മംഗളവാർത്ത കാലം🧚‍♂️
പരിശുദ്ധ സഭ ഇന്നത്തെ റംശാ പ്രാർത്ഥനയോടെ [സായാഹ്ന നമസ്കാരം – യാമപ്രാർത്ഥന] പുതിയ ആരാധനവത്സരത്തിലേക്ക് പ്രവേശിക്കുന്നു

തിരുസഭ നാളെ (നവം. 27) പുതിയ ആരാധനക്രമ വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ സീറോ മലബാർ സഭയിലെ ആരാധനക്രമ വത്‌സരത്തിന്റെ സവിശേഷതകൾ, വിശിഷ്യാ മംഗളവാർത്താ കാലത്തിന്റെ സവിശേഷതകൾ പങ്കുവെക്കുന്നു

ആരാധനക്രമ പുതുവർഷത്തിലേയ്ക്ക് ആഗോള സഭ :മനസിലാക്കാം പ്രധാന സവിശേഷതകൾ.

ലോകം 2022നോട് വിടപറഞ്ഞ് പുതുവർഷത്തെ എതിരേൽക്കാൻ ഒരുങ്ങുകയാണ്. ഈ ലോകത്തിലെ നമ്മുടെ രക്ഷയുടെ കാരണമായ സഭയും ഒരു പുതുവർഷത്തിലേക്ക് പ്രവേശിക്കുകയാണ് ഈ കാലയളവിൽ- ആരാധനക്രമ പുതുവർഷം! സഭയുടെ കേന്ദ്രം നമ്മുടെ രക്ഷകനായ ഈശോമിശിഹാ ആയതിനാൽ നമ്മുടെ രക്ഷക്കുവേണ്ടിയുള്ള അവിടുത്തെ പിറവിയാണ് സഭയുടെ ആരാധനാക്രമവർഷത്തിന്റെ ആരംഭം. അതിൻ പ്രകാരം ഡിസംബർ മാസത്തിലാണ് സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരം ആരംഭിക്കുന്നത്.

ആക്വീറ്റായിലെ പ്രോസ്പറിന്റെ ഒരു പഴമൊഴി ഇങ്ങനെയാണ്: ‘പ്രാർത്ഥനയുടെ നിയമം എന്താണോ അതാണ് നമ്മുടെ വിശ്വാസത്തിന്റെയും നിയമം’ ( Lex orandi lex credenti). അതായത് പ്രർത്ഥനയും വിശ്വാസവും പരസ്പരം പൂരകങ്ങളാണ്. അങ്ങനെ സഭയുടെ വിശ്വാസത്തെ വർഷത്തിന്റെ മുഴുവൻ കാലങ്ങളിലും ഒരു പരമ്പരപോലെ വിശ്വാസികളുടെ മുമ്പിൽ അവതരിപ്പിക്കുന്നതാണ് സഭയുടെ ആരാധനാക്രമ വത്സരം. കൽദായ ആരാധനാ പാരമ്പര്യമുള്ള സഭ ആയതിനാൽ കൽദായ സഭയുടെ ആരാധനക്രമ കലണ്ടറാണ് സീറോ മലബാർ സഭ ഉപയോഗിക്കുന്നത്.

ഒൻപത് കാലങ്ങളുള്ള 52 ആഴ്ചകൾ

സീറോ മലബാർ സഭയുടെ ആരാധനാവത്സരം ഡിസംബർ ആദ്യവാരമാണ് ആരംഭിക്കുന്നത്. വർഷാരംഭം എപ്പോഴും ഒരു ഞായറാഴ്ചയായിരിക്കും. ഡിസംബർ ഒന്ന് എന്ന തിയതിയെ അടിസ്ഥാനമാക്കിയാണ് ആരാധനാ വർഷം തുടങ്ങുന്നത്. ഡിസംബർ ഒന്ന് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബുധനനാഴ്ച്ചയോ ആണെങ്കിൽ അതിന് മുമ്പത്തെ ഞായറാഴ്ചയാവും വർഷത്തിന്റെ ആരംഭം. ഡിസംബർ ഒന്ന് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയിലോ ശനിയാഴ്ചയോ വന്നാൽ അതിനുശേഷമുള്ള ഞായറാഴ്ചയാവും വർഷാരംഭം. ക്രൈസ്തവ ജീവിതത്തിൽ സാബത്ത് ഞായറാഴ്ചക്കുള്ള പ്രാധാന്യമാണ് സഭ ഇതിലൂടെ സഭാതനയർക്ക് കാട്ടിത്തരുന്നത്.

