കക്ഷി രാഷ്ട്രീയത്തിന് അതീതമായി കാര്യക്ഷമതയോടെ ജനസേവനം നിര്‍വ്വഹിക്കുക എന്നതായിരിക്കണം ജനപ്രതിനിധികളുടെ ഉത്തരവാദിത്തമെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്താ പ്രസ്താവിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട മാര്‍ത്തോമ്മാ സഭാംഗങ്ങളായ ജനപ്രതിനിധികളുടെ സംഗമം തിരുവല്ലയില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മെത്രാപ്പോലിത്താ.രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍, മുന്‍ മന്ത്രി അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. സഭാ സെക്രട്ടറി റവ. കെ. ജി. ജോസഫ്, വൈദിക ട്രസ്റ്റി റവ. തോമസ് സി. അലക്സാണ്ടര്‍, അത്മായ ട്രസ്റ്റി പി.പി. അച്ചന്‍കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.