വിദ്യാർത്ഥിനികൾക്ക് അവധി അനുവദിച്ചതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു.

കൊച്ചി. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് 60 ദിവസം വരെ പ്രസവാവദിയും ആർത്താവാവധിയും അനുവദിച്ച് കേരള സർക്കാർ ഉത്തരവിറക്കിയതിനെ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു.

ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് വരുന്ന പെൺകുട്ടികൾക്ക് വിവിധ തലങ്ങളിൽ പ്രോത്സാഹനം നൽകുന്നതും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്.
ഭാവിയിൽ ഇത് 90 ദിവസമായി വർധിപ്പിക്കുകയും എല്ലാ സർക്കാർ ജീവനക്കാർക്കും തങ്ങളുടെ കൊച്ചു കുട്ടികളെ ഉചിതമായി സംരക്ഷിക്കുവാൻ സഹായിക്കുന്ന വിധത്തിൽ അനുവദിക്കുകയും ചെയ്യണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

മഹനീയ മാതൃത്തെ ആദരിക്കുവാനും അങ്ങികരിക്കുവാനും സർക്കാരും സമൂഹവും ശ്രമിക്കുന്നതിന്റെ ഭാഗമായി ഇത്തരം നടപടികളെ പ്രൊ ലൈഫ് കാണുന്നു.