സീറോ മലബാർ സഭയുടെ ആരാധനാ വർഷം എന്നത് ഒൻപത് മാസങ്ങളുള്ള 52ആഴ്ചകളാണ്. ഈ ഒൻപത് മാസങ്ങൾ നമ്മുടെ കർത്താവിന്റെ പെസഹാരഹസ്യങ്ങളുമായി സഭ എങ്ങനെ ബന്ധപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് തരം തിരിച്ചിരിക്കുന്നത്. നമ്മുടെ കർത്താവിന്റെ ജനനം മുതൽ അവിടുത്തെ വധുവായ സഭയുടെ സ്വർഗീയ സമർപ്പണം വരെയുള്ള മിശിഹാരഹസ്യങ്ങളാണ് ഒരു വർഷത്തിൽ സഭ അനുസ്മരിക്കുന്നത്.

മേൽപ്പറഞ്ഞ രീതിയിൽ സഭയുടെ കലണ്ടർ രൂപപ്പെടുത്തിയത് എ.ഡി 653ൽ കാലംചെയ്ത സഭയുടെ കാതോലിക്കാ ആയിരുന്ന ഈശോയാബ് മൂന്നാമൻ പാത്രിയാർക്കീസാണ്. തുർക്കിയിലെ ഇസ്‌ലായിലെ അപ്പർ മോണാസ്ട്രിയിലെ ആരാധനാക്രമ കലണ്ടർ ഒരു മാതൃകയാക്കിയാണ് ഈശോയാബ് മൂന്നാമൻ പാത്രയാർക്കീസ് ഇത് തയാറാക്കിയത്. അതിൻ പ്രകാരം മംഗളവാർത്ത, ദനഹാ, നോബ്, ഉയിർപ്പ്, ശ്ലീഹാ, കൈത്താ, ഏലിയാ- സ്ലീവാ, മൂശെ, പള്ളിക്കൂദാശ എന്നിങ്ങനെ ഒൻപതു മാസങ്ങളാക്കി ഒരു വർഷത്തെ വിഭജിച്ചു. മിശിഹായുടെ രഹസ്യങ്ങളെ പ്രക്യതിയിലെ മാറ്റങ്ങളോട് ചേർത്തായിരുന്നു (അതായത് മധ്യപൂർവ ദേശങ്ങളിലെ കാലാവസ്ഥയോട് ചേർന്നുള്ള കലാഗണന) ഈ കലണ്ടർ ക്രമീകരിച്ചത്.

നവംബർ- ഡിസംബർ മാസങ്ങളിൽ പെയ്യുന്ന മഴയും മഞ്ഞും എങ്ങനെ മണ്ണിൽ ഒരു വിത്തിനെ കിളിർപ്പിക്കുന്നുവോ അതുപോലെ ഉഴുതുമറിച്ച് ഒരുക്കിയ സ്വർഗീയവയലായ മറിയത്തിന്റെ ഉദരത്തിൽ നമ്മുടെ കർത്താവ് ഉരുവായതിനെ ധ്യാനിച്ചുകൊണ്ടാണ് ഇപ്രകാരം ഒരു ക്രമീകരണം സഭ നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടാണ് മംഗളവാർത്തയുടെ രണ്ടാം ഞായറാഴ്ചയിൽ സഭ മാതാവിനോടുള്ള മംഗളവാർത്തയുടെ തിരുനാൾ ആഘോഷിക്കുന്നത്. നമ്മുടെ നാട്ടിലും ഈ സമയത്ത് തുലാവർഷത്തിന്റെ അവസാനം ആയതിനാൽ മഴയും ഡിസംബർ മാസത്തിന്റെ കോട മഞ്ഞും വിത്തിന് മുളക്കാൻ അവസരം നൽകുന്നു.

ഇപ്രകാരം പ്രകൃതി നൽകുന്ന ഉദാഹരണങ്ങളിലൂടെ രക്ഷകരമായ രഹസ്യങ്ങൾ സഭയുടെ മക്കൾക്ക് സഭ അനാവരണം ചെയ്യുകയാണ് ഈ കാലയളവിൽ. സമദിനരാത്രങ്ങൾ (രാത്രിയും പകലും ഒരുപോലെ വരുന്ന ദിനം) പെസഹായുടെ നാളുകളെ കുറിക്കുന്നതും പ്രകൃതിതന്നെ മിശിഹായുടെ രഹസ്യങ്ങളോട് എങ്ങനെ ചേർന്നുപോകുന്നു എന്നതിന് ഉത്തമ ഉദാഹരണങ്ങളാണ്.

