എന്റെ വിദ്യാഭ്യാസകാലത്തിന്റെ ഏറിയ പങ്കും ക്രിസ്ത്യൻ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ തന്നെയായിരുന്നു.. കൃത്യമായ അച്ചടക്കം ഉണ്ടായിരുന്നു. ഒരു പെൺകുട്ടിക്ക് അനാവശ്യമായ ഒന്നിനും എന്റെ സ്കൂളിലും ഹോസ്റ്റലിലും അനുവദിച്ചിരുന്നില്ല..
St Marys UdayagiriSt.
Joseph Kochuthovala
St George Kattappana
IHRDE യിൽ പഠിക്കുന്ന കാലത്തു സിസ്റ്റേഴ്സ് നടത്തിപോന്ന ഹോസ്റ്റലിലും…
ഇവിടുന്നൊക്കെ എനിക്ക് കിട്ടിയ മൂല്യങ്ങൾ എനിക്ക് പറഞ്ഞറിയിക്കാൻ വയ്യ..
തികച്ചും ഒരു ഗ്രാമത്തിന്റെ വിശുദ്ധിയും നിഷ്കളങ്കതയും ചര്യകളും മാത്രം കൈമുതലായി ഉണ്ടായിരുന്ന ഞാൻ 1996 ൽ നാടു വിട്ട് ഡൽഹി പോലൊരു മെട്രോ നഗരത്തിൽ ചേക്കേറിയപ്പോൾ തീർച്ചയായും എന്റെ മാതാപിതാക്കളെകാൾ എന്നെ സ്വാധീനിച്ചത് എന്റെ അധ്യാപകരും ഈ പറയുന്ന അച്ഛന്മാരും കന്യസ്ത്രീകളും ഒക്കെ ആണ്. ഇന്നത്തെ കൂരിയാ പിതാവ് ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുര ആയിരുന്നു അന്നത്തെ എന്റെ വഴികാട്ടി.. എണ്ണിയാൽ ഒടുങ്ങാത്ത കന്യാസ്ത്രീ വൃന്ദം ആയിരുന്നു എന്റെ ഉപദേശകസമിതി. എന്തും തുറന്നു പറയാൻ പറ്റുന്ന ഉപദേശം തേടാൻ പറ്റുന്ന ഒരു സാഹചര്യം ആയിരുന്നു എനിക്ക് എന്റെ കന്യാസ്ത്രീമാർ ഒരുക്കിയത്..
ബാല്യ- കൗമാര ടീനെജ്, യൗവ്വനം ഒക്കെ ഞാൻ അവരുടെ കൂടെയാണ് ചിലവിട്ടത്.. അന്ന് മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല.. ഇത്ര സാങ്കേതിക വിദ്യ പുരോഗമിച്ചിരുന്നില്ല എങ്കിലും മനസ്സും ചിന്തകളും ഒക്കെ ഇന്നത്തെ പോലെ തന്നെയായിരുന്നു.. അന്നെനിക്ക് തുണയായിരിന്നു ആ കന്യാസ്ത്രീമാർ.. പ്രസംഗം പഠിപ്പിക്കാൻ Sr ജോവാൻ കോൺവെന്റിൽ വിളിപ്പിക്കും.. ചേർത്തിരുത്തി പഠിപ്പിക്കും.. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന എനിക്ക് ചോറ് വാരി തരും… ഡാൻസ് പഠിപ്പിച്ചത് ജോസ് മരിയ സിസ്റ്റർ.. ആദ്യ കുർബാനക്ക് ഒരുക്കിയതും..(ഫോട്ടോയിൽ കാണുന്ന സിസ്റ്റർ )പിന്നീടാങ്ങോട്ട് Sr വേറൊനിക, Sr. അലോഷിയ്സ്, അനീറ്റ, മരിയ എണ്ണിയാൽ ഒടുങ്ങാത്ത നീണ്ട നിര..
അമൽജ്യോതി കോളേജിൽ ഇന്നവരെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് കാണുമ്പോൾ എന്തോ എനിക്ക് നിശബ്ദത പാലിക്കാൻ പറ്റുന്നില്ല. ഏറ്റവും പഴക്കമുള്ള ഒരു എഞ്ചിനീയറിങ് കോളേജ്… പഠിച്ചിറങ്ങിയാൽ ഉടനെ ജോലി സാധ്യത.. അച്ചടക്കമുള്ള ചുറ്റുപാടും സാഹചര്യവും… അവിടേ പാലിക്കാൻ പറ്റാത്ത മര്യാദകളെ പൊട്ടിച്ചെറിഞ്ഞു കളങ്കം ഉണ്ടാക്കാൻ നോക്കിയപ്പോൾ മുഖം നോക്കാതെ വിലക്കിയത് കുറ്റമായി.. വിലക്കിയവർ അപഹാസ്യരായി..
ഇന്നലെ ഒരു പയ്യൻ ആക്രോശിക്കുന്നത് കണ്ടു..
ഞങ്ങൾ എന്തേലും ചെയ്താൽ വീട്ടിലേക്കു വിളിച്ചു പറയും പോലും.. നിങ്ങളുടെ പ്രായമുള്ള ഒരു മകൻ എനിക്കും ഉണ്ട്… മക്കൾ കുറ്റം ചെയ്താൽ മാതാപിതാക്കളെ അറിയിക്കുകയല്ലേ വേണ്ടത്? അവരല്ലേ പണം മുടക്കി പഠിപ്പിക്കുന്നത്? അപ്പൊ നിങ്ങളുടെ ഉയർച്ച താഴ്ചകൾ അവർ അറിയണ്ടേ?
പണ്ടൊക്കെ വിവാഹലോചനകൾ ക്ഷണിക്കുന്ന പരസ്യം കണ്ടിട്ടുണ്ട്.. കോൺവെൻറ് സ്കൂളിൽ പഠിച്ച പെൺകുട്ടികൾക്ക് മുൻഗണന എന്ന്.. അത് അവരുടെ അച്ചടക്കത്തെ ഇഷ്ടപ്പെടുന്നത് തന്നെയല്ലേ കാരണം..
എന്തായാലും അന്വേഷണം നടക്കട്ടെ…
സത്യം വെളിച്ചത്തു വരട്ടെ..
ക്രൈസ്തവ സ്ഥാപനങ്ങൾ മൂല്യത്തിൽ അധിഷ്ഠിതമാണ്. അച്ചടക്കം മുഖ മുദ്രയാണ്..
അതുകൊണ്ട് ഒറ്റപ്പെട്ട സംഭവങ്ങൾ നിരത്തി അടിച്ചോതുക്കാൻ വരട്ടെ..
ആത്മഹത്യ ചെയ്ത കുട്ടിയോട് സഹതാപം ഉണ്ട്.. അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു..
ഈ സാഹചര്യത്തിൽ പോലും…. എന്നെ ഞാനാക്കിയ എന്നെ ചൊല്ലും ചോറും തന്നു വളർത്തിയ എന്നിൽ ആത്മവിശ്വാസം കുത്തി നിറച്ച ഒറ്റക്ക് വളരാനും തളരാതെ ഇരിക്കാനും മുന്നോട്ടു പോകാനും കൈവിളക്ക് ആയ എന്റെ പ്രിയപ്പെട്ട അച്ഛന്മാരെ… കന്യാസ്ത്രീമാരെ നിങ്ങൾക്ക് എന്റെ സ്നേഹവന്ദനം…
Adv Deepa Joseph
New Delhi