കൊച്ചി: ഭാരത മെത്രാൻ സമിതിയുടെ പ്രസിഡണ്ടായി ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തു നിയമിതനായത് ഭാരത സഭയിലെ ജീവന്റെ സംരക്ഷണ ശുശ്രുഷകൾക്കും കുടുംബപ്രേക്ഷിത പ്രവർത്തനങ്ങൾക്കും, മതാന്തര മേഖലയിൽ സാമൂഹ്യസാംസ്‌കാരിക കാരുണ്യപ്രവർത്തനങ്ങൾക്കും നവ ചൈതന്യം പകരുമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

പ്രൊ ലൈഫ് പ്രവർത്തനങ്ങളും കുടുംബപ്രക്ഷിത പ്രവർത്തനങ്ങളും തൃശൂർ അതിരുപതയിലും കേരളസഭയിലും വളരെ മനോഹരമായി നടത്തുവാൻ നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭാരതസഭയിൽ കാലോചിതമായ കർമ്മപദ്ധതികൾ ആസുത്രണം ചെയ്യുമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

മനുഷ്യജീവന്റെ സംരക്ഷണം, കുടുംബജീവിതത്തിന്റെ മഹത്വം എന്നി മേഖലയിൽ നുതനപദ്ധതികൾക്ക് സി ബി സി ഐ തുടക്കം കുറിക്കുമെന്നും അദ്ദേഹം പ്രത്യാശ  പ്രകടിപ്പിച്ചു.

CBCI പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ കൊച്ചി എയർ പോർട്ടിൽ വച്ച് തൃശൂർ അതിരൂപത വൈദികരുടെ പ്രതിനിധികൾ സ്വീകരിക്കുന്നു.

അഭിനന്ദനങ്ങൾ


നിങ്ങൾ വിട്ടുപോയത്