മംഗളവാർത്തക്കാലം

ആരാധനാക്രമവത്സരത്തിലെ ആദ്യകാലമാണ് മംഗള വാർത്തക്കാലം. ഡിസംബർ 25ന് ആഘോഷിക്കുന്ന നമ്മുടെ കർത്താവിന്റെ ജനനത്തിരുനാളാണ് ഈ കാലത്തിന്റെ കേന്ദ്രം. പിറവിക്കുമുമ്പ് നാല് ആഴ്ചകളും പിറവിക്കുശേഷം രണ്ട് ആഴ്ചകളും സാധാരണയായി ഈ കാലത്തിൽ ഉണ്ടാവാറുണ്ട്. ഈ കാലത്തിലെ ഞായറാചകളിൽ ആറ് സുപ്രധാന മിശിഹാസംഭവങ്ങൾ സഭ അനുസ്മരിക്കുന്നു. ഈ സംഭവങ്ങൾക്ക് മാറ്റാമില്ലാത്തതിനാൽ അപ്രകാരമുള്ള ഓർമകളായി ഓരോ ആഴ്ചയും അറിയപ്പെടുന്നു.

1. മംഗള വാർത്ത ഒന്നാം ഞായർ
(സക്കറിയായോടുള്ള അറിയിപ്പിന്റെ ഞായർ)

ഈ ആഴ്ചയിലെ സുവിശേഷം സക്കറിയാപുരോഹിതനോടുള്ള ഗബ്രിയേൽ മാലാഖയുടെ അറിയിപ്പിനെ അനുസ്മരിക്കുന്ന ദിവസമാണ്. നമ്മുടെ കർത്താവിന് വഴിയൊരുക്കാനെത്തിയ യോഹന്നാൻ മാംദാനയുടെ ജനനത്തിന്റെ അറിയിപ്പ് മക്കളില്ലാത്ത ആ വ്യദ്ധദമ്പതികൾക്ക് ആശ്വാസത്തിന്റെയും അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളായിരുന്നു. യോഹന്നാന്റെ ജനനത്തിന്റെ അറിയിപ്പിന്റെ ഞായറാഴ്ചയെന്നും മംഗളവാർത്തയുടെ ആദ്യ ഞായർ അറിയപ്പെടുന്നു. രക്ഷാകര ചരിത്രത്തിൽ സഭ യോഹന്നാന് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവാണ് ആദ്യ ഞായറാഴ്ചയിലെ ഈ അനുസ്മരണം.

2. മംഗളവാർത്ത രണ്ടാം ഞായർ
(മറിയത്തോടുള്ള അറിയിപ്പിന്റെ ഞായർ മംഗളവാർത്ത തിരുനാൾ)

യോഹന്നാന്റെ ജനത്തിനുശേഷം വരുന്നത് നമ്മുടെ കർത്താവിന്റെ ജനനത്തെ കുറിച്ചുള്ള മറിയത്തോടുള്ള മംഗളവാർത്തയുടെ അനുസ്മരണമാണ്. മറിയത്തിന്റെ സമ്മതം എങ്ങനെ മനുഷ്യരാശിയെ രക്ഷയിലേക്ക് നയിച്ചു എന്ന് സഭ ചിന്തിക്കുന്ന ആഴ്ചയാണിത്. രക്ഷയ്ക്ക് അനുസരണ എത്രയോ ആവശ്യമാണെന്ന് സഭ ഓർമിപ്പിക്കുകയാണ് ഈ തിരുനാളിലൂടെ.

3. മംഗളവാർത്ത മൂന്നാം ഞായർ
(യോഹന്നാന്റെ ജനനത്തിന്റെ ഞായർ)

സ്ത്രീകളിൽനിന്നും ജനിച്ചവനിൽ വലിയവനായ യോഹന്നാന്റെ ജനനത്തെ സഭ അനുസ്മരിക്കുകയാണ് മൂന്നാമത്തെ ആഴ്ചയിൽ.നമ്മുടെനകർത്താവിന്റെ പരസ്യ ജീവിതത്തിന്റെ തുടക്കമാണ് യോഹന്നാനിൽനിന്നുള്ള മാമ്മോദീസാ. അനുതാപത്തിന്റെ മാമ്മോദീസാ നൽകികൊണ്ട് തന്റെ ശിഷ്യരെ ഈശോയുടെ പക്കലേക്ക് അയക്കുന്ന യോഹന്നാൻ വിശ്വാസികൾക്ക് എന്നും ഈശോയിലേക്കുള്ള ചൂണ്ടുപലകയാണ്.

4. മംഗളവാർത്ത നാലാം ഞായർ
(നമ്മുടെ കർത്താവിന്റെ ജനനത്തിന്റെ ഞായർ)

കന്യകയിൽനിന്നുള്ള ജനനം സഭ ആദ്യം അനുസ്മരിക്കുന്നത് ഡിസംബർ 25നു മുമ്പുള്ള ഞായറാഴ്ചയാണ്. സഭയുടെ കാഴ്ചപ്പാടിൽ സാമ്പത്ത് ഞായറാണ് വലിയ ദിനം. പിറവിയോടുള്ള അടുത്തുള്ള ഞായറാഴ്ച നമ്മുടെ കർത്താവിന്റെ ജനനം അന്‌സ്മരിക്കുന്നതുമൂലം ഞായറാചയെ സഭ എത്രമാത്രം വിലമതിക്കുന്നു എന്ന് നോക്കികാണേണ്ടതുണ്ട്.

