തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാര്യം എല്ലാ മുന്നണികൾക്കും നന്നായി അറിയാമായിരുന്നു. ഉചിതമായ സ്ഥാനാർഥികളെ കണ്ടെത്തുവാൻ സമയം ധാരാളം ഉണ്ടായിരുന്നു. ഇത്തവണ ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിക്കുവാൻ യൂ ഡി എഫിന് സാധിച്ചു.


ഇന്നലെ എൽ ഡി എഫ് സ്ഥാനാർത്ഥിയെ നാടകിയമായി ഡോ .ജോ ജോസഫിനെ പ്രഖ്യാപിച്ചു.

വിണ്ടും ഒരു ഡോക്ടറെ അവതരിപ്പിച്ചതിനെക്കുറിച്ച് മലയാളത്തിലെ പാത്രങ്ങൾ ഇന്ന് പ്രസിദ്ധികരിച്ച വാർത്തകൾ നോക്കാം.

മലയാള മനോരമയിൽ കൊച്ചി എഡിഷണിൽ ഒന്നാം പേജിൽ സ്ഥാനാർഥിയുടെ ഫോട്ടോ ചേർത്തിട്ടുണ്ട്.
നാലാം പേജിൽ ഡോ. ജോയുടെ വോട്ട് അഭർത്ഥിക്കുന്ന ചിത്രം ഉണ്ട്.

കന്നി വോട്ടര്മാർ 2478,100 വയസ്സ് തികഞ്ഞവർ 22 പേരും ഉണ്ടെന്ന വോട്ടർപട്ടികയുടെ കണക്കും ചേർത്തിരിക്കുന്നു.
തൃക്കാകരയിലെ വോട്ടർമാരുടെ പ്രായം തിരിച്ചുള്ള കണക്കുകളും ഉൾപ്പെടുത്തിരിക്കുന്നു.18-19വയസ്സ് 2478,20-29- 27977,30-39-37881,40-49-40480,50-59-37023,60-69-29339,70-79-15980,80-89-4863,90-99-645,100 വയസ്സിനുമേൽ 22. എന്നിങ്ങനെയാണ്.


ഒമ്പതാം പേജിൽ എത്തുമ്പോൾ “തൃക്കാക്കര കയറാൻ “-ലെനിൻ സെന്ററിൽ ഓപ്പറേഷൻ :ഹൃദയം തൊടാൻ ജോ ജോസഫ് – എന്ന വാർത്തയിൽ വിണ്ടും ഡോക്ടർ പരീക്ഷണം നടത്തുന്നതിനെക്കുറിച്ച് എഴുതിയിരിക്കുന്നു. ലിസ്സി ആശുപത്രിയിൽ നടന്ന പത്രസമ്മേളനത്തെക്കുറിച്ചും സുചനയുണ്ട്.

മറ്റൊരു വാർത്തയിൽ “തൃക്കാകരയുടെ പൾസ്‌ അറിയാൻ പുതിയ ഡോക്ടറുമായി സി പി എം “- എന്ന വാർത്തയിൽ മണ്ഡലത്തിലെ സമുദായ -സ്വതന്ത്ര പരീക്ഷണങ്ങളുടെ പരാജയത്തിന്റെ ചരിത്രം വിശദികരിച്ചിരിക്കുന്നു.


