വിവാഹവും വിവാഹ നിയമവും ക്രൈസ്തവ പഠനങ്ങൾക്കും ദൈവശാസ്ത്ര ആഭിമുഖ്യങ്ങൾക്കും കുടുംബ സങ്കല്പങ്ങൾക്കും ബൈബിൾ അധിഷ്ഠിതമായ ചരിത്ര പഠനങ്ങൾക്കും വിധേയമാക്കി രൂപപ്പെടുത്തിയിട്ടുള്ളതാണ്.

ഭാരതത്തിലെ ക്രിസ്ത്യാനികൾക്ക് കാനൽ നിയമം വ്യവസ്ഥ ചെയ്യുന്നത് ഇന്ത്യയിലെ പുരാതന പാരമ്പര്യങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെയാണ്.

പക്ഷേ ക്രൈസ്തവ വിവാഹത്തെ മറ്റ് വിവാഹങ്ങളുമായി തുലനം ചെയ്തുകൊണ്ട് തുല്യ നീതി നടപ്പിലാക്കിയേക്കാം എന്ന് വിപ്ലവകരമായ ചിന്ത ഒട്ടും ശ്ലാഘനീയമല്ല.

ഇതിനുമുമ്പും കേരള ഹൈക്കോടതി ഇത്തരം ഒരു വിധി ന്യായം പുറപ്പെടുവിച്ചിട്ടുണ്ട്.

ക്രിസ്ത്യൻ വിവാഹങ്ങളിൽ മാത്രം ഭർത്താവിനെതിരെ ക്രൂവൽറ്റി അനുവദനീയമല്ല എന്ന വ്യവസ്ഥ വിവാഹമോചന നിയമത്തിൽ കണ്ടത് വിവേചനപരമാണെന്ന് കണ്ട് കേരള ഹൈക്കോടതി അത്തരം ഒരു സഹായം ക്രൈസ്തവ മതവിശ്വാസികൾക്കും നൽകിയിട്ടുണ്ട്.

എന്നാൽ അതിൻറെ സുവിശേഷ അധിഷ്ഠിതമായ പരാമർശങ്ങൾ എന്തെന്ന് ഒരു സുവിശേഷ വിദഗ്ധനെയോ ക്രൈസ്തവ സഭ സമൂഹത്തെയോ കക്ഷി ചേർക്കാതെയും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ ശ്രമിക്കാതെ നടത്തിയിട്ടുള്ള ഒരു വിധിയാണ്.

ഇപ്പോൾ വന്നിരിക്കുന്ന ഈ വിധിയും ക്രൈസ്തവ സഭകളുടെ അഭിപ്രായം നോക്കാതെ ക്രിസ്ത്യാനികളുടെ മേൽ തുല്യനീതി സമ്മാനിക്കുന്നതിന് മുൻപ് ബൈബിളിൽ എന്താണ് വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് എന്ന് കണ്ടെത്തുവാൻ മാത്രമല്ല അത് അവതരിപ്പിക്കുവാൻ ക്രൈസ്തവരായ സംഘടനകളെയോ വ്യക്തികളെയോ അഭിഭാഷകരെയോ കോടതിയെ അഭിസംബോധന ചെയ്യുവാൻ അനുവദിക്കാമായിരുന്നു.

സീസറിന്റേത് സീസറിനും ദൈവത്തിൻറെത് ദൈവത്തിനും എന്ന ന്യൂട്രാലിറ്റി ആണ് നിയമനിർമ്മാതാക്കൾ മത നിയമങ്ങളെ ഭരണഘടനയുടെ തുല്യനീതി തുലാസിൽ തുലനം ചെയ്യുന്നതിന് മുൻപ് അനുവർത്തിക്കേണ്ടത് എല്ലാ മതങ്ങൾക്കും വേണ്ടി ഒരു നിയമം ഉണ്ടാക്കി കളയാം എന്ന് കരുതുന്ന രാഷ്ട്രീയ ഇച്ഛാശക്തി മതനിയമങ്ങളെ ഇല്ലാതാക്കി കൊണ്ടാവരുത് .