5. മംഗളവാർത്ത അഞ്ചാം ഞായർ
(മ്ഗൂശേന്മാരുടെ സന്ദർശനം )

മിശിഹായെ പ്രതീക്ഷിച്ചു നിൽക്കുന്ന ഒരു ജനതയുടെ മുഴുവന്റെയും സ്വപ്‌നസാക്ഷാൽക്കാരമായാണ് കിഴക്കുനിന്നുള്ള വിദ്വാന്മാരുടെ സന്ദർശനത്തെ സഭ മനസിലാക്കുക. നമ്മുടെ കർത്താവിന്റെ രാജത്വവും നിത്യപൗരോഹിത്യവും സൗഖ്യശുശ്രൂഷയും ലോകത്തിന് മുമ്പിൽ പ്രവചിച്ച് കാഴ്ചവസ്തുക്കളിലൂടെ വെളിപ്പെടുത്തിയ വിദ്വാന്മാരെ ഓർക്കുകയാണ് സഭ.

6. മംഗളവാർത്ത ആറാം ഞായർ
(കാഴ്ചവെയ്പിന്റെ ഞായർ)

മൂശയുടെ നിയമപ്രകാരമുള്ള നമ്മുടെ കർത്താവിന്റെ വീണ്ടെടുപ്പാണ് മംഗളവാർത്താ കാലത്തെ അവസാന ഞായറാഴ്ച അനുസ്മരിക്കുന്നത്. നിയമത്തിന്റെയും പ്രവാചകന്മാരെയും പൂർത്തീകരിക്കുന്ന ഈശോയുടെ വിധേയത്വമാണ് ഈ ആഴ്ച്ചയിലെ പ്രമേയം. ശിമയോൻ കൈകളിലെടുത്ത് മാനവരാശിക്കായി നൽപ്പെട്ടിരിക്കുന്ന രക്ഷയുടെ മഹാരഹസ്യങ്ങളെ കാണുന്നതും ഹന്നാ കാത്തിരുന്നുകണ്ട രക്ഷയും ബലിപീഠത്തിൽ ഇരിക്കുന്ന രക്ഷയും (സജ്ജമാക്കപ്പെട്ട ശരീരവും കലർത്തപ്പെട്ട കാസായും) ഒന്നാണെന്ന് സഭ പഠിപ്പിക്കുകയാണ് ഈ ഞായറാഴ്ചയിലൂടെ.

മംഗളവാർത്തക്കാലം മാതൃഭക്തിയുടെ കാലം

നമ്മുടെ കർത്താവിന്റെ ജനനത്തിരുനാളിന് ഒരുക്കമായി 25 ദിവസം നോമ്പെടുത്ത് ആത്മാവിൽ ഒരുങ്ങുക എന്നത് നസ്രാണികളുടെ പതിവാണ്. ’25 നോമ്പ്’ എന്ന് പേരിൽ അറിയപ്പെടുന്ന ഈ നോമ്പ് കേരള നസ്രാണികളുടെ ഇടയിൽ വളരെ ആഴ്ത്തിൽ പതിഞ്ഞ ആചരണമാണ്. ഈ നോമ്പ് സഭയുടെ മാതൃഭക്തിയുടെ കളരിയാണ്. മറിയത്തിലൂടെ ഈശോയിലേക്ക് നോക്കുക എന്നതാണ് ഈ കാലഘട്ടത്തത്തിൽ സഭയുടെ കാഴ്ചപ്പാട്. അതുകൊണ്ട് ഈ കാലഘട്ടത്തിലെ യാമ പ്രാർത്ഥനകളിൽ മുഴുവനും മറിയമാണ് കേന്ദ്ര ബിന്ദു.

ഉന്നതങ്ങളിൽനിന്ന് ദൈവവുമായുള്ള സമാനത ഉപേക്ഷിച്ച് മനുഷ്യനായി അവതാരം ചെയ്ത മിശിഹായെ അനുസ്മരിച്ച് നോമ്പുവഴി നാമും നമ്മുടെ ശരീരത്തെയും ജീവനെയും നോമ്പാൽ ശുദ്ധിവരുത്തി ലോകപ്രകാരം ശൂന്യവൽക്കരിക്കണമെന്ന് സഭ ഈ നോമ്പിലൂടെ തന്റെ മക്കളെ പഠിപ്പിക്കുന്നു.

