ AD 150 കാലഘട്ടത്തിലെ Gospel of Judas വിവരിക്കുന്നത് യഥാർത്ഥത്തിൽ യൂദാസ് ഇത്രമാത്രം വെറുപ്പ് അർഹിക്കുന്നുണ്ടോ എന്നാണ്…!! അല്ലെങ്കിൽ അദ്ദേഹം ചെയ്തത് ഒരു ചതി ആയിരുന്നോ..? ക്രിസ്തുമത വിശ്വാസപ്രകാരം യേശുദേവൻ നടത്തിയ രക്ഷാകര കർമ്മത്തിൽ യൂദാസ്സ് ഒരു സജീവ ഭാഗം നിർവ്വഹിക്കുക മാത്രം ആയിരുന്നില്ലേ…?

ക്രിസ്ത്യാനികളുടെ വിശ്വാസങ്ങൾ അനുസരിച്ച് യേശുക്രിസ്തു മനുഷ്യപുത്രനായി ഈ ലോകത്തിൽ ജനിച്ചത് ലോകത്തിലെ മനുഷ്യരുടെ പാപങ്ങൾ മോചിപ്പിക്കാൻ വേണ്ടിയാണ്. പാപത്തിന്റെ പ്രായച്ഛിത്തമായി അദ്ദേഹം തന്റെ ജീവൻ കുരിശിൽ അർപ്പിക്കയാണുണ്ടായത്…

ജനങ്ങളുടെ പാപം മോചിപ്പിക്കപ്പെടാൻ ഒരു കുഞ്ഞാടിനെ ദൈവത്തിന് ബലി കൊടുക്കുക എന്ന യഹൂദ ആചാരത്തിൽ നിന്നുമാണ് ഈ ചിന്താഗതി ഉണ്ടായത്…

കുരിശിൽ മരിക്കാനായി ആരെങ്കിലും അദ്ദേഹത്തെ റോമൻ പടയാളികൾക്ക് കാട്ടി കൊടുക്കേണ്ടിയിരുന്നു. പക്ഷെ ക്രൂരമായ ഈ ചതി ചെയ്യാൻ മറ്റൊരു ശിഷ്യരും തയ്യാറാകുമായിരുന്നില്ല… അതിനായി ദൈവം തിരഞ്ഞെടുത്തത് യൂദാസിനെ ആയിരുന്നു. ദൈവം തന്റെ പദ്ധതിയിലെ പ്രധാനഭാഗം നടപ്പിലാക്കാൻ തെരഞ്ഞെടുത്ത വ്യക്തി എന്ന നിലയിൽ യൂദാസിന്റെ പ്രാധാന്യമാണ് ഇവിടെ വെളിപെടുന്നത്. ദൈവം അദ്ദേഹത്തെ ചതിയുടെ ആ പാപഭാരം ചുമക്കാൻ നിയോഗിച്ചതിലൂടെ ദൈവത്തിന് യൂദാസിലുള്ള വിശ്വാസം ആണ് നാം അറിയേണ്ടത്. തിരിച്ചും അങ്ങനെ തന്നെ, ദൈവനിശ്ചയം നടപ്പിലാക്കാൻ സ്വന്തം ഗുരുവിനെ ഒറ്റുകൊടുക്കുക എന്ന നീചപ്രവർത്തി ചെയ്യാൻ യൂദാസ്സും തയ്യാറായി…

ദൈവം മുൻകൂട്ടി നിശ്ചയിച്ച, തന്റെ വേഷം ഭംഗിയായി നിർവ്വഹിക്കുകയായിരുന്നു യൂദാസ് ചെയ്തത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ രക്ഷാചരിത്രത്തിൽ യേശുവിന് ഉള്ള അത്രയും തന്നെ പ്രാധാന്യം ആണ് അദ്ദേഹത്തിന്റെ കുരിശുരണത്തിന് instrumental ആയ യൂദാസിനും ഉള്ളത്. പക്ഷെ ലോകത്തിന് മുന്നിൽ അദ്ദേഹം ഒരു വഞ്ചകൻ ആയിത്തീരുകയും വെറുക്കപ്പെട്ടവൻ ആയി മാറുകയും ചെയ്തു എന്നത് ഒരു വിരോധാഭാസമാവാം.

ഇതുകൊണ്ടാണ് ഞങ്ങൾ മറ്റു മതസ്ഥർ തങ്ങളുടെ പുസ്തകത്തിൽ ‘വിധി’ എന്നൊരു സാധനം എഴുതിപിടിപ്പിച്ചിരിക്കുന്നത്.. ! എന്തു വൃത്തികേട് സംഭവിച്ചാലും വിധി, തലേവര എന്നൊക്കെ പറഞ്ഞ് ഞങ്ങൾ തലയൂരും…😜

ബൈബിളിൽ ഇല്ലാത്തതും കാനോനികമല്ലാത്തതും ആയ “Gospel of Judas” സുവിശേഷങ്ങൾ പ്രകാരം യൂദാസ് യഥാർത്ഥത്തിൽ യേശുവിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ ആയിരുന്നെന്നും ഒരു വാദമുണ്ട്. ആ ഗോസ്പൽ പ്രകാരം യുദാസ്സ് ഈ കർമ്മം ചെയ്യുന്നതിൽ അതിയായ വൈഷമ്യം പ്രകടിപ്പിക്കുമ്പോൾ യേശു അദ്ദേഹത്തോട് ഉപദേശിക്കുന്നത് ഇത് നിനക്കുവേണ്ടി ദൈവനിശ്‌ചയപ്രകാരം ഉള്ള കർമ്മം ആണെന്നാണ്.

ഈ ഭാഗം അർജ്ജുനന് കൃഷ്ണൻ ഗീത ഉപദേശിക്കുന്നത് പോലെയാണെന്ന് സാമ്യം തോന്നിയിട്ടുണ്ട്…

സ്വന്തം ശിഷ്യനായ യുദാസ് തന്നെ യേശുവിനെ ഒറ്റി കൊടുത്തത് കൊണ്ടാണ് ആ സംഭവത്തിന്‌ ഇത്രയും പ്രാധാന്യം കൈ വന്നത്. പക്ഷേ അതോടുകൂടി യൂദാസ് വെറുക്കപ്പെട്ടവൻ ആവുകയും ചെയ്തു.

അത്‌ കൊണ്ടാണ് യേശു പറഞ്ഞത് … “എന്നെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവന് ദുരിതം…! അവൻ ജനിക്കാതിരുന്നെങ്കിൽ അവന് നന്നായിരുന്നു.. ” എന്ന്.

കാരണം ആ പ്രവൃത്തിയിലൂടെ യൂദാസ് ലോകത്തിലെ ഏറ്റവും നിന്ദ്യനായി മാറി.

സ്വന്തം ഗുരുവിന് വേണ്ടി ഏറ്റവും വെറുക്കപ്പെട്ട പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്തിട്ടും, ചരിത്രം യൂദാസിനോട് നീതി പുലർത്തിയില്ല എന്നാണ് Gospel of Judas ന്റെ വീക്ഷണം 🙏

തിരുപിറവിദിനാശംസകൾ...🌺🌺🌺

Uthaman Kunnini

നിങ്ങൾ വിട്ടുപോയത്