സഹനത്തിന്‍ പുണ്യപുത്രി, വി. അല്‍ഫോന്‍സാമ്മയെ വിശേഷിപ്പിക്കാന്‍ ആ രണ്ടുവാക്കുകള്‍ മതി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ദിനങ്ങള്‍, സഹനത്തിലൂടെ പുണ്യത്തിന്റെ പൂങ്കാവനത്തിലേക്കുള്ള യാത്രയാണ്. സംഗീതലോകത്തിന്, സമൂഹമാധ്യമങ്ങളില്‍ ജീവിക്കുന്ന തലമുറയ്ക്ക്
ഈ തിരുനാള്‍ ദിനത്തില്‍ അപൂര്‍വമായ ഒരു സമ്മാനം കരുതിവെച്ചിരിക്കുകയാണ് ‘Aima Classic’ അവരുടെ യൂട്യൂബ് ചാനലിലൂടെ. പ്രശസ്തഗായകന്‍ കെസ്റ്ററിന്റെ ആലാപനമാധുരിയോടെ സംഗീതപ്രേമികളിലേക്കെത്തുന്ന ഒരു മനോഹരഗാനമാണ് ആ സമ്മാനം.

‘നനവു നിറയും മിഴികളില്‍…
നിറവായ് തെളിയും നിന്‍ രൂപം’ എന്നു തുടങ്ങുന്ന ഈ ഗാനത്തിന്റെ രചന സുമോദ് ചെറിയാനും സംഗീതം അനില്‍ വര്‍ഗീസും നിര്‍വഹിച്ചിരിക്കുന്നു. ബാജിയോ ബാബുവാണ് ഗാനസംവിധാനം നിര്‍വഹിച്ചത്.
ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന പാട്ടിന്റെ മാധുര്യം ഒട്ടും ചോര്‍ന്നുപോകാതെ, നിറവ് എന്ന പേരിട്ട് മ്യൂസിക് വീഡിയോ ആയാണ് ഈ മനോഹരഗാനം പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്.

തൊടുപുഴ ചാവറ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാദര്‍ ജയ്‌സണ്‍ പുറ്റനാല്‍ CMI ആണ് മ്യൂസിക് വീഡിയോയുടെ ക്യാമറയും എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ചത്. ‘കുര്‍ബ്ബാനക്കുപ്പായം’, ‘ആദ്യമായ്’, ‘മഞ്ഞണി ക്രിസ്തുമസ്’ തുടങ്ങിയ ആല്‍ബങ്ങള്‍ക്ക് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിട്ടുള്ള സി എം ഐ സഭാംഗം സോണിയച്ചനാണ് നിറവിന്റെയും കഥയും തിരക്കഥയും തയ്യാറാക്കിയത്.

സിനിമയും ഷോര്‍ട്ട്ഫിലിമുകളും ആല്‍ബങ്ങളും ഉള്‍പ്പെടെ ദൃശ്യമാധ്യമ മേഖലയില്‍ തന്റെ കഴിവ് തെളിയിച്ച സംവിധായിക, സിസ്റ്റര്‍ ജിയ എംഎസ്‌ജെ ആണ് മ്യൂസിക് വീഡിയോയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. fathertech എന്നറിയപ്പെടുന്ന ഫാ. ജീമോന്‍, നിഷ ജോണിക്കുട്ടി, അശ്വതി ചാര്‍ളി എന്നിവരും മറ്റു കഥാപാത്രങ്ങളായി എത്തുന്നു. പാലാ സെന്റ് വിന്‍സെന്റ പ്രൊവിഡന്‍സ് ഹോമില്‍ നടന്ന ചിത്രീകരണത്തില്‍ അവിടുത്തെ അന്തേവാസികളും ഭാഗഭാക്കായി.

തികച്ചും റിയലിസ്റ്റിക്കായ ഒരു സംഗീതാനുഭവം എന്നു ഒറ്റവാക്കില്‍ നിറവിനെ വിശേഷിപ്പിക്കാം. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിസ്റ്റര്‍ ജിയ എംഎസ്‌ജെ, തന്റെ കഥാപാത്രത്തെ ഏറെ മികവുറ്റതാക്കി. വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനത്തില്‍ റിലീസ് ചെയ്ത മ്യൂസിക് വീഡിയോ യൂട്യൂബിന്റെ ട്രെന്റിംഗ് ലിസ്റ്റിലേക്ക് നീങ്ങുകയാണ്.

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://youtu.be/wgA3r7BBcPo

നിങ്ങൾ വിട്ടുപോയത്