മംഗളവാർത്തകാലത്തിന്റെ അവസാന വെള്ളിയാഴ്ച സഭ മിശിഹായുടെ മാതാവിന്റെ വലിയ ഓർമ ആചരിക്കുകയാണ്. ഈ ഓർമയാണ് പിന്നീടുവരുന്ന കാലങ്ങളിലെ വിശുദ്ധന്മാരുടെ ഓർമകളുടെ ആരംഭം.

മംഗളവാർത്ത “-കാലത്തിന്റെ മധുര മംഗളങ്ങൾ ഏറെ സ്നേഹത്തോടെ ആശംസിക്കുന്നു

മറിയത്തിന്റെ ഓർമയ്ക്കുമുമ്പ് ഈ കലണ്ടർ പ്രകാരം സഭ ഒരു വിശുദ്ധന്റെയും ഓർമത്തിരുനാൾ ആഘോഷിക്കുന്നില്ല എന്ന വസ്തുത മറിയം സഭക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് ഓർമിപ്പിക്കുന്നു. സഭ ഈ കാലഘട്ടത്തിൽ മറിയത്തെ പ്രകീർത്തിച്ച് ഈശോയെ ഇപ്രകാരം ആരാധിക്കുന്നു: ‘ഉന്നതങ്ങളിൽ മാതാവില്ലാതെ പിതാവിൽനിന്ന് ജനിക്കുകയും, ഭൂമിയിൽ പിതാവില്ലാതെ മാതാവിൽനിന്നുമാത്രം ജനിക്കുകയും മിശിഹാ നിന്റെ കന്യകയിൽനിന്നുള്ള ജനനം സ്തുത്യർഹമാകുന്നു.’

കടപ്പാട്. സൺ‌ഡേ ശാലോം.

ജൂഡ്‌സൺ കൊച്ചുപറമ്പൻ

27 നവംബർ 2022
മംഗളവാർത്തക്കാലം ഒന്നാം ഞായർ

🌷ഒന്നാം വായന 🌷
ഉല്‍പ 17:1-5,15-19

ഉല്‍പത്തി പുസ്തകത്തിൽ നിന്നുള്ള വായന

ദൈവം അബ്രാഹത്തോട്‌ അരുളിച്ചെയ്‌തു: നിന്റെ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്‌. അവളുടെ പേര്‌ സാറാ എന്നായിരിക്കും. ഞാന്‍ അവളെ അനുഗ്രഹിക്കും. അവളില്‍നിന്നു ഞാന്‍ നിനക്ക്‌ ഒരു പുത്രനെ തരും. അവളെ ഞാന്‍ അനുഗ്രഹിക്കും; അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്നു ജനതകളുടെ രാജാക്കന്‍മാര്‍ ഉദ്‌ഭവിക്കും.
അപ്പോള്‍ അബ്രാഹം കമിഴ്‌ന്നുവീണു ചിരിച്ചുകൊണ്ട്‌ ആത്‌മഗതംചെയ്‌തു: നൂറു വയസ്സു തികഞ്ഞവനു കുഞ്ഞുജനിക്കുമോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമോ? അബ്രാഹം ദൈവത്തോടു പറഞ്ഞു: ഇസ്‌മായേല്‍ അങ്ങയുടെ തിരുമുമ്പില്‍ ജീവിച്ചിരുന്നാല്‍ മതി.
ദൈവം അരുളിച്ചെയ്‌തു: നിന്റെ ഭാര്യ സാറാതന്നെ നിനക്കൊരു പുത്രനെപ്രസവിക്കും. നീ അവനെ ഇസഹാക്ക്‌ എന്നു വിളിക്കണം. അവനുമായും അവന്റെ സന്തതികളുമായും ഞാന്‍ നിത്യമായ ഒരു ഉടമ്പടി സ്‌ഥാപിക്കും.