മതങ്ങൾക്ക് നിയമനിർമ്മാണത്തിനുള്ള അധികാരവും അവകാശവും അവസരവും ഭരണഘടന നൽകുമ്പോൾ ഭരണഘടനാപരമായി ഈ അവകാശത്തെ വിമർശിക്കുന്നതിനു മുൻപ് വിവാഹത്തിൻറെ അന്തസത്തയും അവിഭാജ്യതയും നിലനിർത്തുവാൻ ഇത്തരം നിയമനിബന്ധനകൾ എപ്രകാരമാണ് കുടുംബങ്ങളെയും സമൂഹത്തെയും മതത്തെയും സഹായിക്കുക എന്നത് പരിഗണിക്കേണ്ടത് ന്യായവും യുക്തവും ഉചിതവും ആണ്.

ഒരാൾ മാത്രം ആവശ്യപ്പെടുന്ന ഒരു സംഗതി അനുവദിക്കുന്ന കോടതി അത് അയാൾക്ക് മാത്രമായി പരിമിതിപ്പെടുത്തുക എന്നത് സർവ്വസാധാരണമാണ്.

ഹർജിക്കാരന്റെ മാത്രം ഹർജിയാണ് കോടതി പരിഗണിക്കുന്നത് ഹർജി കൊടുക്കാത്തവർക്ക് കൂടി ആനുകൂല്യം നൽകിയേക്കാം എന്ന നിലപാട് സാധാരണമല്ല.സീനിയർ ജഡ്ജിയുടെ അഭിപ്രായത്തിന് കൂടെ ഇരിക്കുന്ന ജഡ്ജി വ്യത്യസ്തമായ അഭിപ്രായം പറയാവുന്നതാണെങ്കിലും അത്യാവശ്യമില്ലാത്ത സമയങ്ങളിൽ അനിശ്ചിതമായി കരുതുന്നതിനാലാണ് കൂടെയിരിക്കുന്ന ജഡ്ജിമാർ നിശബ്ദത പാലിക്കുന്നത്

എന്നാൽ ക്രിസ്ത്യാനികൾക്ക് വിവാഹം സംബന്ധിച്ചുള്ള നിയമങ്ങളിൽ ഒന്നോ രണ്ടോ ഹർജികൾ വരുമ്പോൾ അവയെല്ലാം പൊതുസമൂഹത്തിന് ഉപകാരപ്രദമായേക്കാം എന്നുള്ള ചിന്തയോടെ ക്രിസ്ത്യാനിയെ മറ്റു മതസ്ഥരും ആയി തുല്യനീതിയിൽ വർത്തിക്കുവാൻ സഹായിക്കുന്നത് ക്രൈസ്തവ സമൂഹം സ്വാഗതം ചെയ്യും എന്ന് കരുതാനാവില്ല.

ഇപ്രകാരമുള്ള ഒരു നിയമം അനുവദിക്കുന്നത് കൊണ്ട് സഭാ സമൂഹത്തിന് യാതൊരു കോട്ടവും നേട്ടവും സംഭവിക്കാനില്ല.

കാരണം വിവാഹം വിവാഹമോചനം മുതലായ കാര്യങ്ങളിൽ ക്രൈസ്തവ കുടുംബങ്ങൾ കാണിക്കുന്ന ജാഗ്രത സഭയെ നസ്രത്തിലെ തിരുകുടുംബത്തിന്റെ മാതൃകയിൽ അനുസരണത്തിനും വിനയത്തിലും അപരൻ ദൈവമാണ് എന്നുള്ള കരുതലിനും വളരുവാൻ ആണ്.

ദൈവ കൽപ്പനകൾ ചേർത്ത് മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല എന്ന് മാത്രമല്ല വ്യഭിചാരം കാരണമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവളെ വ്യഭിചാരണിയാക്കുന്നു എന്ന ക്രിസ്തുവിൻറെ ന്യായവിധി ക്രൈസ്തവ സമൂഹത്തെ ഒരു ചരടിൽ കോർത്തിണക്കി ദൈവജനമായി പരിപാലിക്കുന്നു.

ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതുകൊണ്ട് ഒന്നും സാധാരണ വിശ്വാസികൾക്ക് വിവാഹമോചനം ഒരു സാധ്യതയായി കാണാൻ ആവില്ല

വിവാഹ മോചനം നേടുന്ന ദമ്പതികളുടെ മക്കൾക്ക് വിവാഹമോചനത്തിനെതിരെ എന്തെങ്കിലും അഭിപ്രായം പറയുവാൻ അവസരം കൊടുക്കുകയോ അപ്പീൽ നൽകുവാൻ അവസരം നൽകുകയോ ചെയ്യാറില്ല.

