പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികൾ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും മാതൃകയാണെന്ന് സീറോ മലബാർ സഭയുടെമേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
എറണാകുളം സെയ്ൻ്റ് തെരാസസ് കോളേജിൽ വിദ്യാധനം സ്കോളർഷിപ്പ് വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മേയർ എം അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആയിരത്തി അറുന്നൂറ്റി അറുപത്തി ഏഴു വിദ്യാർത്ഥികളുടെ പേരിൽ എടുത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ അക്കൗണ്ടുകളിലേക്ക് രണ്ടായിരത്തി അഞ്ഞുറ് രൂപ വീതം സ്കോളർഷിപ്പായി നല്കി. സ്കോളർഷിപ്പ് തുകയായ നാല്പത്തി ഒന്നു ലക്ഷത്തി അറുപത്തി ഏഴായിരത്തി അഞ്ഞൂറ് രൂപയുടെ ചെക്ക് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ പക്കൽ നിന്ന് എസ് ബി ഐ ഡപ്യൂട്ടി ജനറൽ മാനേജർ മേരി സഗായ ധൻപാൽ ഏറ്റു വാങ്ങി.
ഇത് ഏഴാം വർഷമാണ് വിദ്യാധനം ട്രസ്റ്റ് ഈ സ്കോളർഷിപ്പ് നല്കുന്നത്. ഇതു വരെ ഏഴായിരം വിദ്യാർത്ഥികൾക്കായി ഒരു കോടി എഴുപത്തി അഞ്ചു ലക്ഷം രൂപ വിതരണം ചെയ്തു.ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും സി എം ഐ സഭ പ്രയോർ ജനറലുമായ ഫാ.തോമസ് ചാത്തം പറമ്പിൽ, സെയ്ൻ്റ് തെരെസാസ് മാനേജരും പ്രൊവിൻഷ്യാളുമായ സിസ്റ്റർ വിനിത എന്നിവർ പ്രസംഗിച്ചു
1667 കുട്ടികൾക്ക്സ്കോളർഷിപ്പായി നല്കിയത്41,67,500 രൂപ.ഇതുവരെ 7OOO വിദ്യാർത്ഥികൾക്ക് നല്കിയത്1 കോടി 75 ലക്ഷം രൂപ7 വർഷമായി തുടരുന്ന പദ്ധതി