🌷രണ്ടാം വായന🌷
ഏശ 43:1-7,10-11

ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നുള്ള വായന

യാക്കോബേ, നിന്നെ സൃഷ്‌ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്‌ത കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്‌ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്‌. സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്‌നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.
ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവും രക്‌ഷകനും ഇസ്രായേലിന്റെ പരിശുദ്‌ധനുമാണ്‌. നിന്റെ മോചനദ്രവ്യമായി ഈജിപ്‌തും നിനക്കു പകരമായി എത്യോപ്യായും സേബായും ഞാന്‍ കൊടുത്തു.
നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട്‌ നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു. ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. കിഴക്കുനിന്നു നിന്റെ സന്തതിയെ ഞാന്‍ കൊണ്ടുവരും; പടിഞ്ഞാറുനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടും. വടക്കിനോടു വിട്ടുകൊടുക്കുക എന്നും തെക്കിനോടു തടയരുത്‌ എന്നും ഞാന്‍ ആജ്‌ഞാപിക്കും. ദൂരത്തു നിന്ന്‌ എന്റെ പുത്രന്‍മാരെയും ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു പുത്രി മാരെയും കൊണ്ടുവരുവിന്‍.
എന്റെ മഹ ത്വത്തിനായി ഞാന്‍ സൃഷ്‌ടിച്ചു രൂപംകൊടുത്തവരും എന്റെ നാമത്തില്‍ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരുവിന്‍. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ സാക്‌ഷികളാണ്‌. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന്‌ ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍. എനിക്കുമുന്‍പ്‌ മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. ഞാന്‍, അതേ, ഞാന്‍ തന്നെയാണു കര്‍ത്താവ്‌. ഞാനല്ലാതെ മറ്റൊരു രക്‌ഷകനില്ല.

🌼എങ്കർത്ത/ലേഖനം🌼🏮
എഫേ 5 : 21-6,4

വിശുദ്ധ പൗലോസ് ശ്ലീഹാ എഫേസോസ്സു കാർക്ക് എഴുതിയ ലേഖനത്തിൽ നിന്നുള്ള വായന

മിശിഹായോടുള്ള ബഹുമാനത്തെപ്രതി നിങ്ങള്‍ പരസ്‌പരം വിധേയരായിരിക്കുവിന്‍. ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന്‌ എന്നപോലെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. എന്തെന്നാല്‍, മിശിഹാ തന്റെ ശരീരമായ സഭയുടെ ശിരസ്‌സായിരിക്കുന്നതുപോലെ, ഭര്‍ത്താവ്‌ ഭാര്യയുടെ ശിരസ്‌സാണ്‌; മിശിഹാ തന്നെയാണ്‌ ശരീരത്തിന്റെ രക്‌ഷകനും. സഭ മിശിഹായ്ക്ക് വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാ കാര്യങ്ങളിലും ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കണം.
ഭര്‍ത്താക്കന്‍മാരേ, മിശിഹാ സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്‌ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്‌തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം. അവന്‍ സഭയെ വിശുദ്‌ധീകരിക്കുന്നതിന്‌, ജലംകൊണ്ടു കഴുകി വചനത്താല്‍ വെണ്‍മയുള്ളതാക്കി. ഇത്‌ അവളെ കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണയായി തനിക്കുതന്നെ പ്രതിഷ്‌ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്‌ധയുമായിരിക്കുന്നതിനും വേണ്ടിയാണ്‌.
അതുപോലെ തന്നെ, ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്‌നേഹിക്കണം. ഭാര്യയെ സ്‌നേഹിക്കുന്നവന്‍ തന്നെത്തന്നെയാണു സ്‌നേഹിക്കുന്നത്‌. ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ലല്ലോ. മിശിഹാ സഭയെ എന്നപോലെ അവന്‍ അതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. എന്തെന്നാല്‍, നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളാണ്‌.
ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ടു ഭാര്യയോടു ചേരും. അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും. ഇത്‌ ഒരു വലിയരഹസ്യമാണ്‌. സഭയോടും മിശിഹായോടും ബന്‌ധപ്പെടുത്തിയാണ്‌ ഞാന്‍ ഇതു പറയുന്നത്‌.
ചുരുക്കത്തില്‍, നിങ്ങളിലോരോ വ്യക്‌തിയും തന്നെപ്പോലെതന്നെ ഭാര്യയെ സ്‌നേഹിക്കണം. ഭാര്യയാകട്ടെ ഭര്‍ത്താവിനെ ബഹുമാനിക്കുകയും വേണം. കുട്ടികളേ, കര്‍ത്താവില്‍ നിങ്ങള്‍ മാതാപിതാക്കന്‍മാരെ അനുസരിക്കുവിന്‍. അതുന്യായയുക്‌തമാണ്‌. നിങ്ങള്‍ക്കു നന്‍മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.
വാഗ്‌ദാനത്തോടുകൂടിയ ആദ്യത്തെ കല്‍പന ഇതത്രേ. പിതാക്കന്‍മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്‌. അവരെ കര്‍ത്താവിന്റെ ശിക്‌ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍.