ഇത്തരം നിയമങ്ങൾ കുടുംബ ക്ഷേമ പരമോ കുടുംബ താൽപര്യം സംരക്ഷിക്കുന്നതിന് പര്യാപ്തമോ ആണെന്ന് കരുതാനാവില്ല.

ക്രിസ്ത്യാനിയുടെ മാത്രം വിവാഹമോചനം മാത്രം അന്തിമമായി അനുവദിക്കുന്നതിന് അഥവാ റാറ്റിഫൈ ചെയ്യുന്നതിന് ഹൈക്കോടതിയുടെ ഡിവിഷണൽ ബെഞ്ചിനായിരുന്നു യഥാർത്ഥത്തിൽ അധികാരം നിക്ഷിപ്തമായിരുന്നത്.

എന്നാൽ ഹൈക്കോടതിയിൽ കേസുകൾ തീർപ്പാക്കുവാൻ കാലതാമസം വന്ന കാരണത്താൽ ഈ അധികാരം ക്രിസ്ത്യാനികൾക്ക് മാത്രമായി നൽകേണ്ടതില്ല എന്ന് കണ്ടു അവിടെ എല്ലാവർക്കും ഒരേ നീതി എന്ന നിയമം പ്രഖ്യാപിച്ചു.

ക്രൈസ്തവ വിവാഹത്തിൻറെ അവിഭാജ്യത അംഗീകരിക്കുന്ന തത്വങ്ങളിൽ മാത്രമേ ഇപ്രകാരമുള്ള സാങ്കേതികമായ ഊരാക്കുടുക്കുകൾക്ക് നിയമ സാധ്യത നൽകുന്നുള്ളൂ.

ഭാരതത്തിലെ കുടുംബ സമൂഹത്തിൻറെ മൂല്യങ്ങൾ ഈ കാലമത്രയും നിലനിർത്തുവാൻ വിവാഹത്തിൻറെ അവിഭാജ്യത തന്നെയാണ് സഹായകമായത് എന്ന് ഹൈന്ദവരും ക്രൈസ്തവരും മുസ്ലിമുകളും ഒരുപോലെ സമ്മതിക്കുന്ന സംഗതികളാണ്

അഡ്വക്കേറ്റ്
ജോസ് എടയോടി

2022 ഡിസംബർ പത്താം തീയതി.

ഒരു വർഷത്തിനുശേഷം മാത്രമേ ഹർജി നൽകാനാകൂ എന്ന വ്യവസ്ഥ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കേരള ഹൈക്കോടതി.

വിവാഹശേഷം ഒരുതരത്തിലും ഒരുമിച്ച് പോവില്ല എന്ന് ഉറപ്പുള്ളവർക്ക് പരസ്പരസമ്മത പ്രകാരം ഒരുമിച്ച് വിവാഹമോചന ഹർജി ഫയൽ ആക്കാം. എന്നാൽ ഇന്ത്യൻ ഡൈവോഴ്സ് നിയമപ്രകാരം ക്രിസ്ത്യൻ വിവാഹങ്ങൾക്ക് വിവാഹിതരായി, വേർതിരിഞ്ഞ് താമസിച്ച് ഒരു വർഷത്തിനുശേഷം മാത്രമേ ഹർജി നൽകാനാകൂ എന്ന വ്യവസ്ഥ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കേരള ഹൈക്കോടതി.

(OPFC 398.2022, WPC 28317.2022). Anup Disalva V. Union of India)ഹർജി നൽകുന്നതിനുള്ള കാലയളവ് ക്രിസ്ത്യൻ വിവാഹത്തിന് രണ്ടുവർഷം ഉണ്ടായിരുന്നത് ഇതര മതങ്ങൾക്ക് ഉള്ളതുപോലെ ഒരു വർഷം മാത്രമാക്കി മുമ്പ് കേരള ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു.Saumya Ann Thomas v. The Union of India & Ors. (2010).

Adv.Sherry J. Thomas

https://www.indiacode.nic.in/bitstream/123456789/2186/1/a1872-15.pdf

നിങ്ങൾ വിട്ടുപോയത്