ഒരു പാമ്പ് ഒരു മരപ്പണി കടയിലേക്ക് കയറി, അത് കടയുടെ ഒരു മൂലയിലെത്തി ഒരു അറക്ക വാളിനെ ചേർന്ന് പോയി. അപ്പോൾ അതിന് അല്പം വേദനിപ്പിച്ചു.
അപ്പോൾ അവൻ തിരിഞ്ഞു തലപൊക്കി നോക്കി, ആ വാളിനെ ആഞ്ഞു കൊത്തി. ഇപ്പോൾ വായ്ക്ക് കാര്യമായ ക്ഷതം സംഭവിച്ചു.അപ്പോൾ എന്താണു സംഭവിക്കുന്നതെന്ന് മനസിലാകാഞ്ഞിട്ട്, വാൾ തന്നെ ആക്രമിക്കുകയാണെന്നു കരുതി പാമ്പ് തന്റെ ശരീരത്തിൻറെ മുഴുവൻ ശക്തികൊണ്ടും വാളിനെ ശ്വാസം മുട്ടിച്ചുകൊല്ലുവാൻ വേണ്ടി നല്ലതുപോലെ വരിഞ്ഞു മുറുക്കി ചുറ്റി.നിർഭാഗ്യവശാൽ പാമ്പിൻറെ മരണത്തിൽ അത് അവസാനിച്ചു.
ചിലപ്പോൾ കോപത്തിൽ നാം ഇതുപോലെ പ്രതികരിക്കുന്നു, നമ്മെ വേദനിപ്പിക്കുന്നവരെ വേദനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു നാം സ്വയം വേദനിപ്പിക്കുന്നു.ജീവിതത്തിൽ ചില സാഹചര്യങ്ങളെ, വ്യക്തികളെ, എതിർപ്പുകളെ അവഗണിക്കുന്നതാണ് നല്ലത്. കാരണം അത് നൽകുന്ന പരിണതഫലങ്ങൾ ചിലപ്പോൾ കരുത്തുന്നതിലും അപകടകരമായിരിക്കും.
വെറുപ്പിന്റെയും മടുപ്പിന്റെയും വാക്കുകൾക്ക് നേരെ, സ്നേഹത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞാൽ എപ്പോഴും നല്ലതാണ്! ദൈവം നിങ്ങളുടെ പക്ഷത്താണെങ്കിൽ, നിങ്ങളുടെ ശത്രുക്കളെല്ലാം സ്വന്തം വാക്കുകൾ കൊണ്ട് വീഴുകയും, അത് അവരെ വിഴുങ്ങുകയും ചെയ്യും.
കടപ്പാട്