🙏🏮സുവിശേഷം🏮🙏
ലൂക്കാ 1 : 5-20

വിശുദ്ധ ലൂക്കാ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം

ഹേറോദേസ്‌ യൂദയാ രാജാവായിരുന്ന കാലത്ത്‌, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത്‌ ആയിരുന്നു അവന്റെ ഭാര്യ. അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്‌ഠരും കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. അവര്‍ക്കു മക്കളുണ്ടായിരുന്നില്ല; എലിസബത്ത്‌ വന്‌ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു.
തന്റെ ഗണത്തിനു നിശ്‌ചയിക്കപ്പെട്ടിരുന്ന ക്രമമനുസരിച്ച്‌ ദൈവസന്നിധിയില്‍ ശുശ്രൂഷ നടത്തിവരവേ,
പൗരോഹിത്യവിധിപ്രകാരം കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ച്‌ ധൂപം സമര്‍പ്പിക്കാന്‍ സഖറിയായ്‌ക്ക്‌ കുറിവീണു.
ധൂപാര്‍പ്പണസമയത്ത്‌ സമൂഹം മുഴുവന്‍ വെളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
അപ്പോള്‍, കര്‍ത്താവിന്റെ ദൂതന്‍ ധൂപപീഠത്തിന്റെ വലത്തുവശത്തു നില്‍ക്കുന്നതായി അവനു പ്രത്യക്‌ഷപ്പെട്ടു. അവനെക്കണ്ട്‌ സഖറിയാ അസ്വസ്‌ഥനാവുകയും ഭയപ്പെടുകയും ചെയ്‌തു.
ദൂതന്‍ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക്‌ ഒരു പുത്രന്‍ ജനിക്കും. നീ അവന്‌ യോഹന്നാന്‍ എന്നു പേരിടണം. നിനക്ക്‌ ആനന്‌ദവും സന്തുഷ്‌ടിയുമുണ്ടാകും. അനേകര്‍ അവന്റെ ജനനത്തില്‍ ആഹ്‌ളാദിക്കുകയും ചെയ്യും. കര്‍ത്താവിന്റെ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിശുദ്‌ധാത്‌മാവിനാല്‍ നിറയും. ഇസ്രായേല്‍മക്കളില്‍ വളരെപ്പേരെ അവരുടെ ദൈവമായ കര്‍ത്താവിലേക്ക്‌ അവന്‍ തിരികെ കൊണ്ടുവരും. പിതാക്കന്‍മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്‍മാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്‌ജീകൃതമായ ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്‌തിയോടും കൂടെ അവന്‍ കര്‍ത്താവിന്റെ മുമ്പേപോകും.
സഖറിയാ ദൂതനോടു ചോദിച്ചു: ഞാന്‍ ഇത്‌ എങ്ങനെ അറിയും? ഞാന്‍ വൃദ്‌ധനാണ്‌; എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്‌.
ദൂതന്‍മറുപടി പറഞ്ഞു: ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആണ്‌. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്തനിന്നെ അറിയിക്കാനും ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നു.
യഥാകാലം പൂര്‍ത്തിയാകേണ്ട എന്റെ വചനം അവിശ്വസിച്ചതു കൊണ്ട്‌ നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല.ജനം സഖറിയായെ കാത്തുനില്‍ക്കു കയായിരുന്നു. ദേവാലയത്തില്‍ അവന്‍ വൈകുന്നതിനെപ്പററി അവര്‍ അദ്‌ഭുതപ്പെട്ടു.
പുറത്തുവന്നപ്പോള്‍ അവരോടു സംസാരിക്കുന്നതിന്‌ സഖറിയായ്‌ക്കു കഴിഞ്ഞില്ല. ദേവാലയത്തില്‍വച്ച്‌ അവന്‌ ഏതോ ദര്‍ശ നമുണ്ടായി എന്ന്‌ അവര്‍ മനസ്‌സിലാക്കി. അവന്‍ അവരോട്‌ ആംഗ്യം കാണിക്കുകയും ഊമനായി കഴിയുകയും ചെയ്‌തു. തന്റെ ശുശ്രൂഷയുടെ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവന്‍ വീട്ടിലേക്കു പോയി. താമസിയാതെ അവന്റെ ഭാര്യ എലിസബത്ത്‌ ഗര്‍ഭം ധരിച്ചു. അഞ്ചു മാസത്തേക്ക്‌ അവള്‍ മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്‌ഷപ്പെടാതെ കഴിഞ്ഞുകൂടി. അവള്‍ പറഞ്ഞു: മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപ മാനം നീക്കിക്കളയാന്‍ കര്‍ത്താവ്‌ എന്നെ കടാക്‌ഷിച്ച്‌ എനിക്ക്‌ ഇതു ചെയ്‌തു തന്നിരിക്കുന്നു.

           ♦️English♦️
      27 November 2022

First Sunday of the Season of Annunciation

🌷First Reading🌷
Gn 17,1-5, 15-19

A Reading from the Book of Genesis

When Abram was ninety-nine years old, the LORD appeared to Abram and said: I am God the Almighty. Walk in my presence and be blameless. Between you and me I will establish my covenant, and I will multiply you exceedingly. Abram fell face down and God said to him: For my part, here is my covenant with you: you are to become the father of a multitude of nations. No longer will you be called Abram; your name will be Abraham, for I am making you the father of a multitude of nations.