“ഉമ തോമസിനെ യൂ ഡി എഫ് അവതരിപ്പിച്ചതോടെ ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് എതിരാളി മതിയെന്ന് ധാരണയായി. അതിൽത്തന്നെ തൃക്കാ കരയിൽ നിർണായക സാന്നിധ്യമുള്ള സീറോ മലബാർ സഭയിൽ നിന്നുതന്നെ വേണമെന്നും തിർപ്പായി. ആ ലക്ഷണങ്ങൾ തികഞ്ഞ ആരെയും പാർട്ടിക്കകത്തു കണ്ടെത്താനായില്ല. തിരക്കിട്ട ആ അന്വേഷണ മാണ് ഡോ. ജോയിൽ എത്തിയത്. അതെ ആശുപത്രിയിലെതന്നെ മറ്റൊരു പ്രമുഖനായ ഡോക്ടറെയും സി പി എം സാമിപ്പിച്ചെന്ന വിവരവുമുണ്ടെന്നും സുജിത് നായർ എഴുതിയിരിക്കുന്നു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം ആണോ ആ പ്രമുഖ ഡോക്ടർ എന്ന് വായനക്കാർ ചിന്തിച്ചേക്കാം.
അഞ്ചുകോളം വാർത്തയുടെ അവസാനം ആലപ്പുഴയിൽ പരീക്ഷിച്ചു പരാജയപ്പെട്ട ഡോ. മനോജ്‌ കുരിശിങ്കലിന്റെ കാര്യവും ബോധപൂർവം പരാമർശിക്കുന്നുണ്ട്. ആ വാർത്ത അവസാനിക്കുന്നത് ഇങ്ങനെയാണ് “പക്ഷേ പിന്നീട് സി പി എമ്മിനെ തള്ളിപ്പറഞു മനോജ്‌ കോൺഗ്രസുകാരനായി.”സ്വതന്തർ പാർട്ടിക്ക് യോജിക്കില്ലെന്നു പറഞ്ഞുപോകുന്നതുപോലെ വായനക്കാർക്ക് തോന്നിയാൽ അത്ഭുതമില്ല.


“ആ ജോജോ അല്ല ഈ ജോജോ “-എന്ന ഒരു കോളം വാർത്തയും പാർട്ടിനേതൃത്വത്തിനു ഡോ. ജോജോയെ പരിചയമില്ലെന്നു പറയുന്നതാണ്. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ടി പി രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്ക് അബദ്ധം പിണഞ്ഞത് അറിയിക്കുന്നതാണ്. കോതമംഗലത്തു മത്സരിച്ച ട്വന്റി 20-സ്ഥാനാർഥിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ നൽകിയത് എടുത്തുകാണിച്ചിരിക്കുന്നു.


ദീപികയിലെയ്ക്ക് വരുമ്പോൾ ഒന്നാം പേജിൽ മുന്ന് കോളം വാർത്ത നൽകിയിട്ടുണ്ട്. മൂന്നാം പേജിൽ “അപ്രതീക്ഷിതം “-എന്ന വാർത്തയിൽ സ്ഥാനാർഥി പ്രഖ്യാപനം” നാടകീയം “-എന്ന് വ്യക്തമാക്കിയിരിക്കുന്നു.പാലായിൽ മാറാമെങ്കിൽ തൃക്കാകരക്കുമാകാം എന്ന ഡോ. ജോ ജോസെഫിന്റെ വിവാദ പരാമർശവും. കേരള കോൺഗ്രസ്‌ ചെയർമാൻ ജോസ് കെ മണിയുടെ പരാജയം എടുത്തുപറഞ്ഞത് ഗുണം ചെയ്യുമോയെന്നു ഇടതുപക്ഷപ്രവർത്തകർ വിലയിരുത്തട്ടെ. ലിസ്സി ആശുപത്രി ഡയറക്ടർ റവ ഡോ. പോൾ കരേടൻ അടക്കമുള്ളവർ ഡോ. ജോ ജോസെഫിന്റെ മാധ്യമ സമ്മേളനത്തേക്കുറിച്ചും വാർത്തയിൽ പരാമർശം ഉണ്ട്.


ദേശാഭിമാനിയുടെ ഒന്നാം പേജ് മുഴുവൻ ഗ്രുഹോപകരണ കമ്പനിയുടെ പരസ്യം ആണ്.രണ്ടാം പേജിന്റെ മുഴുവനും, മൂന്നാം പേജിന്റെ പകുതിയും ഡോ. ജോ ജോസഫിനായി മാറ്റിവെച്ചിരിക്കുന്നു.

100 തികയ്ക്കാൻ ഡോ. ജോ ജോസഫ് – എന്ന പ്രധാന വാർത്ത, ഹൃദയപുർവ്വം ഡോക്ടർ, എന്നി വാർത്തകളോടൊപ്പം എയർ ആംബുലൻസിൽ എറണാകുളതേക്ക് ഹൃദയമാറ്റ ശസ്ത്രക്രിയ ക്കായി മറ്റൊരാളുടെ ഹൃദയം എത്തിച്ചപ്പോൾ ഡോ. ജോ ജോസഫ് ഉൾപ്പെട്ട ഫോട്ടോയും ചേർത്തിട്ടുണ്ട്.


