നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേൾക്കുക ആണെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് എങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ ഈ വിഷയം ചർച്ചയായിട്ട് വർഷങ്ങൾ കുറെ ആയതാണ്.

മയക്ക് മരുന്ന് ഉൽപ്പാദിപ്പിച്ചു വിപണനം നടത്തി ഒരു തലമുറയെ തകർത്ത് ഉണ്ടാക്കുന്ന പണം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനെ കുറിച്ച് 2017 ഇൽ UN പ്രത്യേക പഠനം നടത്തി റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്.

https://www.unodc.org/wdr2017/field/Booklet_5_NEXUS.pdf

Narco-Jihad’ – Haram money for a Halal cause? എന്ന പേരിൽ The European Foundation for South Asian Studies (EFSAS) റിപ്പോർട്ട് പുറത്ത് വിട്ടിട്ട് വർഷങ്ങൾ കുറെ ആയതാണ്.

https://www.efsas.org/Narco-Jihad.%20Haram%20money%20for…

ഇസ്ലാമിക തീവ്രവാദികൾ കേരളത്തിൽ ഉണ്ട് എന്ന് റിട്ടയേർഡ് ഡിജിപി ലോക്‌നാഥ്‌ ബെഹ്റയും, രാജ്യത്തെ മറ്റു അന്വേഷണ ഏജൻസികളും മാത്രമല്ല, UN പോലും ഈ അടുത്ത് പറഞ്ഞിട്ടുണ്ട്. മയക്ക് മരുന്ന് ഉൽപ്പാദനത്തിൻേറയും വിപണനത്തിൻേറയും കേന്ദ്രമായ അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ തീവ്രവാദികൾ പിടിച്ചെടുത്തപ്പോൾ മാധ്യമം പോലുള്ള പത്രങ്ങളെ വിസ്മയിപ്പിക്കുന്നത് യാദൃശ്ചികമല്ല.

ചുവർ ഉണ്ടെങ്കിൽ മാത്രമാണ് ചിത്രം വരക്കാൻ സാധിക്കുന്നതെന്ന് വിഡി സതീശനും, പിടി തോമസും, എഎ റഹീമും അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ മനസ്സിലാക്കുന്നത് നല്ലതാണ്. കേരളത്തിലെ സാമൂഹിക അന്തരീക്ഷം സമാധാനപരമായി പോകണമെന്ന് സർക്കാരിന് ആഗ്രഹം ഉണ്ടെങ്കിൽ സ്വർണ്ണ കള്ളക്കടത്തിലൂടെയും, മയക്ക് മരുന്ന് കടത്തിലൂടെയും, കള്ളനോട്ടുകളിലൂടെയും, ഹവാല ഇടപാടുകളിലൂടെയും പണം സ്വരൂപിച്ചു നടത്തുന്ന വിദ്വംസക പ്രവർത്തനങ്ങൾ ഇല്ലാതാക്കുകയാണ് വേണ്ടത്

ജസ്റ്റിൻ ജോർജ്

നിങ്ങൾ വിട്ടുപോയത്