🌷Second Reading🌷
Isa 43:1-7,10-11

A Reading from the Book of Prophet Isaiah

But now, thus says the LORD, who created you, Jacob, and formed you, Israel: Do not fear, for I have redeemed you; I have called you by name: you are mine. When you pass through waters, I will be with you; through rivers, you shall not be swept away. When you walk through fire, you shall not be burned, nor will flames consume you. For I, the LORD, am your God, the Holy One of Israel, your savior. I give Egypt as ransom for you, Ethiopia and Seba in exchange for you. Because you are precious in my eyes and honored, and I love you, I give people in return for you and nations in exchange for your life. Fear not, for I am with you; from the east I will bring back your offspring, from the west I will gather you. I will say to the north: Give them up! and to the south: Do not hold them! Bring back my sons from afar, and my daughters from the ends of the earth: All who are called by my name I created for my glory; I formed them, made them.You are my witnesses—oracle of the LORD— my servant whom I have chosen To know and believe in me and understand that I am he. Before me no god was formed, and after me there shall be none. I am the LORD; there is no savior but me.

🌸Epistle🏮🌸
Eph 5, 21-6,4

A Reading from the Letter of St. Paul to the Ephesians

Be subordinate to one anotherq out of reverence for Christ. Wives should be subordinate to their husbands as to the Lord. For the husband is head of his wife just as Christ is head of the church, he himself the savior of the body. As the church is subordinate to Christ, so wives should be subordinate to their husbands in everything. Husbands, love your wives, even as Christ loved the church and handed himself over for her to sanctify her, cleansing her by the bath of water with the word, that he might present to himself the church in splendor, without spot or wrinkle or any such thing, that she might be holy and without blemish. So [also] husbands should love their wives as their own bodies. He who loves his wife loves himself. For no one hates his own flesh but rather nourishes and cherishes it, even as Christ does the church, because we are members of his body. “For this reason a man shall leave [his] father and [his] mother and be joined to his wife, and the two shall become one flesh.” This is a great mystery, but I speak in reference to Christ and the church. In any case, each one of you should love his wife as himself, and the wife should respect her husband. Children, obey your parents [in the Lord], for this is right. “Honor your father and mother.” This is the first commandment with a promise, “that it may go well with you and that you may have a long life on earth.” Fathers, do not provoke your children to anger, but bring them up with the training and instruction of the Lord.

🙏🏮Gospel of the Day🏮🙏
Lk 1,5-25

The Holy Gospel of our Lord Jesus Christ, proclaimed by St.Luke

In the days of Herod, King of Judea, there was a priest named Zechariah of the priestly division of Abijah; his wife was from the daughters of Aaron, and her name was Elizabeth. Both were righteous in the eyes of God, observing all the commandments and ordinances of the Lord blamelessly. But they had no child, because Elizabeth was barren and both were advanced in years. Once when he was serving as priest in his division’s turn before God, according to the practice of the priestly service, he was chosen by lot to enter the sanctuary of the Lord to burn incense. Then, when the whole assembly of the people was praying outside at the hour of the incense offering, the angel of the Lord appeared to him, standing at the right of the altar of incense. Zechariah was troubled by what he saw, and fear came upon him. But the angel said to him, “Do not be afraid, Zechariah, because your prayer has been heard. Your wife Elizabeth will bear you a son, and you shall name him John. And you will have joy and gladness, and many will rejoice at his birth, for he will be great in the sight of [the] Lord. He will drink neither wine nor strong drink. He will be filled with the holy Spirit even from his mother’s womb, and he will turn many of the children of Israel to the Lord their God. He will go before him in the spirit and power of Elijah to turn the hearts of fathers toward children and the disobedient to the understanding of the righteous, to prepare a people fit for the Lord.” Then Zechariah said to the angel, “How shall I know this? For I am an old man, and my wife is advanced in years.” And the angel said to him in reply, “I am Gabriel, who stand before God. I was sent to speak to you and to announce to you this good news. But now you will be speechless and unable to talk until the day these things take place because you did not believe my words, which will be fulfilled at their proper time.”Meanwhile, the people were waiting for Zechariah and were amazed that he stayed so long in the sanctuary. But when he came out, he was unable to speak to them, and they realized that he had seen a vision in the sanctuary. He was gesturing to them but remained mute. Then, when his days of ministry were completed, he went home. After this time his wife Elizabeth conceived, and she went into seclusion for five months, saying, “So has the Lord done for me at a time when he has seen fit to take away my disgrace before others.”

നിങ്ങൾ വിട്ടുപോയത്