എന്നും ഇടതുപക്ഷ സഹയാത്രികൻ – ഡോ. ജോയുടെ ഭാര്യ ഡോ. ദയ പാസ്കൽ പറഞ്ഞ വാക്കുകളും പ്രത്യേകം ചേർത്തിരിക്കുന്നു. ഡോ. ജോയുടെ പേര് എഴുതുന്ന ചുവരെഴുത്തും പേജിന്റെ മുകളിലുണ്ട്.
ഡോ. ജോസ് ചാക്കോ, ഡോ. റോണി മാത്യു, റവ. ഡോ. പോൾ കരേടൻ, എന്നിവറുടെ പ്രതികരണവും ചേർത്തിട്ടുണ്ട്. എഡിറ്റോറിയൽ പേജിൽ ഡോ. ജോ ജോസഫിനെക്കുറിച്ചൊന്നും നൽകിയിട്ടില്ല.


മാതൃഭൂമിയിൽ ഒന്നാം പേജിൽ ഡോ. ജോയ്ക്ക് വേണ്ടി മുന്ന് കോളം വാർത്ത നൽകിയിട്ടുണ്ട്. രണ്ടാം പേജിൽ “അതിവരഹസ്യം, നാടകീയ പ്രഖ്യാപനം “-എന്ന ആറുകോളം വാർത്തയും, സഭയുടെ സ്ഥാനാർഥിയല്ല, സി പി എം അംഗം.. മറ്റൊരു രണ്ടുകോളം വാർത്തയുമുണ്ട്.


കേരള കൗമുദിയിൽ എത്തുമ്പോൾ “ഞെട്ടിച്ച് സി പി എം :തൃക്കാക്കര കടുപ്പിക്കും “-എന്ന തലകെട്ടിൽ അഞ്ചുകോളം വാർത്ത സി പി ശ്രീഹർഷൻ തയ്യാറാക്കിയിരിക്കുന്നു. വാർത്തയോടൊപ്പം പി ജയരാജൻ കുരിശും അരിവാളും ഡോ. ജോയ്ക്ക് നൽകുന്ന കാർട്ടുണും ചേർത്തിരിക്കുന്നു.

മൂന്നാം പേജിൽ വിണ്ടും ഡോക്ടർ എന്ന വാർത്തായോടൊപ്പം മാധ്യമങ്ങൾ സ്ഥാനാർഥിയായി അവതരിപ്പിച്ച അഡ്വ. കെ എസ് അരുൺകുമാർ, മുൻ ഇടതുപക്ഷ സ്ഥാനാർഥി ജെ ജേക്കബ് എന്നിവരുടെ പ്രതികരണവും ഉൾപ്പെടുത്തിയിട്ടുണ്ട്.


അഞ്ചാം പേജിൽ” ഡോ. ജോയുടെ വരവിന് പിന്നിൽ മുഖ്യമത്രിയുടെ നിർദേശവും “-എന്ന വാർത്തയും, ഹൃദയപുർവ്വം ഒരു ഡോക്ടർ എന്ന മറ്റൊരു വാർത്തയിൽ ഈ പി ജയരാജന്റെ “മുത്തുപോലൊരു സ്ഥാനാർഥി “-എന്ന പ്രതികരണവും ഒരാളെ മാത്രമേ പാർട്ടി പരിഗണിച്ചിട്ടുള്ളുവെന്ന അഭിപ്രായവും ചേർത്തിരിക്കുന്നു.എഡിറ്റോറിയൽ പേജിൽ “പി ടി യുടെ പിടിവിടാതെ തൃക്കാക്കര “-പി എസ് സോമനാഥന്റെ ലേഖനവും ഉൾപ്പെടുത്തിയിട്ടുണ്ട്.


ചന്ദ്രിക പത്രം ഒന്നാം പേജിൽ “ദഹിക്കാത്ത പൊതുസമ്മതൻ “-എന്ന തലകെട്ടിൽ ഡോ. ജോയെ അവതരിപ്പിച്ചിരിക്കുന്നു. സി പി എമ്മിൽ കലാപക്കൊടി എന്നും കെ ബി എ കരിം എഴുതിയിരിക്കുന്നു. എല്ലുരിയ സ്ഥലത്ത് ഹൃദയശസ്ത്രക്രിയ, ആവർത്തിക്കുമോ ഇടതു മണ്ടത്തരം.. എന്ന രണ്ട്കോളം വാർത്തയുമുണ്ട്. രണ്ടാം പേജിൽ “അരുൺകുമാറിനെ തഴഞ്ഞതിൽ സി പി എമ്മിൽ കടുത്ത അതൃപ്തി
” എന്ന വാർത്തയും ഉണ്ട്.


