മലയാറ്റൂർ : അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളിയിൽ പുതുഞായർ തിരുനാളിന് ഇന്ന് കൊടിയേറും. 16നാണു തിരുനാൾ. താഴത്തെ പള്ളിയിൽ ഇന്നു രാവിലെ 5.30ന് ആരാധന, ആറിന് ആഘോഷമായ പാട്ടുകുർബാന. തുടർന്ന് വികാരി ഫാ. വർഗീസ് മണവാളൻ കൊടിയേറ്റി. കുരിശുമുടിയിൽ ഇന്നു വൈകുന്നേരം ആറിന് ആഘോഷമായ പാട്ടു കുർബാനയെത്തുടർന്നാണു തിരുനാൾ കൊടിയേറ്റ്. കുരിശുമുടിയിൽ ഇന്നും നാളെയും രാവിലെ 5.30 നും 6.30 നും 7.30 നും 9.30നും വൈകുന്നേരം ആറിനും വിശുദ്ധ കുർബാന. 15 ന് രാവിലെ 7.30 നും 9.30 നും വൈകുന്നേരം ആറിനും ആഘോഷമായ പാട്ടുകുർബാന.
നാളെ വൈകുന്നേരം അഞ്ചിന് കാഞ്ഞൂർ ഫൊറോന വികാരി ഫാ. ജോസഫ് കണിയാംപറമ്പിലിന്റെ കാർമികത്വത്തിൽ തിരുസ്വരൂപം വെഞ്ചരിപ്പ്. പഴയ പള്ളിയിൽനിന്ന് തിരുസ്വരൂപങ്ങൾ ആഘോഷമായി പുതിയ പള്ളിയിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് നവ വൈദികരുടെ കാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാന, അങ്ങാടി പ്രദക്ഷിണം. 15ന് രാവിലെ 5.30 ന് ആരാധന, കുർബാന – ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ, 7.30 ന് പ ഴയ പള്ളിയിൽ ആഘോഷമായ പാട്ടുകുർബാന – ഫാ. ഷെറിൻ പുത്തൻപുരക്കൽ. വൈകുന്നേരം അഞ്ചിന് ആഘോഷമായ പാട്ടുകുർബാന – ഫാ. ആന്റോ ചേരാൻതുരുത്തി. വചനസന്ദേശം, ഫാ. ജിജി ഓലിയപ്പുറത്ത്. തുടർന്ന് പ്രദക്ഷിണം.
പുതുഞായർ തിരുനാൾ ദിനമായ 16ന് രാവിലെ 5.30ന് കുർബാന – ഫാ. ജോൺ തേ ക്കാനത്ത്, ഏഴിന് കുർബാന, 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന – ഫാ. ജെയ്ൻ പെരിയാപാടൻ, വചനസന്ദേശം റവ.ഡോ. വർഗീസ് പൊട്ടയ്ക്കൽ.
വൈകു ന്നേരം അഞ്ചിന് കുരിശുമുടിയിൽ നിന്നു പൊൻപണം ആചാരപൂർവം എത്തിക്കും. ആ റിന് വിശുദ്ധ കുർബാന – ഫാ. ജോയി കിളിക്കുന്നേൽ.പുതുഞായർ ദിനത്തിൽ പുലർച്ചെ 12.05 ന് ഫാ. ജോജോ കന്നപ്പിള്ളി യുടെ കാർമികത്വത്തിൽ പുതുഞായർ കുർബാന, 5.30 നും 6.30 നും വി ശുദ്ധ കുർബാന, 7.30 ന് ആഘോഷമായ പാട്ടുകുർബാന ഫാ. ഷിബി ൻ കൊച്ചിലേത്ത്. 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന – ഫാ. റോബിൻ ചിറ്റൂപറമ്പൻ. പ്രസംഗം- ഫാ. ജോസഫ് മണവാളൻ. ഉച്ച കഴിഞ്ഞു മൂന്നിന് വിശ്വാസികൾ പരമ്പരാഗതരീതിയിൽ തലച്ചുമടായി പൊൻപണം ഇറക്കുന്നതോടെ തിരുനാളിനു സമാപനമാകും. 21,22,23 തീയതികളിലാണ് എട്ടാമിടം തിരുനാൾ.