മെട്രോവാർത്തയുടെ ഒന്നാം പേജിൽ ഡോ. ജോ ജോസഫിനെ ലിസി ആശുപത്രി ഡയറക്ടർ അഭിനന്ദിക്കുന്ന ഫോട്ടോ അടക്കമാണ് വാർത്ത.
എഡിറ്റൊറിയാൽ പേജിൽ ഈ ആർ വാര്യരുടെ “തൃക്കാക്കര കയറാൻ “-എന്ന ലേഖനം ഉണ്ട്. അവസാന പേജിലും ഇടതുപക്ഷം ഹൃദയപക്ഷം എന്ന പേരിലും വാർത്തയുണ്ട്.


മാധ്യമം ഒന്നാം പേജിൽ ഡോ. ജോയുടെ ഫോട്ടോ അടക്കം വാർത്ത നൽകിയിട്ടുണ്ട്. രണ്ടാം പേജിൽ വാർത്താ സമ്മേളനത്തിൽ സ്ഥാനാർഥി ഡോ. ജോ ജോസെഫിന്റെ വിവരങ്ങളടങ്ങിയ കുറിപ്പ് പോക്കറ്റിൽ നിന്നും ഈ പി ജയരാജൻ എടുക്കുന്നുവെന്ന വിധത്തിൽ അഷ്‌കർ ഒരുമനയൂരിന്റെ ഒരു ഫോട്ടോയും ചേർത്തിരിക്കുന്നു.


അഞ്ചാം പേജിൽ “ഇടത് ചുവരെഴുത്തു മായുമ്പോൾ തെളിയുന്നത് വിവാദം “, “തൃക്കാക്കരയിലെ പിണറായിയുടെ സമ്മിശ്രക്കുട്ട്
“-സഭയുടെ നോമിനിയല്ലെന്ന് ഡോ. ജോ ജോസഫ്,.. എന്നി വാർത്തകളും നൽകിയിരിക്കുന്നു.

മംഗളം ഒന്നാം പേജിൽ നന്നായി വാർത്ത നൽകിയിട്ടുണ്ട് .സി പി എമ്മിലെ പ്രശ്നങ്ങൾ വാർത്തയാക്കുവാൻ മാധ്യമങ്ങൾക്കു മടിയാണെന്ന പ്രതിപക്ഷനേതാവിൻെറ പ്രസ്താവനയും പ്രത്യേക വാർത്തയും നൽകിയിട്ടുണ്ട് .

മാധ്യമങ്ങൾ തൃക്കാക്കരയിലെ വോട്ടർമാരുടെ മനസ്സറിയുവാനുള്ള ശ്രമത്തിലാണ് .ബി ജെ പി ഇന്ന് സ്ഥാനാർഥിയെ പ്രഖാപിക്കും . ഏ എ പി -ട്വന്റി ട്വന്റി അവരുടെ സ്ഥാനാർത്ഥിയെ അടുത്ത ദിവസം പ്രഖാപിച്ചേക്കും .

ഉറച്ച സീറ്റായ തൃക്കാക്കരയിൽ മത്സരിക്കാൻ ആഗ്രഹിച്ച യൂ ഡി എഫിലെ നിരവധി വനിതകളടക്കമുള്ള കോൺഗ്രസ് നേതാക്കൾ മൗനമായി മാറിനിൽക്കുന്നുണ്ട് .അവരെയും സജീവമാക്കുവാൻ യൂ ഡി എഫ് നേതൃത്വം ശ്രമിക്കുന്നു .മുൻ മന്ത്രി പ്രൊഫ .കെ വി തോമസ് അടക്കമുള്ളവരെ പ്രകോപിപ്പിക്കാതെ പ്രചാരണം നടത്തുവാൻ ഉമ തോമസ് ശ്രദ്ധിക്കുന്നു .പി ടി തോമസിന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷംഉമ നേടുമെന്ന് യൂ ഡി എഫ് വിലയിരുത്തുന്നു .കെ പി സി സിപ്രേസിടണ്ട് കെ സുധാകാരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേയും സജീവ ശ്രദ്ധയും ജാഗ്രതയും തൃക്കാക്കരയിലുണ്ട് .

ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കര പിടിച്ചെടുത്ത്‌ സീറ്റ് 100 തികക്കാനുള്ള ചുമതലയാണ് ഡോ .ജോ ജോസഫ് ഏറ്റെടുത്തിരിക്കുന്നത് .ഡോ .ജോജോയും മികച്ച വോട്ടുകൾ നേടി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു . മുഖ്യ മന്ത്രിയും എല്ലാ മന്ത്രിമാരും ഇടത് മുന്നണി നേതാക്കന്മാരും മണ്ഡലത്തിൽ എത്തുന്നു .ഡോ ജോയുടെ വിജയം ഭരണകക്ഷിയുടെ അഭിമാനത്തിൻെറ ആവശ്യമാണ് .

നിർണ്ണായക വോട്ടുകളുള്ള ക്രൈസ്ഥവ വിഭാഗങ്ങളുടെ അതിൽത്തന്നെ സീറോ മലബാർ സഭയുടെ പിന്തുണ ഉറപ്പുവരുത്തുവാൻ എല്ലാ മുന്നണികളും സ്ഥാനാർത്ഥികളും ശ്രമിക്കുന്നു . ഉമ തോമസ് ബിഷപ്പ് ഹൗസുകളിൽ സന്ദർശിച്ചു അനുഗ്രഹങ്ങൾ സ്വീകരിച്ചു .ഇടതു മുന്നണി സീറോ മലബാർ സഭയിലെ ഡോ .ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കുകയും ,പ്രഥമ മാധ്യമ സമ്മേളനം എറണാകുളം അതിരൂപതയുടെ ലിസി ആശുപത്രിയിൽവെച്ചുതന്നെ നടത്തുവാനും ശ്രദ്ധിച്ചു .

മാധ്യമപ്രവർത്തകർക്ക് പി ടി തോമസുമായി നല്ല അടുപ്പമുണ്ടായിരുന്നു .ആ അടുപ്പം മാധ്യമങ്ങളുടെ പിന്തുണ ലഭിക്കുവാൻ സഹായിച്ചു .മാധ്യമങ്ങളുടെ ആത്മാർത്ഥമായ പിന്തുണ ഉറപ്പുവരുത്തുവാൻ മുന്ന് മുന്നണികളും ഉമ തോമസും ഡോ .ജോ ജോസഫും ശ്രദ്ധിക്കുന്നു .

വിജയപരാജയങ്ങൾ കത്തോലിക്കാ സഭയുടെമേൽ വെച്ചുകെട്ടാനുള്ള രാഷ്ട്രീയ തന്ത്രത്തിൽ വീഴാതിരിക്കുവാൻ സഭാ സംവിധാനങ്ങളും ശ്രദ്ധിക്കുന്നു .

മാധ്യമങ്ങൾ വോട്ടർമാരുടെ യഥാർത്ഥ വികാരങ്ങൾ അറിഞ്ഞു പ്രവർത്തിക്കുമോ ? മാധ്യമ പ്രചരണത്തിനൊത്തു വോട്ടർമാർ മനസ്സ് മാറ്റുമോ? വരും ദിനങ്ങളിൽ അത് കൂടുതൽ തെളിഞ്ഞുവരും .

തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഇടതുപക്ഷസ്ഥാനാർത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടു മേജർ ആർച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയിൽ വാർത്ത പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ചില സ്ഥാപിത താൽപ്പര്യക്കാർ ബോധപൂർവം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്നു വ്യക്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സീറോ റോമലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ്‌ ഓണംപള്ളി അറിയിച്ചു .

മുന്നണികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസൃതമായാണ്. ഈ പ്രക്രിയയിൽ സഭാനേതൃത്വത്തിന്റെ ഇടപെടൽ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളു. വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാർ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയിൽ സമിപിക്കുമെന്നുറപ്പാണ്. -സഭയുടെ പ്രസ്താവനയിൽ വ്യക്തമാക്കി .

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം